ഗവര്‍ണറുടെ രോമത്തില്‍ തൊട്ടാല്‍ സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിടണം- സുബ്രഹ്‌മണ്യന്‍ സ്വാമി

ന്യൂഡല്‍ഹി. കേരളത്തിലെ വിവിധ വിഷയങ്ങളില്‍ ഇടപെടുകയും കര്‍ശന നടപടികള്‍ സ്വീകരിക്കുകയും ചെയ്ത ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വിമര്‍ശനം ഉന്നയിച്ച സംസ്ഥാന സര്‍ക്കാരിനെതിരെ ബിജെപി നേതാവ് സുബ്രഹ്‌മണ്യന്‍ സ്വാമി. ഗവര്‍ണറുടെ ഒരു രോമത്തില്‍ എങ്കിലും തൊട്ടാല്‍ കേരള സര്‍ക്കാരിനെ പ്രധാനമന്ത്രി പിരിച്ച് വിടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കേരള ഗവര്‍ണര്‍ ഇന്ത്യയുടെ രാഷ്ട്രപതിയെയും അതുവഴി ഭരണഘടനയിലെ കേന്ദ്രത്തെയും പ്രതിനിധീകരിക്കുന്നുവെന്ന് കേരളതതിലെ ഭ്രാന്തന്‍ കമ്യൂണിസ്റ്റുകള്‍ തിരിച്ചറിയണം എന്നും അദ്ദേഹം പറഞ്ഞു.

അതേസമയം അദ്ദേഹത്തിന്റെ ട്വീറ്റിനെ അനുകൂലിച്ചും വിമര്‍ശിച്ചും നിരവധി പേരാണ് രംഗത്തെത്തുന്നത്. അതേസമയം ഗവര്‍ണറുടെ നടപടിയില്‍ കരുതലോടെ പ്രതികരിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ഗവര്‍ണര്‍ക്കെതിരെ വിമര്‍ശനം ഉന്നയിക്കുവാന്‍ തയാറാകാതിരുന്ന ബാലഗോപാല്‍, ഇക്കാര്യത്തില്‍ അഭിപ്രായം പറയുന്നത് ഉചിതമല്ലെന്നും പറഞ്ഞു. കത്ത് താന്‍ കണ്ടിട്ടില്ലെന്നും. ഗവര്‍ണറും മുഖ്യമന്ത്രിയും നേരിട്ടാണ് കത്തിടപാട്. മറുപടി മുഖ്യമന്ത്രി നല്‍കി എന്നും അദ്ദേഹം പ്രതികരിച്ചു.

Loading...

ഇന്ത്യയില്‍ തന്നെ ഇത്തരം ഒരു കാര്യം സംഭവിച്ചിട്ടുണ്ടോ എന്ന് അറിയില്ല. ഭരണഘടനാപരമായ കാര്യങ്ങള്‍ അതിലുണ്ട്. പറഞ്ഞതിന്റെ മെറിറ്റിലേക്ക് പോകുന്നില്ല. അഭിപ്രായം പറയുന്നത് ഉചിതമല്ലെന്നും അദ്ദേഹം പ്രതികരിച്ചു. തിനിക്കെതിരെ പ്രസ്താവന നടത്തിയ സംസ്ഥാന ധനമന്ത്രി കെ എന്‍ ബാലഗോപാലിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ ആരാഫ് മുഹമ്മദ് ഖാന്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി. ചൊവ്വാഴ്ച വൈകുന്നേരമാണ് ഇത് സംബന്ധിച്ച് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്. മന്ത്രിയോടുള്ള പ്രീത നഷ്ടപ്പെട്ടതായും ഗവര്‍ണ്‍ കത്തില്‍ പറയുന്നു.

അതേസമയം ഗവര്‍ണറുടെ ആവശ്യം മുഖ്യമന്ത്രി തള്ളി. ഒരു കാരണവശാലും ധനമന്ത്രിയെ മാറ്റില്ലെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി. യുപിയില്‍ ഉള്ളവര്‍ക്ക് കേരളത്തിലെ കാര്യം മനസ്സിലാക്കുവാന്‍ സാധിക്കില്ലെന്ന് ബാലഗോപാലിന്റെ പ്രസ്താവന ദേശീയതയെ പോലൂം ചോദ്യം ചെയ്യുന്നതാണെന്ന് ഗവര്‍ണര്‍ പറയുന്നു. രാജ്യദ്രോഹപരമായ പരാമര്‍ശമാണ് ഇതെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.