സോളാർ കമ്മീഷൻ സിറ്റിങ്ങ് ഓരോ ദിവസവും മാറ്റിവയ്ക്കുമ്പോൾ സരിതക്ക് നേട്ടമാവുകയാണോ? സരിത തൊട്ടതെല്ലാം പൊന്നാവുകയാണ്‌. സോളാർ സിറ്റിങ്ങ് സരിതയ്ക്ക് നേടികൊടുത്ത തുക കോടികൾ ആണെന്നാണ്‌ അണിയറയിലെ അടക്കം പറച്ചിൽ. കുട്ടിവിവാദവും, ബിജു ഉന്നയിച്ച ഒരു കൂട്ടം വിവാദങ്ങളും സരിതയ്ക്ക് സാമ്പത്തിക  നേട്ടം ഉണ്ടാക്കികൊടുത്തു. ഇന്ത്യയിലെ മുൻ നിര സെലിബ്രേറ്റികളെ പോലും വെല്ലുന്ന ധന-താര മൂല്യവും, സ്വാധീനവുമുള്ള സ്ത്രീയാണിന്നവർ. സോളാർ കമ്മീഷൻ സിറ്റിങ്ങ് പൂർത്തിയാകുന്നതുവരെ കേരളത്തിലെ പലരുടേയും ചങ്കിടിപ്പുകൾ സരിതയുടെ മടിക്കുത്തു നിറയ്ക്കുകയാണ്‌. ബിജു പറയുന്ന സി.ഡികൾ (അതിൽ ഞാനുണ്ടോ നീയുണ്ടോ എന്നു അറിയില്ല) കൊല്ലത്തേ ദേശസാല്കൃത ബാങ്കിന്റെ ലോക്കറിൽ ബിസിനസുകാരൻ കസ്റ്റോഡിയൻ ആയി സുരക്ഷിതമായി ഇരിപ്പുണ്ട് എന്ന് പ്രവാസി ശബ്ദം പത്രത്തിലൂടെ പുറത്തുവിട്ട കൈരളി-പീപ്പിൾ ടിവിയിൽ ചീഫ് ബ്രോഡ്കാസ്റ്റ് ജേർണലിസ്റ്റ് എസ്.വി.പ്രദീപ് ‘വൂള്‍ഫ്’സ് ഐ’  കോളത്തിൽ എഴുതുന്ന കുട്ടികേസിലെ കാണാകഥകൾ. (കൈരളി പീപ്പിള്‍ ചീഫ് ബ്രോഡ്കാസ്റ്റ് ജേര്‍ണലിസ്റ്റ് എസ്.വി പ്രദീപ് പ്രവാസി ശബ്ദത്തില്‍ കോളം എഴുതുന്നു ‘വൂള്‍ഫ്’സ് ഐ’)

2015 ഡിസംബർ 15; കൊച്ചിയിലെ സോളാർ കമ്മീഷൻ ഓഫീസ് ഒരു നിമിഷം സ്തബ്ദ്ധമായി. ജസ്റ്റിസ്  ജി.ശിവരാജൻ ഉന്നയിച്ച ചോദ്യം! ഞെട്ടിയത് സരിത അല്ല , ഉറപ്പ്; പിന്നെ?

Loading...

”2010 ഏപ്രിൽ ഒന്നിന് ജയിലിൽ സരിത ജന്മം നൽകിയ കുട്ടിയുടെ അച്ഛനാര്?”

ആകാംഷ ജസ്റ്റിസ് ജി ശിവരാജൻ കമ്മീഷൻറേത് മാത്രമല്ല. ഓരോരുത്തരുടേയും അറിയാനളള ആകാംഷയ്ക്കൊപ്പം,  അതിനെക്കാൾ എത്രയോ മടങ്ങ് അധികമായി അറിയാതിരിക്കാൻ; അറിയിക്കാതിരിക്കാൻ ഉളള ആകാംഷയോടെ ലോകത്തെവിടെയോ ഒളിഞ്ഞിരിക്കുന്ന “ഒരാൾ”!! ആ “ഒരാൾ” ആരാണ്? ആയാളുടെ അറിയാതിരിക്കാൻ, അറിയിക്കാതിരിക്കാൻ ഉളള ആകാംഷയിലെ അപകടത്തിൻറെ വ്യാപ്തി എത്ര വലുതാണ്.ലോകം മുഴുവൻ വേട്ടയാടിയിട്ടും ഇടറാതിരുന്ന സരിതയുടെ മർമ്മത്തിൽ തൊടുകയായിരുന്നു സോളാർ കമ്മീഷൻ.കമ്മീഷൻ ഓഫീസിൽ അഭിഭാഷകരോടും മറ്റും പൊട്ടിച്ചിരിച്ച് കുശലം പറഞ്ഞ് ആർജ്ജവത്തോടെ നിൽക്കുന്ന സരിത. തൊണ്ടവേദന കാരണം സംസാരിക്കാൻ കഴിയില്ലെന്നും മൊഴിനൽകാൻ സാധിക്കില്ലെന്നും ശഠിക്കുന്ന സരിത. അതേ ദിവസം അതേ സ്ഥലത്ത് മാധ്യമങ്ങളോടും മറ്റും ഉച്ചത്തിൽ സംസാരിച്ച സരിത.

