സ്പ്രിങ്ക്‌ലര്‍ ഇടപാട് എന്താണെന്നറിയാമോ? : ഈ ചോദ്യങ്ങളും ഉത്തരങ്ങളും നിങ്ങൾക്ക് മനസ്സിലാക്കി തരും: കുറിപ്പ് വായിക്കാം

തിരുവനന്തപുരം: കൊറോണക്കാലത്ത് സര്‍ക്കാരിനെതിരെ ആയുധമായി ഉയര്‍ന്ന് കേള്‍ക്കുന്ന ഒന്നാണ് സ്പ്രിങ്ക്‌ലര്‍ വിവാദം. എന്താണ് സ്പ്രിങ്ക്‌ലര്‍..? വിവാദത്തിന് വഴിവെച്ചത് എന്ത്…? ഇങ്ങനെ നിരവധി ചോദ്യങ്ങളാണ് ഉയരുന്നത്. ഇപ്പോള്‍ എല്ലാ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും ഉള്ള മറുപടി ലളിതമായി പങ്കുവെച്ചിരിക്കുകയാണ് അഡ്വക്കേറ്റ് ജഹാങ്കീര്‍ ആമിന റസാഖ്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം എന്താണ് സ്പ്രിങ്ക്‌ലര്‍ വിവാദമെന്ന് വ്യക്തമാക്കിയിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

Loading...

സ്പ്രിങ്ക്‌ലര്‍ വിവാദം മനസ്സിലാവാത്ത നിഷ്‌കളങ്കര്‍ക്ക് (അവര്‍ക്ക് മാത്രം), കുറച്ചുകൂടി ലളിതമായി കാര്യങ്ങള്‍ ഇവിടെപറയുന്നു. താല്പര്യമുള്ളവര്‍ക്ക് വായിക്കാം… ???? സ്പ്രിങ്ക്‌ലെര്‍ ചില ചോദ്യങ്ങളും ഉത്തരങ്ങളും…

സ്പ്രിങ്ക്‌ലെര്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഇത് സങ്കീര്‍ണമാണ് എന്ന് കരുതരുത്. വളരെ ലളിതമായാണ് കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ പോകുന്നത്

1. ആരാണ് ഈ സ്പ്രിങ്ക്‌ലെര്‍ ?
മലയാളിയായ റാഗി തോമസിന്റെ ഉടമസ്ഥതയില്‍ ഉള്ള അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു IT കമ്പനി .

2. എന്ത് അവര്‍ ചെയ്യുന്നത് ?
അവരുടെ പ്രവര്‍ത്തി മണ്ഡലം ബിഗ് ഡാറ്റ അനാലിസിസ് ആണ് . അതായതുപല മേഖലകളിലായി പടര്‍ന്നു കിടക്കുന്ന വിവരങ്ങളെ ക്രോഡീകരിച്ചു നമുക്ക് ആവശ്യം ഉള്ള വിവരങ്ങള്‍ മാത്രം അതില്‍ നിന്നും കണ്ടെത്തുന്ന ഒരു ബ്രിഹത്തായ ശാഖയാണ് ബിഗ് ഡാറ്റ അനാലിസിസ്.

3. നമുക്കു എന്തിനാണ് അവരുടെ സേവനം ?
കോവിഡ് 19 ഇപ്പോള്‍ നമ്മള്‍ ലോക്ക് ഡൌണ്‍ പിരീഡില്‍ ആയതു കൊണ്ട് നമ്മുടെ സംസ്ഥാനത്തു താല്‍ക്കാലികമായി നിയന്ത്രണ വിധേയം ആണ് . എന്നാല്‍ ലോക്ക് ഡൌണ്‍ ഭാഗീകമായോ മുഴുവനായോ മാറിയാല്‍ ഇതാവില്ല സ്ഥിതി . ലക്ഷകണക്കിന് വരുന്ന പ്രവാസികള്‍ നാട്ടിലെത്തും . കോവിഡ് പടര്‍ന്നു പിടിക്കുന്ന മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ആളുകള്‍ നാട്ടിലെത്തും . ഇവരെ എല്ലാവരെയും ക്വാറന്റൈന്‍ ചെയ്യുക എന്നത് പ്രായോഗിക തലത്തില്‍ വളരെ ബുദ്ധിമുട്ടേറിയ ഒരു ജോലി ആണ് . ഇറ്റലിയില്‍ നിന്ന് വന്ന ഒരു കുടുംബം അവരുടെ അറിവില്ലായ്മ കൊണ്ട് എയര്‍പോര്‍ട്ടില്‍ തെറ്റായ വിവരം കൊടുത്ത് കൊണ്ട് മാത്രം നിരീക്ഷണത്തില്‍ വെക്കേണ്ടി വന്നത് 3500 ഓളം പേരെ ആണ് .

