നഴ്‌സിങ് റിക്രൂട്ട്‌മെന്റ് കേസിലെ മുഖ്യപ്രതി സി.ബി.ഐയ്ക്ക് മുമ്പില്‍ ഹാജരായി.

കൊച്ചി: നഴ്‌സിങ് റിക്രൂട്ട്‌മെന്റ് കേസിലെ മുഖ്യപ്രതി പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍സ് എല്‍. അഡോല്‍ഫ് സി.ബി.ഐയ്ക്ക് മുമ്പില്‍ ഹാജരായി.  കേസുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്ന സി.ബി.ഐ. കോടതി മുമ്പാകെ കഴിഞ്ഞ ദിവസം കേസ് ഡയറി ഹാജരാക്കിയിരുന്നു. നൂറ് കോടിയിലേറെ രൂപയുടെ തട്ടിപ്പാണ് ഇതുവരെ കണ്ടെത്തിയിരിക്കുന്നതെന്ന് കേസ് ഡയറിയില്‍ നിന്ന് വ്യക്തമാകുന്നുണ്ട്.

ഒന്നാം പ്രതിയായ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍സ് രണ്ടാം പ്രതിയായ റിക്രൂട്ട്‌മെന്റ് ഏജന്‍സി അല്‍ സറാഫ റിക്രൂട്ട്‌മെന്റ് ഏജന്‍സി ഉടമ ഉതുപ്പ് വര്‍ഗീസുമായി ഗൂഢാലോചന നടത്തിയതായി സി.ബി.ഐ. നേരെത്ത ആരോപിച്ചിരുന്നു. കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം 1200 നഴ്‌സുമാരെ 19,500 രൂപ വാങ്ങി റിക്രൂട്ട് ചെയ്യാനാണ് കരാറുണ്ടാക്കിയിരുന്നത്. എന്നാല്‍, ഇതിന്റെ 100 ഇരട്ടിയായ 19.5 ലക്ഷം രൂപ വാങ്ങി റിക്രൂട്ട്‌മെന്റ് നടത്തിയ സംഭവത്തില്‍ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍സിനും പങ്കുണ്ടെന്നാണ് ആരോപണം.

Loading...