ദിലീപിനെതിരേ പറഞ്ഞ താരങ്ങള്‍ നിലപാടുകള്‍ മാറ്റുന്നു; പുറത്തിറങ്ങിയാല്‍ ഫീല്‍ഡില്‍ നിലനില്‍ക്കില്ലെന്ന ഭയം

കൊച്ചി: ചലച്ചിത്രതാരത്തെ ആക്രമിച്ച കേസില്‍ ദിലീപിനെതിരേ പറഞ്ഞവരെല്ലാം നിലപാടുകള്‍ മാറ്റുന്നു. ദിലീപ് ജയില്‍മോചിതനായാല്‍ സിനിമയില്‍ നിന്നു മാത്രമല്ല ചിലപ്പോള്‍ ജീവിതത്തില്‍ നിന്നുപോലും ഔട്ടാകുമെന്ന് ചലച്ചിത്രമേഖലയിലെ അണിയറപ്രവര്‍ത്തകര്‍ക്കിടയില്‍ സംസാരമുണ്ട്. സഹപ്രവര്‍ത്തകയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ആളുടെ കൂടെ അഭിനയിക്കില്ലെന്ന് പറഞ്ഞ ആസിഫലിയും ഇപ്പോള്‍ മലക്കം മറിഞ്ഞതായി സ്ഥിരീകരിച്ചു. ദിലീപിന്റെ കൂടെ അഭിനയിക്കില്ലെന്നു പറഞ്ഞത് അദ്ദേഹത്തെ കാണാനുള്ള വിഷമം കൊണ്ടാണെന്ന് ആസിഫലി തിരുത്തി. ഇത്ര നീചനായ ആള്‍ക്കൊപ്പം അഭിനയിക്കുന്നതെങ്ങനെയെന്നായിരുന്നു ആസിഫിന്റെ ആദ്യ ഭാഷ്യം. അടിയന്തര എക്‌സിക്യുട്ടിവ് മീറ്റിങ്ങിനിടെ കടുത്ത ഭാഷയില്‍ പ്രതികരിച്ച താരം ഇപ്പോള്‍ നയം മാറ്റുകയാണ്. ദിലീപ് ഉടന്‍ പുറത്തിറങ്ങുമെന്ന തരത്തില്‍ ചലച്ചിത്രരംഗത്ത് സംസാരമുണ്ട്. ഇങ്ങനെ പുറത്തിറങ്ങിയാല്‍ എതിരെ നില്‍ക്കുന്നവരെ എന്തുവില കൊടുത്തും ദിലീപ് ഉപദ്രവിക്കുമെന്നാണ് കേള്‍വി