ട്രെയിനിൽ നിന്ന് വീണു; വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

തൃ​ശൂ​ർ: ട്രെ​യി​നി​ൽ നി​ന്നും വീ​ണ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. തൃ​ശൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലാ​ണ് സം​ഭ​വം നടന്നത്. കോ​ട്ട​യം സ്വ​ദേ​ശി​യാ​യ മി​ല​ൻ സെ​ബാ​സ്റ്റ്യ​ൻ ആ​ണ് ട്രെ​യി​നി​ൽ നി​ന്നും വീ​ണ് മ​രി​ച്ച​ത്.22 വയസ്സായിരുന്നു പ്രായം. സ്റ്റേ​ഷ​നി​ൽ നി​ന്നും പു​റ​പ്പെ​ടാ​ൻ തു​ട​ങ്ങി​യ ട്രെ​യിനിൽ ചാ​ടി​ക്ക​യ​റാ​ൻ ശ്ര​മിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.