ആദ്യമായി വൈബ്രേറ്റര്‍ ഉപയോഗിച്ച അനുഭവം പങ്കുവെച്ച് ശ്രീലക്ഷ്മി അറയ്ക്കല്‍

ശ്രീലക്ഷ്മി അറയ്ക്കല്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്. ആദ്യമായി വൈബ്രേറ്റര്‍ ഉപയോഗിച്ച അനുഭവമാണ് ശ്രീലക്ഷ്മി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിവരിച്ചിരിക്കുന്നത്. ഞാന്‍ അനുഭവിച്ച ഉന്മാദം ഓരോ സ്ത്രീക്കും അവകാശപ്പെട്ടതാണ് എന്ന തിരിച്ചറിവിലാണ് ഈ കുറിപ്പ് എഴുതുന്നതെന്നും ശ്രീലക്ഷ്മി അറക്കല്‍ പറയുന്നു. ഓരോ സ്ത്രീയും സുഖം അനുഭവിക്കാന്‍ അവകാശം ഉളളവളാണ്. അച്ഛന്റേയോ അമ്മയുടേയോ നാട്ടുകാരുടേയോ ഭര്‍ത്താവിന്റേയോ മക്കളുടേയോ ഒന്നും പെര്‍മിഷന്‍ കൊണ്ട് ആസ്വദിക്കേണ്ട ഒന്നല്ല തന്റെ ലൈംഗീകസുഖങ്ങള്‍ . ഈ സുഖം എല്ലാ പെണ്ണുങ്ങളും അനുഭവിച്ചറിയണം എന്ന തീവ്രമായ ആഗ്രഹമാണ് തനിക്കിപ്പോള്‍ ഉളളത്. നിങ്ങള്‍ക്ക് നിങ്ങളുടെ മകള്‍ക്കോ ഭാര്യക്കോ പാര്‍ട്ട്ണര്‍ക്കോ കൂട്ടുകാരിക്കോ അമ്മക്കോ ഒക്കെ കൊടുക്കാന്‍ പറ്റുന്ന ഒരു അടിപൊളി ഗിഫ്റ്റാണ് വൈബ്രേറ്ററെന്നും ശ്രീലക്ഷ്മി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ശ്രീലക്ഷ്മിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം

Loading...

പൊളി സാനം മൈര് എന്നൊക്കെയുളള വിശേഷണത്തിന് ഉതകുന്ന ഒരേ ഒരു സാധനമേ ഈ ലോകത്തുള്ളൂ ..അത് വൈബ്രേറ്റര്‍ ആണ്. ഒരു കൂട്ടുകാരന്‍ എന്നോട് ‘യൂസ് ഇറ്റ്’ എന്ന് പറഞ്ഞപ്പോളും ‘അയ്യേ…ഇതിന്റെ ഒന്നും ആവിശ്യം എനിക്കില്ല, യുവറാണീ..വിരല്‍ രണ്ട് ‘ എന്ന കോണ്‍സെപ്റ്റായിരുന്നു എന്റെ മനസ്സില്‍. മാത്രമല്ല ‘ഇവിടെ ഫുഡ് കഴിക്കാന്‍ പോലും കാശ് തികയുന്നില്ല..അപ്പോളാണ് രണ്ടായിരം രൂപക്ക് വൈബ്രേറ്റര്‍ മേടിക്കുന്നത്’ എന്ന ഡയലോഗ് ഞാനടിച്ചപ്പോള്‍ ആ കൂട്ടുകാരന്‍ എനിക്ക് വൈബ്രേറ്റര്‍ മേടിക്കാനുള്ള കാശും അയച്ച് തന്നു. എന്നിട്ടും ഞാന്‍ ‘ അയ്യേ..മോശമല്ലേ…’ എന്നൊക്കെ കരുതിയാണ് വാങ്ങിക്കാതെ ഇരുന്നത്. ഈ സമയത്താണ് അവിചാരിതമായാണ് ഒരു വൈബ്രേറ്റര്‍ ഗിഫ്റ്റായി കിട്ടിയത്. തിരക്കൊക്കെ കഴിഞ്ഞ് റിലാക്‌സായി ഇരിക്കുമ്‌ബോ ക്രഷിന്റെ ഫോട്ടോ കാണുക/ യൂഡൂബ് വീഡിയോസ് കാണുക/ എഫ് ബീല്‍ തോണ്ടുക എന്നീ പ്രവര്‍ത്തികളാണ് പതിവായി ചെയ്യാറുളളത്. ഇന്ന് ഏതായാലും തന്ന ഗിഫ്റ്റ് എടുത്ത് ഒന്ന് നോക്കാം എന്ന് കരുതി. വൈബ്രേറ്റര്‍ എടുത്ത് ഓണ്‍ ചെയ്തപ്പോ ഞാന്‍ പേടിച്ച് പോയി.അമ്മാതിരി വൈബ്രേഷന്‍. പിന്നെ കുറേ ഞെക്കി ബട്ടനുകളുടെ ഫങ്ങ്ഷന്‍ ഒക്കെ പഠിച്ചു. അങ്ങനെ ഒരു മണിക്കൂര്‍ ഞെക്കി ഞെക്കി പ്രാക്ടീസ് ചെയ്തപ്പോളാണ് ഈ ഉപകരണത്തോടുളള ചെറിയൊരു പേടി മാറിയത്.(ഇപ്പോഴും പേടി ഉണ്ട്)

