വിജയ് ആദായനികുതി വകുപ്പിന്റെ കസ്റ്റഡിയിൽ ആകാൻ കാരണം ഇത്

നടൻ വിജയിയെ ആദായ നികുതി വകുപ്പ് കസ്റ്റഡിയിൽ എടുത്തതിന്റെ ഞെട്ടലിൽ ആണ് തമിഴ് സിനിമ ലോകം മുഴുവൻ. പതിവ് രീതിക്ക് വിപരീതം ആയി നോട്ടീസ് നൽകി വിളിപ്പിച്ച് ചോദ്യം ചെയ്യുന്നതിന് പകരം ഷൂട്ടിംഗ് തടസപ്പെടുത്തി വിജയിയെ കസ്റ്റഡിയിൽ എടുക്കുക ആയിരുന്നു. വിജയ് കസ്റ്റഡിയിലായതോടെ ലോകേഷ് കനകരാജ് സംവിധായനം ചെയ്യുന്ന പുതിയ ചിത്രം ആയ മാസ്റ്റര്‍ സിനിമയുടെ ചിത്രീകരണവും മുടങ്ങി.

വിജയിയുടെ ചിത്രങ്ങൾ ആയ െമര്‍സല്‍, സര്‍ക്കാര്‍, ബിഗില്‍ എന്നിവ കേന്ദ്ര സർക്കാരിന് എതിരെ കൃത്യമായ രാഷ്ട്രീയം പറഞ്ഞ ചിത്രങ്ങൾ ആയിരുന്നു. അതിനാൽ തന്നെ സോഷ്യൽ മീഡിയകളിൽ ഒരു വിഭാഗത്തിന്റെ ശക്തമായ വിമർശനം വിജയ് നേരിടുന്നുണ്ട്.

Loading...

വിജയിയുടെ ചിത്രമായ ബിഗിലിൽ താരം കൈപ്പറ്റിയ കണക്കുകളിൽ സംശയം ഉണ്ടെന്ന് ആരോപിച്ച് ഇന്നലെ ഉച്ചക്ക് മൂന്നര മണിയോടെ വിജയിയെ ആദായ നികുതി വകുപ്പ് കസ്റ്റഡിയിൽ എടുത്തത്. ബിഗിലിന്റെ നിര്‍മാതാക്കളായ എ. ജി. സിന്റെ ഓഫീസുകളില്‍ ഇന്നലെ പുലര്‍ച്ചെ മുതല്‍ നടത്തിയ റെയ്ഡുകൾക്ക്‌ ശേഷം ആയിരുന്നു വിജയിയെ കസ്റ്റഡിയിൽ എടുത്തത്.

കണക്കില്‍ പെടാത്ത 24 കോടി രൂപയും രേഖകളും തമിഴിലെ മുന്‍ നിര നിര്‍മാതാക്കളായ എ. ജി. എസിന്റെ ഓഫീസുകളില്‍ നിന്ന് പിടിച്ച് എടുത്തെന്ന് ആണ് പുറത്ത് വരുന്ന വിവരം.

നോട്ടീസ് നല്‍കി വിളിപ്പിക്കുന്നതിനു പകരം കടലൂര്‍ നെയ്‌വേലി ലിഗ്നൈറ്റ് കോര്‍പ്പറേഷന്‍ പരിസരത്തെ സിനിമ സെറ്റിൽ ഉദ്യോഗസ്ഥര്‍ നേരിട്ട്‌ എത്തി വിജയിയെ വിളിച്ചു കൊണ്ടു പോകുക ആയിരുന്നു. കാര്‍ മാര്‍ഗം തുടര്‍ച്ചയായ നാലു മണിക്കൂര്‍ നീണ്ട യാത്രയ്ക്ക്‌
ഒടുവില്‍ രാത്രി വിജയിയെ ചെന്നൈ ഇ. എസി. ആറിലെ വീട്ടിലെത്തിച്ചു. എ. ജി. എസിന്റെ ഓഫീസുകളിലെ പരിശോധന ഇന്നും തുടരുമെന്നാണ് ആദായ നികുതി വകുപ്പ് വ്യക്തമാക്കി.

അതേസമയം രണ്ടുവര്‍ഷം മുമ്പും ആദായ നികുതി വകുപ്പ് വിജയിയുടെ വീട്ടില്‍ റെയ്ഡ് നടത്തിയിരുന്നു. 2015 ല്‍ പുറത്തിറങ്ങിയ പുലി സിനിമയുടെ കണക്കുകളില്‍ ക്രമക്കേടുണ്ടെന്നാരോപിച്ചായിരുന്നു നടപടി. എന്നാല്‍ പിന്നീട് വിജയിക്ക് ആദായനികുതി വകുപ്പ് ക്ലീന്‍ ചീട്ട് നല്‍കി.

വിജയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ ബിഗില്‍ ലോകമെമ്പാടുമുളള തിയ്യേറ്ററുകളില്‍ നിന്നായി വലിയ വിജയം നേടിയിരുന്നു. അറ്റ്‌ലീ സംവിധാനം ചെയ്ത ബിഗില്‍ മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും നേട്ടമുണ്ടാക്കിയിരുന്നു. മെര്‍സല്‍, സര്‍ക്കാര്‍,ബിഗില്‍ എന്നീ മെഗാഹിറ്റുകളോടെ തമിഴില്‍ താരമൂല്യം ഉയര്‍ന്ന താരമായും ദളപതി മാറിയിരുന്നു. വിജയ് ചിത്രങ്ങള്‍ നിര്‍മ്മിച്ചാല്‍ സാമ്പത്തിക ലാഭം ഉറപ്പായും ലഭിക്കുമെന്ന തരത്തിലേക്ക് എത്തിയിരിക്കുകയാണ് കാര്യങ്ങള്‍.

തമിഴ് നിര്‍മ്മാതാക്കളെല്ലാം തന്നെ വിജയ് ചിത്രങ്ങള്‍ നിര്‍മ്മിക്കാനായി വലിയ താല്‍പര്യമാണ് പ്രകടിപ്പിക്കുന്നത്. എന്നാല്‍ വളരെ കരുതലോടെ മാത്രം ചിത്രങ്ങള്‍ തിരഞ്ഞെടുത്തുകൊണ്ടാണ് നടന്‍ മുന്നേറികൊണ്ടിരിക്കുന്നത്. ബിഗിലിന്റെ വിജയത്തോടെ വിജയ് തന്റെ പ്രതിഫല തുക കുത്തനെ ഉയര്‍ത്തിയതായി പുതിയ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സണ്‍ പിക്‌ചേഴ്‌സ് നിര്‍മ്മിക്കുന്ന പുതിയ സിനിമയ്ക്ക് വേണ്ടിയാണ് ദളപതി വമ്പന്‍ പ്രതിഫലം വാങ്ങുന്നതെന്നാണ് അറിയുന്നത്.