20 ലക്ഷം ബാങ്ക് അക്കൗണ്ടുകൾ ബാൻ ചെയ്ത് വാട്ട്സ്ആപ്പ്; നടപടി ഓൺലൈൻ ദുരുപയോഗം തടയാൻ

കാലിഫോർണിയ : ഓ​ഗസ്റ്റിൽ മാത്രം ഇരുപത് ലക്ഷം ഇന്ത്യൻ അക്കൗണ്ടുകൾ ബാൻ ചെയ്ത് വാട്ട്സ്ആപ്പ്. പ്രതിമാസ കംപ്ലയിന്റ് റിപ്പോർട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.46 ദിവസത്തിനുള്ളിൽ മുപ്പത് ലക്ഷം അക്കൗണ്ടുകൾ നിരോധിച്ചതായി വാട്സ്ആപ്പ് നേരത്തേ വെളിപ്പെടുത്തിയിരുന്നു.ഓൺലൈൻ ദുരുപയോഗം തടയുന്നതിനും ഉപയോക്താക്കളെ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായാണ് വാട്സ്ആപ്പിന്റെ നടപടി. പരാതി ചാനലുകളിലൂടെ ലഭിക്കുന്ന റിപ്പോർട്ടുകളുടെയും പരാതികളുടെയും അടിസ്ഥാനത്തിലാണ് നിയമലംഘനം നടത്തുന്ന ആക്കൗണ്ടുകൾക്കെതിരെ വാട്സ്ആപ്പ് നടപടി സ്വീകരിച്ചത്.

20,70,000 വാട്സ്ആപ്പ് ആക്കൗണ്ടുകൾ നിരോധിച്ചതിനുള്ള പ്രധാന കാരണം ബൾക്ക് മെസ്സേജുകളുടെ അനധികൃത ഉപയോഗമാണ്. പ്ലാറ്റ്ഫോമിലെ മോശം പെരുമാറ്റം തടയാൻ ആപ്പ് ടൂൾസും റിസോഴ്സും ഉപയോഗിക്കുന്നുണ്ടെന്ന് വാട്സ്ആപ്പ് അതിന്റെ സപ്പോർട്ടിങ് പേജിൽ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ പ്ലാറ്റ്ഫോമിലെ മോശം പ്രവണതകൾ ചെറുക്കുന്നതിനുള്ള വാട്സ്ആപ്പിന്റെ സ്വയം പ്രതിരോധ നടപടികളും പരാമർശിക്കുന്നു. മൂന്ന് ഘട്ടങ്ങളിലാണ് ഒരു അക്കൗണ്ടിന്റെ ദുരപയോഗം കണ്ടെത്തുന്നത്.

Loading...