എയര്‍പോര്‍ട്ടില്‍ പൂരിപ്പിക്കേണ്ട ഒരു ഫോം തെറ്റായി പൂരിപ്പിച്ചത് കൊണ്ട് വന്ന ഒരു പൊല്ലാപ്പായിരുന്നു അത് . ഇനി ഇതേ കുടുംബം ചെക്ക് ഔട്ട് ചെയ്യാന്‍ എയര്‍പോര്‍ട്ടില്‍ നില്‍ക്കുമ്പോള്‍ ആരോഗ്യവകുപ്പിന് ഓട്ടോമാറ്റിക് ആയി അറിയിപ്പ് കിട്ടുന്ന ഒരു സിസ്റ്റം ഉണ്ടെന്നു കരുതുക. അങ്ങനെ കിട്ടണം എങ്കില്‍ എയര്‍ ലൈന്‍ കമ്പനികള്‍ പാസ്സഞ്ചര്‍ ഡാറ്റ ഗവണ്മെന്റിന് തരണം . ഗവണ്മെന്റ് അത് പരിശോധിക്കണം. അതാത് വകുപ്പുകളെ അലെര്‍ട് ചെയ്യണം . ഇത് ഓട്ടോമാറ്റിക് ആയി നടക്കണം. അല്ലാതെ എന്നും എയര്‍പോര്‍ട്ടില്‍ വന്നിറങ്ങുന്ന വിമാനങ്ങളിലെ ആയിരക്കണക്കിന് വരുന്ന പാസ്സഞ്ചേഴ്സ് ന്റെ ഡാറ്റ ഇവിടെ ഏതെങ്കിലും സര്‍ക്കാര്‍ ഓഫീസില്‍ ഇല്‍ ഇരുന്നു എക്‌സല്‍ ഷീറ്റില്‍ ഫില്‍ അപ്പ് ചെയ്താല്‍ തീരില്ല .

ഓട്ടോമാറ്റിക് ആയി നടക്കാന്‍ ഒരു ടൂള്‍ വേണം, ഒരു സോഫ്റ്റ്വെയര്‍ വേണം . ഇത് വിമാന താവളങ്ങളിലെ കഥ. ഇതുപോലെ ട്രെയിന്‍ മാര്‍ഗവും ബസ് മാര്‍ഗവും ഒക്കെ കേരളത്തിലേക്ക് ഇന്ത്യയിലെ മറ്റു സംസ്ഥാങ്ങളില്‍ നിന്ന് വരുന്നവര്‍ ഉണ്ടാവും. ഇവരുടെ ഒകെ ഡാറ്റ കിട്ടാന്‍ എന്ത് ചെയ്യും ? irctc ഇല്‍ നിന്നും ട്രെയിന്‍ യാത്രികരുടെ വിവരം കിട്ടും . വിവിധ ബസ് ഓപ്പറേറ്റര്‍സ് ഇല്‍ നിന്നും ബസ് യാത്രികരുടെ വിവരം കിട്ടും .. ഇനി ആണ് പ്രെശ്‌നം, ഇവരില്‍ നിന്ന് ഒക്കെ കിട്ടുന്ന ഡാറ്റ പല തരത്തില്‍ ആയിരിക്കും. പല രൂപത്തില്‍ ആയിരിക്കും. ഇതിനെ ക്രോഡീകരിച്ചു ഇതില്‍ നിന്നും ആവശ്യമായ വിവരങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപിപ്പിക്കുക എന്നതാണ് ഈ സോഫ്റ്റ്വെയര്‍ ന്റെ ഒരു ദൗത്യം .

