ശ്രീനാഥ് ഭാസിയെ പച്ചത്തെറി പഠിപ്പിച്ചത് സമൂഹമാണ്, അവനുണ്ടാക്കിയ ഭാഷയല്ല അത്; പിന്തുണയുമായി ഷൈന്‍ ടോം ചാക്കോ

കൊച്ചി: അവതാരകയെ അസഭ്യം പറഞ്ഞതിന് നടൻ ശ്രീനാഥ് ഭാസിക്ക് എതിരെ കേസെടുത്ത സംഭവത്തിൽ പ്രതികരണവുമായി നടൻ ഷൈൻ ടോം ചാക്കോ. മോശമായ സംസാരരീതി സമൂഹത്തിൽ ഉള്ളതാണെന്നും ആ വ്യക്തി ഉണ്ടാക്കിയതല്ലെന്നും ഷൈൻ പറഞ്ഞു. പലപ്പോഴും ആളുകൾ ഒരേപോലെ പ്രതികരിക്കണം എന്നില്ലെന്നും മറ്റൊരാൾ മോശം മാനസികാവസ്ഥയിൽ ആണെങ്കിൽ നമ്മളുടെ മാനസികാവസ്ഥ നല്ലതെങ്കിൽ നമ്മൾ അത് സഹിക്കണമെന്നും ഷൈൻ ടോം ചാക്കോ വ്യക്തമാക്കി.

‘മോശമായ സംസാര രീതി ആ വ്യക്തി ഉണ്ടാക്കിയതല്ലല്ലോ. സമൂഹത്തിൽ ഉപയോഗിക്കുന്ന ഭാഷയാണ്. അല്ലാതെ അവൻ കണ്ടുപിടിച്ച ഭാഷ അല്ല. അത് പറയാം എന്നുള്ളതല്ല. എപ്പോഴും എല്ലാവരും ഒരേപോലെ പ്രതികരിക്കണം എന്നില്ല. കൊന്നുകളയുന്ന ചില ആളുകൾ ഉണ്ട്, ചുട്ടുകളയുന്ന ആളുകൾ ഉണ്ട്, കത്തിച്ച് കളയുന്ന ആളുകൾ ഉണ്ട്. അപ്പോഴൊന്നും കാണിക്കാത്ത രോഷം ഇതിൽ മാത്രം കാണിക്കാൻ എന്താണ്? അങ്ങനെയെങ്കിൽ അവൻ എഴുന്നേറ്റ് നിന്ന് ആദ്യം വിളിക്കേണ്ടത് അതിനെതിരെ ആണ്,’ ഷൈൻ ടോം ചാക്കോ പറഞ്ഞു.

Loading...

മോശമായ സംസാര രീതി ആ വ്യക്തി ഉണ്ടാക്കിയത് ഒന്നുമല്ലല്ലോ. നമ്മുടെ സമൂഹത്തില്‍ തന്നെ ഉപയോഗിക്കുന്ന ഭാഷണയാണത്. അത് അവന്‍ കണ്ടുപിടിച്ച ഭാഷയല്ല. അതിനര്‍ഥം അത് പറയാം എന്നല്ല. ഓരോ വ്യക്തിയും വ്യത്യസ്തമാണ്. ഒരേ പോലെ എല്ലാവരും പ്രതികരിക്കണം എന്നില്ല. ചിലയാളുകള്‍ കൊന്നുകളയും, അതുപോലെ ചുട്ടുകളയുന്നവരുണ്ട്. കത്തിച്ച് കളയുന്നവരുണ്ട്. ഇപ്പറഞ്ഞവരോടൊന്നും കാണിക്കാത്ത രോഷം ഇതില്‍ മാത്രമെന്താണെന്നും ഷൈന്‍ ടോം ചാക്കോ ചോദിച്ചു.

നമ്മളെ ചിലപ്പോള്‍ വേദനിപ്പിക്കുന്നത് ഇത്തരം ചെയ്യാത്ത കാര്യങ്ങള്‍ പറയുമ്പോഴായിരിക്കും. അതൊക്കെ ആളുകള്‍ സഹിക്കുന്നില്ലേ. അത് നല്ലതാണെന്ന് പറയുന്നില്ല. ഇതുപോലുള്ള ചെറിയ കാര്യങ്ങള്‍ ഊതി വീര്‍പ്പിക്കരുത്. നമുക്കൊക്കെ ക്ഷമിച്ച് കളയാവുന്ന കാര്യമാണ്. സമൂഹത്തില്‍ നല്ലത് മാത്രമേ അതുകൊണ്ട് ഉണ്ടാവൂ എന്നും വീണ്ടും വീണ്ടും ഇതൊക്കെ ചര്‍ച്ച ചെയ്യാതെ ഇരിക്കുകയെന്നതാണ്. പാട്ടുപാടി തമാശ പറഞ്ഞ് ശ്രീനാഥ് ഭാസി നമ്മളെ എത്ര രസിപ്പിച്ചിട്ടുണ്ട്. അപ്പോള്‍ അയാള്‍ അങ്ങനെ ഒരു വ്യക്തി അല്ലെന്നാണ് മനസ്സിലാവുന്നതെന്നും ഷൈന്‍ പറഞ്ഞു.

‘പാട്ട് പാടി, തമാശ പറഞ്ഞ് അവൻ നമ്മളെ എത്ര രസിപ്പിച്ചിട്ടുണ്ട്. അപ്പോൾ അയാൾ അങ്ങനെ ഒരു വ്യക്തി അല്ല. അവൻ്റെ സ്ഥിതി വളരെ മോശമാകുന്ന അവസ്ഥയിൽ ആണ് അങ്ങനെ വരുന്നത്. അതിനെ അവനുമായി ബന്ധപ്പെടുന്നവർ മാനിക്കുക. കാരണം, മറ്റൊരുവൻ ശരിയായ മാനസികാവസ്ഥയിൽ അല്ലെങ്കിൽ, നമ്മൾ ശരിയായ മാനസികാവസ്ഥയിൽ ആണെങ്കിൽ നമ്മൾ അത് സഹിക്കണം,’ ഷൈൻ ടോം ചാക്കോ കൂട്ടിച്ചേർത്തു.