വാട്സപ്പിലും ലോകത്തേ വലിയ പോൺസൈറ്റുകളിലും തന്റെ പോൺ വീഡിയോകൾ വന്നപ്പോൾ പോലും ഇടറാതെ, കരയാതെ അത് ഞാനാണെന്ന് വിളിച്ചു പറഞ്ഞ സരിത, പീഡിപ്പിച്ചവരുടെ പേരുകൾ ഇരുപത്തിമൂന്ന് പേജുകളിലാക്കി വിലപേശൽ നടത്തിയ ശേഷം മൂന്ന് പേജാക്കി വെട്ടിച്ചുരുക്കിയ സരിത. മുഖ്യമന്ത്രിയുടെ ഓഫീസിനെ സ്വാധീനിച്ച് കോടികൾ പറ്റിച്ചെന്ന ആരോപണം കേസുകളിൽ കൂടി അഭിമുഖീകരിക്കുന്ന സരിത. മുഖ്യമന്ത്രിയെ കൂട്ടിച്ചേർത്ത് ബിജു രാധാകൃഷ്ണൻ ആരോപണം ഉന്നയിച്ചപ്പോൾ പിതൃതുല്യനെന്ന് പറഞ്ഞ് മാധ്യമങ്ങൾക്ക് മുന്നിൽ പോരാടിയ സരിത. സ്വയം എഴുതിയ കത്തിലെ വിവരങ്ങൾ ഓരോരുത്തരും തങ്ങൾക്ക് ആവശ്യമുളളത് പോലെ വളച്ചൊടിക്കുന്നു എന്ന് ആരോപിച്ച് ജയിൽ കുറിപ്പിൻറെ ഒർജിനലുമായി മാധ്യമങ്ങളെ വിചാരണ ചെയ്ത സരിത.നൂറു മാധ്യമ കൂട്ടങ്ങളേയും, കാമറ കൺനുകളേയും വ്വീറോടെ നേരിടുകയും അവരെ നിർത്തി പൊരിക്കുകയുത സ്ത്രീ. വിമർശനങ്ങളെ വകവയ്ക്കാതെ ചാനൽ ഷോകളിൽ നിറഞ്ഞാടിയ സരിത. വലിച്ചുകിറിയ എം എൽ എ യുടെ പേര് വിളിച്ച് പറഞ്ഞ് മറ്റു പീഡനക്കാരെ വിറപ്പിച്ച സരിത. തട്ടിപ്പുകാരിക്കപ്പുറം  പോരാട്ടത്തിൻറെ, ചങ്കുറപ്പിൻറെ, സരിതയുടെ വാഴ്ത്ത് പാട്ടുകൾ എത്രയോ എത്രയോ ആയി കാലം കുമ്പിളിൽ കരുതിവച്ചിരിക്കുന്നു.

Wolf's-eye_column

പക്ഷേ ഒരു നിമിഷം; ഒറ്റ ചോദ്യം; അവിടെ നിശബ്ദയായി പോട്ടികരഞ്ഞ സരിത; മൂക്കിൽ നിന്ന് പടർന്നൊഴുകിയ ചോര. രക്ത സമ്മർദ്ദമെന്ന് സരിതയും മൂക്കുത്തിയാലുളള മുറിവെന്ന് കമ്മീഷനും പറയുന്ന ചോര. അങ്ങനെ ചോരയും കണ്ണുനീരും പടർന്നൊഴുകിയ 2015 ഡിസംബർ 15 ലെ സരിതയുടെ മുഖം;  സരിതയുടെ മനസ്സ്. ആ മനസിൽ ഒളിച്ചിരിക്കുന്ന, ജസ്റ്റിസ് ശിവരാജൻ കമ്മീഷനെ പോലും ആകാംഷയുടെ മുൾമുനയിൽ നിറുത്തുന്ന ചോദ്യത്തിനുളള ഉത്തരം; അതൊരു ബോംബായി; “കുട്ടി” ബോംബായി  കേരള സമൂഹത്തിന് മുന്നിൽ തീവ്രമായി നിൽക്കുന്നു. അത് സരിതയ്ക്ക് സംരക്ഷണ കവചമോ ബാധ്യതയോ?