ഇനി ഈ സോഫ്റ്റ്വെയര്‍ന്റെ മറ്റൊരു ദൗത്യം ലോക്ക് ഡൌണ്‍ നിയന്ത്രണത്തെ ശാസ്ത്രീയമായി കൈകാര്യം ചെയ്യുക എന്നതാണ് . അതായത് ഇപ്പോള്‍ നമ്മള്‍ ചില ജില്ലകള്‍ റെഡ്, ചില ജില്ലകള്‍ യെല്ലോ അവിടെ ഭാഗിക നിയന്ത്രണം എന്നൊക്കെ പറയുന്നില്ലേ . എന്തിനാണ് ഇങ്ങനെ ജില്ലാ തിരിച്ചു നിയന്ത്രണം ? റെഡ് സോണ്‍ ഇലെ ജില്ലാ അതിര്‍ത്തി കടന്നാല്‍ കൊറോണ ചത്ത് പോവുന്നതുകൊണ്ടല്ല ജില്ല തിരിച്ചു നിയന്ത്രണം നടത്തുന്നത് .നമ്മുടെ കയ്യിലെ ഇപ്പോള്‍ ഉള്ള ഡാറ്റ വെച്ച ഇങ്ങനെയേ ചെയ്യാന്‍ പറ്റൂ എന്നുള്ളതുകൊണ്ടാണ് .

ശെരിക്കും എങ്ങനെയാണു നിയന്ത്രണം വരേണ്ടയിരുന്നത് പഞ്ചായത്ത് അനുസരിച്ചോ വില്ലജ് അടിസ്ഥാനത്തിലോ ചെയ്യേണ്ടി വരും . ഒരു ജില്ലയില്‍ തന്നെ ശ്രദ്ധ കൂടുതല്‍ ചെലുത്തേണ്ട സ്ഥലങ്ങള്‍ ഉണ്ടാവും. 60 വയസ്സില്‍ കൂടുതല്‍ ഉള്ള ആളുകളുടെ പോപുലേഷന്‍ കൂടിയ പഞ്ചായത്തുകള്‍ ഉണ്ടെങ്കില്‍ അവിടെ പ്രത്യേക കെയര്‍ കൊടുക്കണം. ഹൃദ്രോഗികള്‍ , കാന്‍സര്‍ രോഗികള്‍ കൂടുതല്‍ ഉള്ള സ്ഥലങ്ങളില്‍ പ്രത്യേകം കെയര്‍ കൊടുക്കേണ്ടി വരും. ഇങ്ങനെ വളരെ വലിയ ഒരു ജനസംഖ്യയെ ഇതുപോലെ പല സൂചികകളുടെ അടിസ്ഥാനത്തില്‍ തരം തിരിക്കുക എന്നതാണ് ഈ സോഫ്ട്‌വെയറിന്റെ മറ്റൊരു ജോലി. വീടുകളില്‍ ചെന്ന് വിവരം തിരക്കുന്ന ആശ വര്‍ക്കര്‍മാര്‍ , മറ്റു സന്നദ്ധ പ്രവര്‍ത്തകര്‍ ഇവരുടെ ജോലി എളുപ്പമാകുക്കുക.

