തിരുവനന്തപുരം: പ്രതിഷേധിച്ചവരോട് അസഭ്യം പറഞ്ഞുവെന്ന ആരോപണം തള്ളി ഉന്നത വിദ്യാഭ്യാസ കൗൺസിൽ ഉപാധ്യക്ഷൻ ടി.പി ശ്രീനിവാസൻ. വിദ്യാർത്ഥികളെ പ്രകോപിപ്പിക്കാൻ അസഭ്യ പ്രയോഗം നടത്തിയെന്ന പ്രചാരണം തെറ്റാണെന്നും ദുഖമുളവാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. അക്രമിക്കപ്പെടുന്നതിന് മുമ്പും ശേഷവും താൻ വളരെ സൗമ്യനായാണ് പ്രതിഷേധിക്കുന്ന വിദ്യാർത്ഥികളോട് പെരുമാറിയത്. ഇത് വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

എന്റെ അടുത്തുള്ള പോലീസ് ഉദ്യോഗസ്ഥരോട് ഞാൻ ആക്രോശിച്ചിട്ടില്ല. ഞാൻ പറഞ്ഞുവെന്ന് പറയപ്പെടുന്ന വാക്കുകൾ എന്റെ നിഘണ്ടുവിൽപോലുമില്ല. തനിക്കെതിരെയുള്ള ആരോപണം അടിസ്ഥാന രഹിതമാണ്. സംഭവത്തെ വ്യാപകമായി അപലപിക്കപ്പെട്ടതിലുള്ള മോഹഭംഗമാണ് ഇതിന് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Loading...