ചെന്നൈയില്‍ വെള്ളം കുടിക്കുന്നതിനിടെ കൃത്രിമ പല്ല്​ അബദ്ധത്തില്‍ വിഴുങ്ങിയ യുവതി മരിച്ചു

ചെന്നൈ: വെള്ളം കുടിക്കുന്നതിനിടെ അബദ്ധത്തില്‍ കൃത്രിമപ്പല്ല്​ വിഴുങ്ങിയ ചെന്നൈ സ്വദേശിനി മരിച്ചു​. ജൂലൈ നാലിന്​ വെള്ളം കുടിക്കുന്നതിനിടെയാണ്​ വളസരവക്കം സ്വദേശിനിയായ രാജലക്ഷ്മി തന്‍റെ മൂന്ന്​ കൃത്രിമ പല്ലുകളില്‍ ഒന്ന്​ അബദ്ധത്തില്‍ വിഴുങ്ങിയത്​.

തലകറക്കവും ഓക്കാനവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് 43കാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്​തു. എന്നാല്‍ അപകടകരമായി ഒന്നുമില്ലെന്ന്​ ഡോക്​ടര്‍മാര്‍ പറഞ്ഞതോടെ അവര്‍ ആശുപത്രിയില്‍ നിന്ന്​ ഡിസ്​ചാര്‍ജായി. പിറ്റേ ദിവസം ബോധരഹിതയായതിനെ തുടര്‍ന്ന്​ ആശുപത്രിയിലേക്ക്​ കൊണ്ടുപോകുന്നതിനിടെയാണ്​ മരിച്ചത്​.

Loading...

മരണകാരണം അറിയാന്‍ മൃതദേഹം പോസ്റ്റ്​മോര്‍ട്ടത്തിനയച്ചു. ഐ.പി.സി 174ാം വകുപ്പ്​ പ്രകാരം അസ്വാഭാവിക മരണത്തിന്​ കേസ്​ രജിസ്റ്റര്‍ ചെയ്​തു. കൃത്രിമ പല്ല്​ ഘടിപ്പിച്ച്‌​ ഏഴ്​ വര്‍ഷമായതിനാല്‍ അത്​ അയഞ്ഞ്​ പോയതാകാം അപകട കാരണമെന്ന്​ പൊലീസ്​ പറഞ്ഞു. സുരേഷാണ്​ രാജലക്ഷ്​മിയുടെ ഭര്‍ത്താവ്​. രണ്ട്​ ആണ്‍കുട്ടികളുണ്ട്​.