ക്വാറന്റൈനില്‍ കിടക്കുന്ന ആളുകള്‍ക്ക് ഒരു മൊബൈല്‍ ആപ്പ് ഉപയോഗിച്ച്‌ തന്നെ ആരോഗ്യപ്രവര്‍ത്തകരുമായി ബന്ധപ്പെടുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്യുക തുടങ്ങിയവയും ഈ സോഫ്ട്‌വെയറിന്റെ ദൗത്യത്തില്‍ പെടും . ഈ ക്വാറന്റൈനില്‍ കിടക്കുന്ന ആളുകളുടെ എണ്ണം 2 ലക്ഷത്തിലും കൂടിയാല്‍ ആശവര്‍ക്കര്‍മാരെ വിട്ടു വിവരം ശേഖരിക്കല്‍ ഒന്നും നടക്കാതെ വരും. അതിനു ഒരേ ഒരു മാര്‍ഗം ഇത്തരത്തില്‍ ഒരു മൊബൈല്‍ ആപ്പ് ആണ് . ലോക്ക് ഡൌണ്‍ കാലത്തു ഇത് ഭാഗികമായി പരീക്ഷിച്ചു വിജയിച്ചതും ആണ് . ഇങ്ങനെ കോവിഡ് 19 നെ നേരിടാന്‍ ഉള്ള ആയുധങ്ങളുടെ ഒരു കലവറയാണ് ഈ സോഫ്ട്‌വെയര്‍.

4. ഇതൊക്കെ നമ്മുടെ IT ഡിപ്പാര്‍ട്‌മെന്റ് നു ചെയ്യാവുന്നതല്ലേ ഉള്ളു ?

അത് ബിഗ് ഡാറ്റ അനാലിസിസ് എന്ന പ്രക്രിയയുടെ സങ്കീര്‍ണത അറിയാത്തതു കൊണ്ടുള്ള സംശയം ആണ് . ഈ സ്പ്രിങ്ക്‌ലെര്‍ കമ്ബനിയുടെ ഒരു ക്ലയന്റ് ആണ് നാസ . എന്തായിരിക്കും നാസ ഈ ജോലി സ്വന്തമായിട്ട് ചെയ്യാഞ്ഞത്?! നമ്മള്‍ വിചാരിച്ചാല്‍ കുറെ വര്‍ഷങ്ങള്‍കൊണ്ട് ഒരു ബിഗ് ഡാറ്റ അനാലിസിസ് സിസ്റ്റം ഉണ്ടാക്കാന്‍ പറ്റുമായിരിക്കും. പക്ഷെ കൊറോണ അതുവരെ കാത്തിരിക്കുമോ എന്ന് അറിയില്ല. ചുരുക്കം പറഞ്ഞാല്‍ നമ്മുടെ കെ എസ ആര്‍ ടി സി വോള്‍വോ ബസ് വാങ്ങാന്‍ തീരുമാനിച്ചപ്പോള്‍ ഇത് നമ്മുടെ വര്‍ക്ഷോപ്പില്‍ ഉണ്ടാക്കിയാല്‍ പോരെ എന്ന് ചോദിക്കുന്ന പോലെ ഇരിക്കും ഇത്.! ????

5. ഇതിനൊക്കെ വലിയ ചിലവാവില്ലേ ?

ഇതിന്റെ സേവനം 6 മാസത്തേക്ക് സൗജന്യം ആണ് . തുടര്‍ന്ന് നമ്മള്‍ അവരുടെ സേവനം ഉപയോഗിക്കുന്നുണ്ടെങ്കില്‍ മാത്രം പുതിയ കരാറില്‍ ഏര്‍പെടേണ്ടി വരും . വേണ്ടെങ്കില്‍ വേണ്ട .

6. എന്ത് അടിസ്ഥാനത്തില്‍ ആണ് ഈ കമ്പനിയെ തന്നെ തീരുമാനിച്ചത് ? ടെന്‍ഡര്‍ വിളിച്ചിരുന്നോ?

സൗജന്യ സേവനത്തില്‍ ടെന്‍ഡറിന് എന്ത് പ്രസക്തി ? പിന്നെ ഈ കമ്പനിയുടെ ക്രെഡിബിലിറ്റി ആണെങ്കില്‍ നാസ , സിസ്‌കോ , ഡെല്‍ , മൈക്രോസോഫ്ട് ഇതൊക്കെ ആണ് ഇവരുടെ ചുരുക്കം ചില ക്ലയന്റ്‌സ് ഇനി ആരോഗ്യമേഖലയിലെ പ്രവര്‍ത്തി പരിചയം ആണെങ്കില്‍ ലോക ആരോഗ്യ സംഘടനയും , അമേരിക്കന്‍ ഹാര്‍ട് അസോസിയേഷന്‍ ഉം ഒക്കെ ഡാറ്റ അനാലിസിസ് നു ഉപയോഗിക്കുന്നത് ഈ സ്പ്രിങ്ക്‌ലെറിനെ ആണ് .

