പ്രവാസി ശബ്ദത്തിനെതിരെ വർഗീയ പ്രചരണങ്ങൾ നടത്തുന്നത് വ്യാപകമാകുന്നു. മത വൈര്യം നിറഞ്ഞ രീതിയിൽ പ്രചരണങ്ങളും ഫോട്ടോഷോപ്പുകളും ചില കേന്ദ്രങ്ങളിൽനിന്നും വ്യാപകമായി പ്രചരിപ്പിക്കുന്നു. മുസ്ലീം മത വിഭാഗത്തിന്റെ മാധ്യമം പത്രത്തിനെതിരെ വാർത്ത നല്കി എന്നാണ്‌ ചില മൂലയിൽനിന്നും ഫേക്ക് ഐ.ഡിയിലൂടെ വരുന്ന തെറികൾ,  ഞങ്ങൾ മുസ്ലീം മതത്തിനും, ഇസ്ലാമിനും എതിരായി ഒരു വാക്കെങ്കിലും എഴുതിയത് തെളിയിക്കാൻ വെല്ലുവിളിക്കുന്നു. മതവെറിയന്മാർ നാട് തുലയ്ക്കാനും മറ്റുള്ളവരെ വേട്ടയാടാനും എന്നും മറഞ്ഞിരുന്നാണ്‌ പോരടിക്കുന്നത്. ഞങ്ങളുടെ മെയിലിലേക്കും മെസേജ്ജ് ബോക്സിലേക്കും കത്തയക്കുന്നവർ സഹോദര സ്നേഹം എന്തുകൊണ്ട് മറന്നുപോകുന്നു. അവരുടെ എല്ലാം പ്രൊഫൈൽ നോക്കുമ്പോൾ ഇന്ത്യൻ നിയമപ്രകാരം വിലക്കപ്പെട്ട പോസ്റ്റുകളുടേയും ലിങ്കുകളുടേയും ഘോഷയാത്രയാണ്‌.

പുളിച്ച തെറികളും ഭീഷണിയും. അശ്ലീല മെസേജ്ജുകളും എത്തുന്നു..എന്തു ലോകമാണിത്? എന്തിനാണ്‌ സഹോദരന്മാരെ മനുഷ്യ രഹസ്യാവയവങ്ങളുടെ ചിത്രങ്ങളും, ജനനേന്ദ്രിയവും വരെ ഞങ്ങൾക്ക് അയച്ചുതരുന്നത്? ഇത് ഏത് സംസ്കാരത്തിന്റെ ചെയ്തികളാണ്‌?. ആരുടെ വക്താക്കളാണിവർ? എന്ത് സാഹോദര്യമാണ്‌ ഇതൊക്കെ?. ഒരു മതത്തേയും കുറ്റപ്പെടുത്തുകയോ വിമർശിക്കുകയോ ചെയ്തിട്ടില്ല, അപകീർത്തിപ്പെടുത്തിയില്ല, മത സ്ഥാപനങ്ങളെ ബഹുമാനിക്കുന്നു. എന്നിട്ടും സൈബർ ഭീകരമാർ ഞങ്ങളെ വേട്ടയാടുന്നു. വേട്ടകാരന്മാരുടെ തോക്കിൽ ഉണ്ടയില്ലെന്നും ഇത് ഇന്ത്യാ മഹാരാജ്യത്താണെന്നും അവർ അറിയുന്നില്ല. അവരോട് സൗമനസ്യത്തോടെ പറയട്ടെ വഴിമാറുക…സത്യങ്ങൾ ആരുടെ മുഖം വികൃതമാക്കിയാലും ഞങ്ങൾ പുറത്തുവിടും. കേരളത്തിലേ മത-രാഷ്ട്രീയ-സമുദായ-ഭരണമെന്ന മസാല കൂട്ട് നിങ്ങൾക്ക് പല ആനുകൂല്യവും തന്നേക്കാം. എന്നാലും തെറ്റുകൾ തുറന്നുകാട്ടും. നിങ്ങളുടെ പരിപ്പ് വേകാൻ പാത്രം (പത്രം) വേറെ നോക്കുന്നതാകും നല്ലത്. നിങ്ങൾ എന്ത് പറഞ്ഞാലും സൈബർ ലോകത്തേ രാജ്യദ്രോഹികളെ തുറന്നുകാട്ടുന്ന ദൗത്യവുമായി പ്രവാസി ശബ്ദം കുതിക്കും. ഞങ്ങൾക്ക് ഒരു ഭയവുമില്ല, നിങ്ങളെ കൂസലുമില്ല. ഭയക്കാൻ ഞങ്ങൾ നാളെ വോട്ട് തേടാനും മന്ത്രിയാകാനും പോകുന്നവരല്ല.

Loading...