ശരീരത്തിന്റെ ഏത് ഭാഗത്തും മസാജ് ചെയ്യാന്‍ ഇത് ഉപയോഗിക്കാം. പ്രത്യേകിച്ച് എനിക്ക് കാല്‍ പാദങ്ങളില്‍ എപ്പോളും വേദനയാണ്. കാലിലെ വേദനമാറ്റാന്‍ ഇതുകൊണ്ടുള്ള മസാജ് ഗുണകരം ആകും എന്ന് തോന്നുന്നു. ഇനി പോയിന്റിലേക്ക് വരാം. സാധാരണയായി സ്ത്രീകള്‍ വൈബ്രേറ്റര്‍ ഉപയോഗിക്കുന്നത് സ്വയംഭോഗം ചെയ്യാനാണ്. സ്വയംഭോഗം വഴി രണ്ട് രീതിയില്‍ രതിമൂര്‍ച്ഛ സംഭവിക്കാം. 1. Clitoral orgasm (ക്ലിറ്റോറസിനെ മസാജ് ചെയ്ത് നടത്തുന്ന രതിമൂര്‍ച്ഛ) 2. Vaginal Orgasm (യോനിയിലൂടെ ഉളള പ്രവേശനത്തിലൂടെ ലഭിക്കുന്ന രതിമൂര്‍ച്ഛ) Vaginal orgasm ചെയ്യാന്‍ കുറേ എനര്‍ജി വേണ്ടതായാണ് എനിക്ക് തോന്നിയിട്ടുളളത്.അതിനാല്‍ തന്നെ ക്ലിറ്റോറല്‍ ഓര്‍ഗാസം ആണ് കൂടുതല്‍ പരീക്ഷിച്ച് നോക്കാറുളളത്. വൈബ്രേറ്റര്‍ ക്ലിറ്റോറല്‍ ഓര്‍ഗാസത്തിന് വേണ്ടി ഉപയോഗിക്കാന്‍ പറ്റിയ ഒരു അഡാര്‍ ഐറ്റം ആണ്. ‘ഇത്രയും കാലം നീ എവിടെ ആയിരുന്നു മുത്തേ’ എന്ന് ചോദിക്കാന്‍ എനിക്ക് തോന്നി. ‘പിന്നെ എല്ലാത്തിനും അതിന്റേതായ സമയം ഉണ്ടല്ലോ ദാസാ’ എന്നാണല്ലോ മഹാകവി വിജയന്‍ അരുള്‍ ചെയ്തിരിക്കുന്നത്. ഇത് ഉപയോഗിച്ചപ്പോളാണ് എന്തൊക്കെ സുഖങ്ങളാണ് ‘അയ്യേ മോശം’ എന്ന തോന്നലില്‍ ഓരോ സ്ത്രീയും അനുഭവിക്കാതെ ഇരിക്കുന്നത് എന്നോര്‍ത്ത് സങ്കടം തോന്നി. ഒരു പുരുഷന് ഒരു സ്ത്രീയെ സംതൃപ്തിപെടുത്തുന്നതില്‍ പരിധിയുണ്ട്.കാരണം അത്രയും wild ആണ് സ്ത്രീയുടെ ലൈംഗീക താല്‍പര്യങ്ങള്‍. സ്ത്രീയുടെ ലൈംഗീകത അടിച്ചമര്‍ത്തി വെക്കേണ്ടത് അല്ല. ഞാന്‍ ഈ പോസ്റ്റ് എഴുതുന്നത് എന്തിനാണെന്നാല്‍ ഞാന്‍ അനുഭവിച്ച ഉന്മാദം ഓരോ സ്ത്രീക്കും അവകാശപ്പെട്ടതാണ് എന്ന തിരിച്ചറിവിലാണ്.