7. ഇവരുമായുള്ള കരാര്‍ നിയമാനുസൃതം ആണോ ?

നിലവില്‍ ഇന്ത്യയിലെ നിയമം അനുസരിച്ചു സര്‍ക്കാര്‍ ശേഖരിക്കുന്ന ഡാറ്റ ഇന്ത്യയില്‍ തന്നെ സൂക്ഷിക്കണം എന്നാണ് . ഇനി ഏതെങ്കിലും ഡാറ്റ പ്രോസസ്സിംഗ് നു വേണ്ടി ഡാറ്റ രാജ്യത്തിനു പുറത്തു കൊണ്ട് പോയാല്‍ അത് അവിടെ സ്റ്റോര്‍ ചെയ്യാന്‍ പാടില്ല . ഇവിടെ സ്പ്രിങ്ക്‌ലെര്‍ ഡാറ്റ സൂക്ഷിക്കുന്നത് മുംബൈ ഇല്‍ ഉള്ള സെര്‍വറില്‍ ആണ് . അത് യാതൊരു പ്രോസസ്സിംഗ് ഇന്നും രാജ്യത്തിന് പുറത്തേക്ക് കൊണ്ട് പോവേണ്ട ആവശ്യം ഇല്ല . സി ഡിറ്റ് ന്റെ സ്വന്തം സെര്‍വര്‍ ഇല്‍ ഇത്രയും വലിയ ഡാറ്റ സ്റ്റോര്‍ ചെയ്യാന്‍ ചില സാങ്കേതിക ക്രമീകരണങ്ങള്‍ ആവശ്യം ആണ് . അതിനു ശേഷം ശേഖരിക്കുന്ന ഡാറ്റ പൂര്‍ണമായും സി ഡിറ്റ് ന്റെ സെര്‍വറില്‍ ആയിരിക്കും .

8. ഈ ശേഖരിക്കുന്ന ഡാറ്റ ഇവര്‍ ആര്‍ക്കെങ്കിലും മറിച്ചു വിറ്റാലോ ?

നാസയും , മൈക്രോസോഫ്റ്റും , ഡെല്‍ ഉം ഒക്കെ ക്ലയന്റ്സ് ആയിട്ടുള്ള ഒരു വലിയ കമ്പനി , അവരുടെ നിലനില്‍പ് തന്നെ സുരക്ഷിതമായ ഡാറ്റ പ്രോസസ്സിംഗ് ഇല്‍ ആണ് . അതിനു ദോഷം വരുന്ന രീതിയില്‍ ഏതെങ്കിലും ഡാറ്റ എടുത്തു വിറ്റാല്‍ പിന്നെ അവര്‍ക്ക് നിലനില്‍ക്കാന്‍ കഴിയുമോ ? അങ്ങനെ ഒരു ആരോപണം വന്നാല്‍ പോലും ഉള്ള ക്ലയന്റ്സ് ഒക്കെ അവരെ ഇട്ടിട്ടു പോവില്ലേ?! ഇനി എന്ത് ഡാറ്റയാണ് അവര്‍ വില്‍ക്കാന്‍ പോകുന്നത് ? ഒരു സിം എടുക്കണം എങ്കില്‍ നമ്മള്‍ ആധാറിന്റെ കോപ്പി കൊടുക്കണം . ഒരു ബസ് ബുക്ക് ചെയ്യണം എങ്കില്‍ , ഒരു ട്രെയിന്‍ ബുക്ക് ചെയ്യണം എങ്കില്‍ ഒക്കെ നമ്മള്‍ നമ്മുടെ പേരും , മൊബൈല്‍ നമ്ബറും , ഇമെയില്‍ ID യും ഒക്കെ എവിടെ ഒകെ കൊടുത്തിരിക്കുന്നു . ഇതൊക്കെ അവര്‍ എടുത്തു വിറ്റാലോ ? ഇനി നമ്മുടെ രോഗ വിവരങ്ങള്‍ ആണെങ്കില്‍ ഹോസ്പിറ്റലുകള്‍ ഡാറ്റ വിറ്റാലോ ?

