ഡല്‍ഹി മദ്യനയക്കേസ്; തെലങ്കാന മുഖ്യമന്ത്രി കെസിആറിന്റെ മകള്‍ കവിതയെ ഇഡി ചോദ്യം ചെയ്യും

ന്യൂഡല്‍ഹി. ഡല്‍ഹി മദ്യനയക്കേസില്‍ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ മകളെ ഇഡി വ്യാഴാഴ്ച ചോദ്യം ചെയ്യും. ഇത് സംബന്ധിച്ച നോട്ടീസ് ഇഡി കവിതയ്ക്ക് നല്‍കി. കേസുമായി ബന്ധപ്പെട്ട് കവിതയെ ഇഡി മുമ്പ് ചോദ്യം ചെയ്തിരുന്നു. ഡല്‍ഹി മദ്യനയക്കേസില്‍ ഉള്‍പ്പെട്ട വിവാദ കമ്പിനിയില്‍ കവിതയ്ക്ക് 65 ശതമനം ഓഹരിയുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇഡി കേസെടുത്തത്.

മലയാളി വ്യവസായി അരുണ്‍ പിള്ളയെ ഇഡി കേസില്‍ കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇയാള്‍ കമ്പനിയില്‍ പ്രവര്‍ത്തിച്ചിരുന്നതായും ഇഡി കണ്ടെത്തിയിരുന്നു. കേസില്‍ ഡല്‍ഹി ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയയെ സിബിഐ അറസ്റ്റുചെയ്ത് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇഡിയുടെ നിര്‍ണായക നീക്കം. കേസില്‍ 15 പേര്‍ക്കെതിരെയാണ് കേസ്.

Loading...