ഓരോ സ്ത്രീയും സുഖം അനുഭവിക്കാന്‍ അവകാശം ഉളളവളാണ്. അച്ഛന്റേയോ അമ്മയുടേയോ നാട്ടുകാരുടേയോ ഭര്‍ത്താവിന്റേയോ മക്കളുടേയോ ഒന്നും പെര്‍മിഷന്‍ കൊണ്ട് ആസ്വദിക്കേണ്ട ഒന്നല്ല തന്റെ ലൈംഗീകസുഖങ്ങള്‍ . തന്റെ ശരീരത്തെ മനസ്സിലാക്കാന്‍, തന്റെ മാനസിക ആരോഗ്യം സംരക്ഷിക്കാന്‍, മരിച്ചുപോകും മുന്‍പ് പലതരം സുഖങ്ങള്‍ ആസ്വദിക്കാന്‍ സമൂഹം അവള്‍ക്ക് നല്‍കിയ വേലിക്കെട്ടുകള്‍ പൊട്ടിച്ചെറിഞ്ഞ് കൊണ്ട് സധൈര്യം ഓരോ സ്ത്രീയും മുന്നോട്ട് വരണം.

വീട്ടുകാരും നാട്ടുകാരും കൂട്ടുകാരും നമ്മളെ കല്ലെറിയും. പക്ഷേ തളരരുത്. നമ്മുടെ ജീവിതമാണ്. ലൈംഗീകത എന്നത് നമുക്ക് കൂടി അവകാശപ്പെട്ടതാണ്. ഒരു മൈരന്റേയും ആവിശ്യമില്ലാതെ ഒറ്റക്ക് നമുക്ക് എല്ലാം നടാം. അവിടെയാണ് ശാസ്ത്രം ജയിക്കുന്നത്. ഈ സുഖം എല്ലാ പെണ്ണുങ്ങളും അനുഭവിച്ചറിയണം എന്ന തീവ്രമായ ആഗ്രഹമാണ് എനിക്കിപ്പോള്‍ ഉളളത്. ഇത് വായിക്കുന്ന നല്ലവരായ പുരുഷന്‍മാരേ.. നിങ്ങള്‍ക്ക് നിങ്ങളുടെ മകള്‍ക്കോ ഭാര്യക്കോ പാര്‍ട്ട്ണര്‍ക്കോ കൂട്ടുകാരിക്കോ അമ്മക്കോ ഒക്കെ കൊടുക്കാന്‍ പറ്റുന്ന ഒരു അടിപൊളി ഗിഫ്റ്റാണ് വൈബ്രേറ്റര്‍. അപ്പോ പെണ്ണുങ്ങളേ… ഹാവ് എ പ്വൊളി മാസ്റ്റര്‍ബേഷന്‍ ഹാവ് എ പ്വൊളി മെന്റല്‍ ഹെല്‍ത്ത് ഹാവ് എ പ്വൊളി സ്‌ക്വേര്‍ട്ടിങ്ങ് ഹാവ് എ ഹാപ്പീ ലൈഫ് ഐ ലവ് യൂ മൈ വൈബ്രൂ…??? #Vibrator_stories_will_be_continued

വാല്‍: ഈ സാധനത്തിന് പ്രമോഷന്‍ കിട്ടാനായി കമ്ബനിക്കാര് ആണോ ഇനി എന്റെ അഡ്രസിലേക്ക് അയച്ചത് എന്ന് വരെ ഞാന്‍ സംശയിച്ച് പോകുന്നു.?? 2. വൈബ്രേറ്ററും ഡില്‍ഡോയും ഒന്നാണ് എന്നാണ് ഞാന്‍ കരുതിയത്. ഒരു സുഹൃത്ത് പറഞ്ഞു രണ്ടും വ്യത്യസ്തമാണ് എന്ന്. ആര്‍ട്ടിഫിഷല്‍ പെനിസ് ആണ് ഡില്‍ഡോ.അത് ഇന്‍സേര്‍ട്ട് ചെയ്യാം പക്ഷേ വൈബ്രേറ്റര്‍ ഒരിക്കലും ഇന്‍സേര്‍ട്ട് ചെയ്യരുത് വജൈനക്ക് പ്രോബ്ലം ഉണ്ടാകും എന്നാണ് അദ്ദേഹം പറഞ്ഞത്. ഇതിന്റെ ശാസ്ത്രീയത കൃത്യമായി അറിയില്ല. ഇത് അറിയുന്നവര്‍ കമന്റ് ചെയ്യുക.