ഇതൊക്കെ പോട്ടെ ബാങ്ക് ല്‍ എടുക്കാന്‍ ചെല്ലുമ്ബോള്‍ സിബില്‍ സ്‌കോര്‍ എന്നൊരു സാധനത്തെ പറ്റി കേട്ടുകാണുമല്ലോ.. നിങ്ങള്‍ എടുത്ത ലോണുകള്‍ , ക്രെഡിറ്റ് കാര്‍ഡ് ഡീറ്റെയില്‍സ് മുതല്‍ നിങ്ങളുടെ സകല സാമ്ബത്തിക ഇടപാടുകളും സിബിലിന്റെ കയ്യില്‍ ഉണ്ട് . അത് ഗവണ്മെന്റ് സ്ഥാപനം ആണെന്നാണോ ധരിച്ചത് ? അമേരിക്കന്‍ ക്രെഡിറ്റ് റിപ്പോര്‍ട്ടിങ് ഏജന്‍സി ആയ ട്രാന്‍സ് യൂണിയന്റെ ഇന്ത്യന്‍ സബ്‌സിഡിയറി ആണ് ഈ സിബില്‍ . എന്തെ നമ്മുടെ ബാങ്ക് ഡീറ്റെയില്‍സ് അമേരിക്കന്‍ കമ്ബനി കൊടുപോകുന്നതില്‍ ആര്‍ക്കും ആശങ്ക ഇല്ലേ ?

ഈ സ്പ്രിങ്ക്‌ലെര്‍ നു നമ്മള്‍ പങ്കു വെക്കുന്ന ഡാറ്റ ഒക്കെ ഇതുവെച്ചു നോക്കുമ്ബോള്‍ എത്ര നിസ്സാരം ..

ഇപ്പോള്‍ ഈ ഡാറ്റ ചോര്‍ച്ചയെ പറ്റി ഭീതി പടര്‍ത്തുന്നവര്‍ പാമ്പു കടിച്ചു അത്യാസന്ന നിലയില്‍ ആളോട് നിങ്ങള്‍ ആന്റി വെനം ഉപയോഗിക്കരുത് അതിനു സൈഡ് എഫ്ഫക്റ്റ് വരാന്‍ സാധ്യത ഉണ്ട് എന്ന് പറയുന്ന പോലെ ആണ് .. അവരോടു പറയണം സൈഡ് എഫ്ഫക്റ്റ് വന്നാല്‍ അതിനുള്ള ചൊറിച്ചിലിനുള്ള മരുന്ന് ഞാന്‍ വാങ്ങിച്ചോളാം തല്ക്കാലം ജീവന്‍ ഒന്ന് തിരിച്ചു കിട്ടട്ടെ എന്ന്.

9. പക്ഷേ ഇവര്‍ക്കെതിരെ എന്തോ കേസ് ഉണ്ടല്ലോ അതോ ?

ഉണ്ട് അത് ഡാറ്റ ചോര്‍ത്തിയതിന്റെ കേസ് അല്ല . ബൗദ്ധിക സ്വത്തവകാശം സംബന്ധിച്ച കേസ് ആണ് . അതായതു ഒരു കമ്പനി ഉപയോഗിക്കുന്ന ഏതെങ്കിലും ടെക്‌നോളജി ചിലപ്പോള്‍ മറ്റൊരു കമ്ബനി ഉപയോഗിക്കുന്ന ടെക്‌നോളോജിയുമായി സമാനത ഉള്ളതായേക്കാം . അപ്പോള്‍ ഞങ്ങള്‍ ആണ് ഈ ടെക്‌നോളജി യുടെ ഉടമസ്ഥര്‍ ഇവര്‍ ഇത് ഉപയോഗിക്കുന്നുണ്ടെങ്കില്‍ ഞങ്ങള്‍ക്ക് റോയല്‍റ്റി തരണം എന്നും പറഞ്ഞു കൊടുക്കുന്ന കേസ് ആണ് ഇത് .ആപ്പിളും , ഗൂഗിളും അടക്കം ഒരു വിധം എല്ലാ ടെക് കമ്ബനികളും നേരിടുന്ന ഒരു കേസ് ആണിത് .അതും ഡാറ്റ സുരക്ഷയുമായി ഒരു ബന്ധവും ഇല്ല! ????

