വീട്ടിലെ കിണറ്റിൽ വീണ് യുവതി; രക്ഷയ്ക്കെത്തി അ​ഗ്നിരക്ഷാസേന

വ​ണ്ടി​ത്താ​വ​ളം: വീ​ട്ടി​ലെ കി​ണ​റ്റി​ൽ വീ​ണ യു​വ​തി​യ്ക്ക് രക്ഷകരായി എത്തിയത് അ​ഗ്നി​ര​ക്ഷാസേ​ന​യും കു​ടും​ബ​ക്കാ​രും. പ​ടി​ഞ്ഞാ​റേ​ക്കോ​ട് ഷി​ജി​ത്തി​ൻറെ ഭാ​ര്യ രേ​ഷ്മ ആ​ണ് കി​ണ​റ്റി​ൽ വീ​ണ​ത്. ബുധനാഴ്ച രാവിലെ 6.45 നാ​യി​രു​ന്നു സം​ഭ​വം. കി​ണ​റ്റി​ൽ വീ​ണ ശ​ബ്ദം കേ​ട്ട് ഭ​ർ​ത്താ​വും ബ​ന്ധു​വും ഒപ്പം ചാ​ടി രേ​ഷ്മ​യെ വെ​ള്ള​ത്തി​നു മു​ക​ളി​ൽ താ​ങ്ങി നി​ർ​ത്തി.തു​ട​ർ​ന്ന്, സംഭവമറിഞ്ഞ് എത്തി​യ അ​ഗ്നിര​ക്ഷാ​സേ​ന യു​വ​തി​യെ ര​ക്ഷ​പ്പെ​ടു​ത്തി താ​ലൂക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. നാല്പ​ത​ടി താ​ഴ്ച​യു​ള്ള കി​ണ​റ്റി​ൽ ഇ​രു​പ​ത​ടി​യോ​ളം വെ​ള്ള​മു​ണ്ടാ​യി​രു​ന്നു. ചി​റ്റൂ​ർ അ​സി.​സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ കെ.​സ​ത്യ​പ്ര​കാ​ശാണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നത്തിന് നേതൃത്വം ന​ൽകിയത്.