പിന്നെ മാധ്യമം പത്രത്തേ തൊട്ടാൽ കൈവെട്ടും എന്നൊക്കെ പറഞ്ഞാൽ ഇത് സിറിയ അല്ല. കേരളത്തിലേ പല പത്രങ്ങളിൽ പ്രത്യേക ഇടത്തിലേക്കായി കാറ്റഗ്ഗറൈസ് ചെയ്ത ഒരു പത്രമാണത്. മാധ്യമത്തേ വിമർശിക്കരുതെന്ന് പറയുന്ന സൈബർ ഭീകരരുടെ ആവശ്യത്തിന്‌ ഒരു വിലയും അടിസ്ഥാനവും ഇല്ല.പുല്ലുവില നല്കി ഏറ്റവും അവജ്ഞയോടെ അതിനേ തള്ളിക്കളയുന്നു. സൈബർ ഗുണ്ടായിസത്തിന്‌ അഴിച്ചുവിട്ടിരിക്കുന്ന കൂലിക്കാരെ അവരുടെ മുതലാളിതന്നെ തിരികെ വിളിച്ച് ഈ കലഹം സമാധാനത്തിൽ തീർക്കണം. സമാധാനം ആഗ്രഹിക്കുന്നു…മനോരമയ്ക്കും മാതൃഭൂമിക്കും എതിരേ എന്തെല്ലാം എഴുതുന്നു. അവരെ ചിലപ്പോൾ വിമർശിച്ച് വലിച്ചുകീറുന്നു. എന്നിട്ട് ആരും ചോദിക്കാനും പറയാനും വരുന്നില്ല. ഫേക്ക് ഐ.ഡികളെ വയ്ച്ച് അവർ കമന്റുകൾ എഴുതിക്കുന്നില്ല.  ജീവനക്കാരെ വയ്ച്ച് മറുപടി മെസേജ്ജുകൾ അയപ്പിക്കാറില്ല. ഒരു പത്രത്തേ ഒന്നു പരാമർശിച്ചപ്പോൾ (വിമർശിച്ചില്ല) മാത്രം എന്തെല്ലാം പുകിലാണ്‌. ഇതാണോ മാധ്യമം പത്രം പറയുന്ന അഭിപ്രായ സ്വാതന്ത്ര്യം. മനോരമയ്ക്കും മാതൃഭൂമിക്കും പകരം ഇവിടെ സമുദായിക പത്രങ്ങളായിരുന്നു പന്തലിച്ചിരുന്നതെങ്കിൽ സ്ഥിതി ഭീകരമായേനേ?..എന്തിനാണിതൊക്കെ?..സ്നേഹവും സൗഹാർദ്ദവും പറഞ്ഞുകൊടുക്കേണ്ടവർ തല്ലാനും തിന്നാനും കൂലിക്ക് ആളെ അയക്കുന്നത് മോശമല്ലേ? മതമല്ല,.. അതിലുപരി മനുഷ്യനു വേണ്ടി മാധ്യമ ധർമ്മം നിറവേറ്റണം. വെറുക്കുന്നത് കുറ്റവാളികളേയാണ്‌. അവരുടെ മതത്തേ അങ്ങേയറ്റം ബഹുമാനിക്കുന്നു..ആദരിക്കുന്നു. ഒരു മതക്കാരും ആ മതത്തിലെ കുറ്റവാളിയേ അനുകൂലിക്കരുത്. അവർ നാളെ നിങ്ങളെയും കൊയ്യും.

രാജ്യദ്രോഹ പ്രവർത്തി പുറത്തുകൊണ്ടുവന്നതിന്‌  പ്രവാസി ശബ്ദത്തിനെതിരെ ഒരു പത്രം എഴുതിയത്  ഇങ്ങിനെ “ കേവലം വർഗീയ പോസ്റ്റുകൾ വയ്ച്ച് താല്ക്കാലിക ലാഭത്തിനായി വ്യാജ വാർത്തകൾ ചമച്ചുവിടുന്നു. ഇത്തരം പ്രവണതകൾ പാടില്ലെന്ന് മറ്റ് ഓൺലൈൻ പത്രങ്ങൾ പറയുന്നു. പ്രവാസി ശബ്ദത്തിന്റെ നീക്കത്തിനെതിരെ മറ്റ് ഓൺലൈൻ പത്രങ്ങൾ പ്രതിഷേധവുമായി രംഗത്ത് എത്തികഴിഞ്ഞു”  