ബിജു രാധാകൃഷ്ണൻ തൻറെ ഭർത്താവല്ല; ബിസിനസ് പങ്കാളി മാത്രം. സരിതയുടെ വാക്കുകൾ. അപ്പോൾ “കുട്ടി” ബോംബിൻറെ ഉടമസ്ഥാവകാശത്തിൽ ബിജുരാധാകൃഷ്ണൻറെ ആരോപണങ്ങളുടെ വിശ്വാസ്യതയ്ക്ക് വലിയ മാനങ്ങൾ ഉണ്ട്!! ബോംബുകൾ എത്ര സംരക്ഷിച്ചാലും ഒരിക്കൽ പൊട്ടുമെന്നുളളത് ആപ്തവാക്യം. അങ്ങനെ സരിതയുടെ “കുട്ടി” ബോംബ് പൊട്ടിയാൽ.! അതിൻറെ ശേഷി ഏറുപടക്കത്തിന് തുല്യമോ അതോ കേരളക്കരയെ ഒന്നാകെ വിഴുങ്ങുമോ? കാലവേഗത്തിൽ സരിതയുടെ “കുട്ടി” ബോംബ് പൊട്ടിത്തെറിച്ചാൽ അപ്പുറത്തുളള “ഒരാൾ”ക്ക് എന്തു സംഭവിക്കും.? അത് മുൻകൂട്ടി കണ്ട് തൻറെ നേരെ “കുട്ടി” ബോംബ് പൊട്ടാതിരിക്കാൻ ആ “ഒരാൾ” ലക്ഷ്യമിട്ടാൽ സരിതയ്ക്കും “കുട്ടി” ബോംബിനും എന്തു സംഭവിക്കും.?

ഇങ്ങനെ ചിന്തിച്ചാൽ സോളാർ കമ്മീഷനുമുന്നിൽ കണ്ണുനീരും രക്തവും പടർന്നൊലിച്ച മുഖവുമായി ഒറ്റ ചോദ്യത്തിൽ വിറങ്ങലിച്ച്  സരിത വാദിച്ച “”തികച്ചും സ്വകാര്യം”” മായ കാര്യം, സ്വകാര്യമല്ലാതാകും. സരിത സ്വകാര്യ സ്വത്തല്ല. പൊതുമുതലാണ്. കാരണം, കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നയം ചൂണ്ടിക്കാട്ടി പൊതുജനങ്ങളിൽ നിന്നും കോടികൾ പിരിച്ചെടുത്ത് വഞ്ചിച്ചുവെന്ന നിരവധി കേസുകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ.

“കമ്മീഷൻ മണ്ടനല്ല” ജസ്റ്റിസ് ശിവരാജൻറെ വാക്കുകൾ. അതെ, തൻറെ മുന്നിൽ ലഭിച്ചിട്ടുളള തെളിവുകളുടെ അടിസ്ഥാനത്തിൽ “കുട്ടി” ബോംബിൻറെ മാരക പ്രഹരശേഷി ഒരുപക്ഷേ അദ്ദേഹം മുൻകൂട്ടി കാണുന്നുണ്ടാകണം. “കുട്ടി” ബോംബ് സരിതയുടെ സ്വകാര്യമായി നിലനിൽക്കുന്നിടത്തോളംകാലം അത് ആർക്കൊക്കയോ അപകടം കൊണ്ട് വരുമെന്ന് കമ്മീഷൻ മുൻകൂട്ടി കാണുന്നു. അപകടം സംഭവിക്കുക സരിതയ്ക്കാവാം; എവിടെയോ ഒളിഞ്ഞിരിക്കുന്ന “ഒരാൾ”ക്കാകാം; ഇരുവർക്കും ഒന്നിച്ചാകാം; പൊതുസമൂഹത്തിന് ഒന്നാകെയുമാകാം.അത് ഒരു ഇല്ലാതാക്കലിലോ, കൊലയിലേക്കോ, ദുരന്തത്തിലേക്കോ നാളെ വീണേക്കാം

എണ്ണിയാൽ ഒടുങ്ങാത്ത ചോദ്യങ്ങൾ അവശേഷിപ്പിക്കുന്ന കണ്ണുനീരും രക്തവും പടർന്നൊഴുകിയ സരിതയുടെ ജീവൻ സ്ഫുരിക്കുന്ന മുഖം എന്നും സന്തോഷത്തോടെ നിലനിൽക്കട്ടെ.