ലാലിനൊപ്പം തമാശകള്‍ പറഞ്ഞ് പൊട്ടിച്ചിരിച്ച് ശ്രീനിവാസന്‍

യുവ നിര്‍മ്മാതാവ് വിശാഖ് സുബ്രഹ്‌മണ്യത്തിന്റെ വിവാഹത്തില്‍ പങ്കെടുത്ത് താര കുടുംബങ്ങള്‍. മോഹന്‍ലാല്‍, സുചിത്ര മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, ശ്രീനിവാസന്‍, വിമല ശ്രീനിവാസന്‍ മക്കളായ വിനീത്, ധ്യാന്‍ എന്നിവരും അജു വര്‍ഗീസ്, എംജി ശ്രീകുമാര്‍, വിധു പ്രതാപ്, റഹ്‌മാന്‍ ഉള്‍പ്പെട നിരവധി പേര്‍ സകുടുംബമാണ് വിവാഹത്തില്‍ പങ്കെടുത്തത്.

സംരംഭകയായ അദ്വിത ശ്രീകാന്ത് ആണ് വധു. അവശതകളെ മാറ്റി വെച്ച്. വിനീതിന്റെ കയ്യു പിടിച്ച് ശ്രീനിവാസന്‍ വിവാഹ വേദിയില്‍ എത്തി. ഇതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയില്‍ വലിയ ചര്‍ച്ചയിലാണ്. ഈ വര്‍ഷം ഓഗസ്റ്റിലാണ് വിശാഖിന്റെ വിവാഹ നിശ്ചയം നടന്നത്. ഒരു കാലത്ത് മലയാള സിനിമയിലെ പ്രമുഖ നിര്‍മ്മാണ കമ്പനിയായിരുന്ന മെറിലാന്‍ഡ് സ്റ്റുഡിയോഉടമ പി സുബ്രഹ്‌മണ്യത്തിന്റെ ചെറുമകനാണ് വിശാഖ് സുബ്രഹ്‌മണ്യം.

Loading...

ധ്യാന്‍ ശ്രീനിവാസന്‍ സംവിധായകനായി അരങ്ങേറ്റം കുറിച്ച ലവ് ആക്ഷന്‍ ഡ്രാമയിലൂടെയാണ് വിശാഖ് സുബ്രഹ്‌മണ്യം ചലച്ചിത്ര നിര്‍മ്മാണത്തിലേക്ക് എത്തിയത്. പിന്നീട് സാജന് ബേക്കറി സിന്‍സ് 1962 എന്ന ചിത്രവും ഇതേ ബാനര്‍ നിര്‍മ്മിച്ചു. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത് പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായ ഹൃദയമാണ് വിശാഖിനെ ഹിറ്റി നിര്‍മ്മാതാക്കളുടെ പട്ടികയില്‍ എത്തിച്ചത്.