മറുപടി-   ഈര്‍ക്കിളി  ഓൺലൈൻ പത്ര ധർമ്മം അല്ല പ്രവാസി ശബ്ദം നടത്തുന്നത്. കേരളത്തിൽ നൂറുകണക്കിന്‌ പോർട്ടലുകൾ ഉണ്ട്. വലിച്ചും ചുമച്ചും വായനക്കാരില്ലാതെ മരിക്കാൻ കിടക്കുമ്പോൾ അവിടെനിന്നും വരുന്ന ദയനീയ രോദനവും അസൂയയും ആയി ഈ വിമർശനത്തേ ഞങ്ങൾ കാണുന്നു. ഓൺലൈൻ നവ മാധ്യമ കൂട്ടായ്മയായ ഇന്ത്യൻ ഓൺലൈൻ വെബ്സൈറ്റ് ഓണേഴ്സ് ആന്റ് ജേർണലിസ്റ്റ് യൂണിയന്‍ കേരളാ ഘടകത്തിന്റെ എല്ലാ പിന്തുണയും പ്രവാസി ശബ്ദത്തിനുണ്ട്.  ഞങ്ങള്‍ പുറത്തുകൊണ്ടുവന്നത് ഒരു രാജ്യദ്രോഹിയെ ആണ്, അതൊരു ഫെയ്ക്ക് ഐ ഡി ആയിരുന്നില്ല. ഒരു ഓണ്‍ലൈന്‍ പത്രം എന്ന നിലയില്‍ ഞങ്ങള്‍ ഈ പ്രശ്‌നം ഉയര്‍ത്തി കൊണ്ടു വരികയും അതു വായനക്കാര്‍ ഏറ്റെടുക്കുകയും ചെയ്തു. ഞങ്ങളുടെ ധീരമായ നടപടിയെ അഭിനന്ദിക്കാതെ നിന്ദിക്കുകയാണ് ഇത്തരം ഓൺലൈൻ മാധ്യമങ്ങള്‍.

പ്രവാസി ശബ്ദം വാർത്തക്കടിയിൽ രാജ്യദ്രോഹ കമന്റ് എഴുതിയ അൻവർ സാദ്ദിക്കിനേ എല്ലാ തെളിവുകളും അടക്കം പുറത്തുകൊണ്ടുവന്നതിൽ വൈരാഗ്യം തീർകുകയാണ്‌ ഏതാനും ആളുകൾ. കച്ചവട താല്പര്യം മുന്നിൽ കണ്ട് മറ്റ് ചില ഓൺലൈൻ പത്രങ്ങൾ അതിന്‌ വേണ്ട സൗകര്യവും ചെയ്ത് കൊടുക്കുന്നു. മരിച്ച ജവാന്റെ വാർത്തക്കടിയിൽ ഇപ്പോഴും നിരവധി രാജ്യദ്രോഹ കമന്റുകൾ ഉണ്ട്. ഒരു പത്രം എന്തു പറയുന്നു എന്നും അത് ജനങ്ങൾ സ്വീകരിക്കുന്നുണ്ടോ എന്നും ആണ്‌ പ്രധാനം. അതറിയാൻ ഞങ്ങളുടെ വാർത്തകൾ  ഷെയര്‍ ചെയ്യുന്ന ലക്ഷക്കണക്കിന്‌ ജനങ്ങൾ മതി. അവരാണ്‌ ഈ പത്രത്തിന്റെ തുടിപ്പും ആവേശവും.

അൻ വർ സാദ്ദിക്ക് എന്ന ആളെ പുകച്ച് പുറത്തു ചാടിച്ചപ്പോൾ എന്തിനാണ്‌ ഞങ്ങളെ കല്ലെറിയുന്നത്?

ഒരു മതത്തിനും അനുകൂലമായി എഴുതാൻ ഇത് സാമുദായിക പത്രം അല്ല. മതപരമായി ഒരു വാർത്തയും കൈകാര്യം ചെയ്യുന്നില്ല. ആ പണി ചെയ്യുന്നവർ അത് തുടരട്ടെ..കാരണം അത് അവരുടെ നിലനില്പ്പായിരിക്കാം. ഞങ്ങൾക്ക് അത് ആവശ്യമില്ല. മതം പറഞ്ഞ് വായനക്കാരെ കൂട്ടാൻ ഞങ്ങൾക്ക് താല്പര്യമില്ല. സംഘപരിവാറുകാർക്കെതിരെയും, ക്രിസ്ത്യൻ നിലപാടുകൾക്കെതിരേയും കഠിനമായ വിമർശനം ഞങ്ങൾ നടത്താറുണ്ട്. ആ സ്വാതന്ത്ര്യം നിലനില്ക്കാൻ മതവെറിയാന്മാരെ ഞങ്ങൾ പാടേ അവഗണിക്കുന്നു.  പ്രവാസി വായനക്കാർ ഇതുവരെ ചിലരുടെ കുത്തുകയായിരുന്നു. അവിടെ അവർക്കിടയിൽ സൗഹാർദ്ദപരന്മായ ഇടപെടലിൽ സ്ഥാനം നേടിയ ഈ പത്രം മതപരമല്ലാത്ത നിലപാടുകളുമായി മുന്നോട്ട് പോകും.