തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിലെ 19 വാഹനങ്ങൽ അടിച്ചു തകർത്തു; ​ഗുരുതര സുരക്ഷാ വീഴ്ച

തിരുവനന്തപുരം: തിരുവനന്തപുരം തമ്പാനൂർ റെയിൽവെ സ്റ്റേഷനിലെ 19 വാഹനങ്ങൾ അടിച്ചു തകർത്തു. പാർക്കിം​ഗ് ​ഗ്രൗണ്ടിലുണ്ടായിരുന്ന 19 വാഹനങ്ങൾ ആണ് അടിച്ച് തകർത്തത്. വാഹനങ്ങളുടെ ചില്ലുകൾ അടിച്ച് തകർക്കുകയും വാഹനത്തിലുണ്ടായിരുന്ന സാധനങ്ങൾ മുഴുവൻ പുറത്തേക്കെറിയുകയും ചെയ്തു. സംഭവത്തിൽ പിന്നിൽ മോഷ്ടാക്കലോ സാമൂഹിക വിരുദ്ധരോ ആണെന്നാണ് പൊലീസ് പറയുന്നത്.സുരക്ഷിത സ്ഥലമെന്ന കരുതി റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർ വാഹനങ്ങൾ പാർക്ക് ചെയ്യുന്ന സ്ഥലത്താണ് ഗുരുതര സുരക്ഷാ വീഴ്ച ഉണ്ടായിരിക്കുന്നത്.

ഇന്ന് പുലർച്ചെ യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ ഉടമകൾ കാറെടുക്കാനെത്തിയപ്പോഴാണ് ചില്ലുകൾ തർത്തത് ശ്രദ്ധിക്കുന്നത്. ഒരു വാഹനത്തിൻറെ സീറ്റിൽ രക്തക്കറയുണ്ട്. ഒരു വാഹനത്തിനുള്ളിൽ നിന്നും മ്യൂസിക് സ്റ്റിസ്റ്റം പുറത്തേക്ക് എടുത്തിട്ടിരുന്ന നിലയിലാണ്.പക്ഷെ ഇത്രയും കാറുകൾ നശിപ്പിച്ചിട്ടും കരാർ ഏറ്റെടുത്ത കമ്പനിയിലെ ജീവനക്കാർ വിവരം അറിഞ്ഞില്ല. പാർക്കിങ്ങിന് പണം വാങ്ങുന്ന സ്ഥലത്തിൻറെ തൊട്ടടുത്ത് നിർത്തിയിട്ടിരുന്ന വാഹനം അടിച്ചുതകർത്തിട്ടും ജീവനക്കാർ അറിഞ്ഞില്ല. പാർക്കിംഗ് ഗൗണ്ടിൻറെ ഒരു ഭാഗത്ത് ചുറ്റുമതിലുമില്ല. ഇതുവഴി ആർക്ക് വേണെങ്കിലും ഇവിടേക്ക് പ്രവേശിക്കാം. സിസിടിവി ക്യാമറകളെല്ലാം പ്രവർത്തിക്കുന്നുമില്ലെന്ന് ഉടമകൾ പറയുന്നു.

Loading...