സോഡാ ബൈ കാർബണേറ്റ് അഥവാ അപ്പക്കാരം കൊണ്ട് ഒത്തിരിയേറെ ഉപയോഗങ്ങൾ. അനുദിന ജീവിതത്തിൽ പല കാര്യങ്ങൾക്കും ഇത് ഉപകരിക്കും.പലരും ഇതിന്റെ നിരവധി ഉപയോഗങ്ങളെപറ്റി ബോധവാന്മാരല്ല.അടുക്കളയിലെ ഫിഡ്ജ്, വാഷ് ബേയിസൻ, ബാത്ത്ടബ്ബ്, പാത്രങ്ങളിൽ പ്രത്യേകിച്ച് കുട്ടികളുടെ ലഞ്ച് ബോക്സ് എന്നിവ കഴുകി വൃത്തിയാക്കാൻ ഉപയോഗിക്കാം.
മൈക്രോവേവ് വൃത്തിയാക്കാൻ
ഒരു കോപ്പ വെള്ളത്തിൽ 2 ടീസ്പൂൺ അപ്പക്കാരം ചേർത്ത് ഒരു മിനുട്ട് നേരം  ഏറ്റവും ഉയർന്ന ടെമ്പറേച്ചർ മോഡിൽ ഓണാക്കിയിടുക. തുടർന്ന് വൃത്തിയായ തുണി ഉപയോഗിച്ച് മൈക്രോവേവ് ഈ വെള്ളത്തിൽ മുക്കിതുടയ്ക്കുക.
ഫ്രിഡ്ജിലെ മണം മാറ്റാൻ.
അപ്പക്കാരം ഒരു തുറന്ന പാത്രത്തിൽ ഫ്രിഡ്ജിൽ വയ്ക്കുക. 2ഓ 3ഓ സ്പൂൺ ഒരു പ്ലാസ്റ്റിക് പാത്രത്തിൽ വച്ചാൽ മതി. അപ്പക്കാരം 2ടീസ്പൂൺ വെള്ളത്തിൽ കലർത്തി അതുകൊണ്ട് തുടച്ചാൽ ഫ്രിഡ്ജ് വൃത്തിയായി കിട്ടും
ഡിഷ് വാഷറിലെ മണം മാറ്റാൻ
കുറച്ചു പൗഡർ ഇതിന്റെ ഉള്ളിൽ ഡിഷ് വാഷ് ചെയ്യുന്നതിനു മുമ്പ് ഏറ്റവും അടിയിലായി വിതറുക.
നനഞ്ഞ സ്പഞ്ചിൽ കുറച്ച് അപ്പക്കാരം എടുത്ത് നന്നായി ഉരച്ച് തേച്ചു കഴുകിയാൽ ബാത്ത് ടബ്ബും വാഷ് ബേയിസനും വൃത്തിയായി കിട്ടും.
ഷൂ വൃത്തിയാക്കാൻ
ഷൂവിന്റ് ഉള്ളിലെ സഹിക്കാൻ പറ്റാത്ത മണം  മാറ്റാനുള്ള കഴിവ്‌ ഈ അപ്പക്കാരത്തിനുണ്ട്. കുറച്ചു ഷൂവിന്റെ ഉള്ളിൽ തൂളി ഉപയോഗിക്കും മുമ്പ് തട്ടികളയുക.
വാഷിങ്ങ് മിഷ്യൻ വൃത്തിയാക്കാൻ
നമ്മുടെ നാട്ടിൽ വാഷിങ്ങ് മിഷ്യൻ ക്ലീൻ ചെയ്യാൻ എല്ലാവരും ടെക്നീഷ്യൻ മാരെ വിളിക്കുന്നു. 100 രൂപ മുതൽ 300 രൂപ വരെ വിലയുള്ള ഫാബ് പാകറ്റുകൾ വാങ്ങി വാഷിങ്ങ് മിഷ്യൻ ക്ളീൻ ചെയ്യിപ്പിക്കുന്നു. എന്നാൽ ഇതൊന്നും ആവശ്യമില്ല. ഇത് ലളിതമായി നമുക്ക് തന്നെ ചെയ്യാം. 4ടേബിൾ സ്പൂൺ അപ്പക്കാരം ഡ്രമ്മിലിട്ട് കോട്ടൺ വാഷ് ചെയ്യുക. 90 ഡിഗ്രിയിൽ വേണം മിഷ്യൻ വാഷ് ചെയ്യാൻ. ഇത് എല്ലാ 8 ആഴ്ച്ചകളിലും ആവർത്തിക്കാം. ഇതിന്റെ വാഷർ പലപ്പോഴും വൃത്തികേടായും അസഹനീയമായ മണവും ആയി കാണുന്നു. ഇത് ക്ളീൻ ചെയ്യാൻ 10-15  സ്പൂൺ അപ്പക്കാരവും ഒരു സ്പൂൺ ഉപ്പും ചേർത്ത് പെയിസ്റ്റ് ആക്കി ഒരു രാത്രി വയ്ക്കുക. ഇത് വാഷറിൽ തേച്ചു പിടിപ്പിച്ച് അര മണിക്കൂർ കഴിയുമ്പോൾ കഴുകി കളയുക. വാഷറിൽ ഒരിക്കൽ കരിമ്പൻ അടിച്ചാൽ പോകാൻ ബുദ്ധിമുട്ടായിരിക്കും. നന്നായി ക്ലീൻ ആയി മണമെല്ലാം മാറി കിട്ടും.
