പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചു; തിരുവനന്തപുരത്ത് യുവാക്കൾ അറസ്റ്റിൽ

തിരുവനന്തപുരം : പ്രായപൂർത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ച യുവാക്കളെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വിതുരയിലാണ് സംഭവം. വിനോദ്, ശരത്ത് എന്നിവരാണ് അറസ്റ്റിലായത്. പതിനാറും പതിനാലും വയസ്സുള്ള സഹോദരിമാരാണ് തുടർച്ചയായി നിരവധി തവണ ഇവർ പീഡിപ്പിച്ചത്.വിതുര ആദിവാസി കോളനിയിലാണ് സംഭവം നടന്നത്.

മാതാപിതാക്കൾ ജോലിക്ക് പോകുന്ന സമയത്ത് കുടുംബസുഹൃത്തായ ഒന്നാം പ്രതി വിനോദ് 16-കാരിയെ വനത്തിനുള്ളിൽ വച്ചാണ് ആദ്യം പീഡിപ്പിച്ചത്. ഇളയ കുട്ടിയെ ശരത്തും പീഡിപ്പിച്ചു. വിവരം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഇവർ ഭീഷണിപ്പെടുത്തുകയും ചെയ്തു. കഴിഞ്ഞ ദിവസം വീണ്ടും വിനോദ് പതിനാറുകാരിയെ ഭീഷണിപ്പെടുത്തി വാഹനത്തിൽ തട്ടിക്കൊണ്ടുപോയി വാടകവീട്ടിൽ വെച്ച് പീഡിപ്പിച്ചു. കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വിനോദാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതായി പോലീസ് കണ്ടെത്തി.

Loading...