10. അപ്പോള്‍ പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങളോ ?

പ്രതിപക്ഷം, അതൊരു സാഡിസ്റ്റുകളുടെ കൂട്ടമാണ് . കോറോണയോ ആളുകള്‍ മരിക്കുന്നതോ അവര്‍ക്കൊരു വിഷയം അല്ല . അവരുടെ വിഷയം അടുത്ത തെരഞ്ഞെടുപ്പില്‍ ഭരണം പിടിക്കുക എന്നതാണ് . അതിനാണ് ഈ ഡാറ്റ ചോര്‍ച്ച എന്നും പറഞ്ഞു ഇപ്പോള്‍ ഇറങ്ങിയിരിക്കുന്നത് . പണ്ടൊരു ഗ്രൂപ് വഴക്കിന്റെ പേരില്‍ ചാരക്കേസ് ഉണ്ടാക്കിയ പോലെ ഇപ്പോഴും ഇറങ്ങിയിട്ടുണ്ട്. ഇപ്പോള്‍ എന്നല്ല എപ്പോഴും ഇറങ്ങാറുണ്ട്. അധികാരത്തിനു വേണ്ടി ഒരു മനസാക്ഷിയും ഇല്ലാതെ നുണ പ്രചാരങ്ങളും അഴിച്ചു വിട്ടുകൊണ്ട് . സത്യത്തില്‍ ഇത്ര മുന്‍ ധാരണയോടെ ഇങ്ങനെ ഒരു കമ്ബനിയുടെ സേവനം ഈ മഹാമാരിയുടെ കാലത്തു ഇത്ര ഫലപ്രദമായി ഉപയോഗിക്കുന്ന സര്‍ക്കാരിനെ അഭിനന്ദിക്കുകയാണ് വേണ്ടത് … ????????

-കടപ്പാട്: വിഷയത്തെ പഠിച്ചെഴുതിയ മിടുക്കന് –

എഡിറ്റഡ് : #Sprinklr ഈ ഘട്ടത്തില്‍ മാതാപിതാക്കളെ പരിപാലിക്കുന്നതില്‍ കേരളത്തോട് നന്ദി മാത്രം കാണിക്കുന്ന ലാഭേച്ഛയില്ലാത്ത കമ്ബനിയാണോ?! അല്ലായെന്നാണ് ഞാന്‍ കരുതുന്നത്. ഒട്ടും നിസ്വാര്‍ത്ഥമല്ല, സത്യം. Not at all free actually. ലാഭമുണ്ട്. നാളെ കോവിഡ് പ്രതിരോധത്തിന്റെ ലോകവിജയം ചര്‍ച്ച ചെയ്യുമ്പോള്‍ കേരളം ചര്‍ച്ചയാകും. പിണറായി വിജയനും ശൈലജ ടീച്ചറും, ആരോഗ്യപ്രവര്‍ത്തകരും പോലീസും, നാമെന്ന ജനതയും ചര്‍ച്ചയാകും. അപ്പോള്‍ ഡാറ്റ കൈകാര്യം ചെയ്ത ആ കമ്ബനിയുടെ റോള്‍ ചര്‍ച്ചചെയ്യപ്പെടും. ഈ സൗജന്യം അന്ന് കോടിക്കണക്കിനു ഡോളറിന്റെ ബിസിനസ് ആയി മാറും. അവര്‍ ലോകത്തെ മുന്‍നിര IT കമ്പനിയായി മാറും.! സിമ്പിള്‍… ????????

Adv. Jahangeer Amina Razaq
8136 888 889.