കുട്ടികളുടെ ലഞ്ച് ബോക്സും, പാൽ എടുക്കുന്ന പാത്രങ്ങളും മണം മാറ്റാൻ
ആദ്യം പാത്രങ്ങൾ സോപ്പിട്ട് കഴുകി വൃത്തിയാക്കുക. തുടർന്ന് 3 സ്പൂൺ അപ്പക്കാരം ഒരു ലിറ്റർ ചൂടുവെള്ളത്തിൽ എന്ന കണക്കിൽ ചേർത്ത് മുക്കിവയ്ക്കുക. അതുപോലെ കുട്ടികളുടെ കളിപ്പാട്ടങ്ങളും ഇതിൽ മുക്കിവയ്ക്കുകയോ ഈ വെള്ളം കൊണ്ട് തുടയ്ക്കുകയോ ചെയ്താൽ മതി.
തുണികളിലേ കറയും മണവും മാറാൻ
ഒരു രാത്രി അപ്പക്കാരം ചേർത്ത വെള്ളത്തിൽ മുക്കിവയ്ച്ച് കഴുകി എടുക്കുക.
ബാർബിക്യൂ മിഷ്യൻ ക്ലീൻ ചെയ്യാൻ
4സ്പൂൺ അപ്പകാരം വെള്ളത്തിൽ കുഴച്ച് തേച്ചു പിടിപ്പിക്കുക. അരമണിക്കൂർ കഴിഞ്ഞ് തുണിയുപയോഗിച്ച് ക്ലീൻ ചെയ്ത് വൃത്തിയാക്കുക. ഈ പൊടികൈകൾ ഉപയോഗിച്ച് നിങ്ങളുടെ കിച്ചൺ ഉപകരണങ്ങൾ വൃത്തിയായി സൂക്ഷിക്കൂ
വളർത്തു നായയും പൂച്ചയും ഉപയോഗിക്കുന്ന കിടഖ്ക്കകൾ വൃത്തിയാക്കാൻ
കുറച്ച് അപ്പക്കാരം ഈ തുണികളിലേ ബഡിലോ വിതറി വാക്വം ചെയ്യുക.
കാലിന്റെ വേദനയും, കടച്ചിലും മാറ്റാൻ
ഒരു ബെയ്സനിൽ 3സ്പൂൺ അപ്പക്കാരം ശുദ്ധ ജലത്തിൽ കലക്കി കാൽ മുക്കിവയ്ച്ചാൽ കാലു കടച്ചിൽ മാറി സുഖം കിട്ടും. ചുരുങ്ങിയത് 15-20 മിനുട്ട് സമയം കാൽ മുക്കിവയ്ക്കണം. ക്ഷീണിച്ചുവരുന്നവർക്ക് ഒന്നു റിലാക്സ് ചെയ്യാൻ 5സ്പൂൺ അപ്പക്കാരം കുളിക്കുന്ന വെള്ളത്തിൽ ചേർത്താൽ മതിയാകും. അര സ്പൂൺ അപ്പക്കാരം ബോഡി വാഷിലോ ഷവർ ജല്ലിലോ നന്നായി അലിയിപ്പിച്ച് വട്ടത്തിൽ പതുക്കെ തിരുമി കുളിച്ചാൽ മൊരി അഥവാ
dead skin  മാറി കിട്ടുമത്രെ.
വീട്ടമ്മാർക്ക് ഉപകരിക്കട്ടെ ഇതു ഷേർ ചെയ്യുക