13കാരിയെ പീഡിപ്പിച്ച 29കാരന്‍ അറസ്റ്റില്‍

പൂവാര്‍: കൂട്ടുകാരിയുടെ വീട്ടിലെത്തിയ 13 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ്‌ അറസ്റ്റില്‍. കോട്ടുകാല്‍ ഇടത്തേക്കോണം ഗുരുവന്ദനത്തില്‍ പ്രശാന്താണ്‌ (29) അറസ്റ്റിലായത്‌. കൂട്ടുകാരിയുടെ വീട്ടിലെത്തിയ പെണ്‍കുട്ടിയെ ഇവിടെ ടിവി നന്നാക്കാനെന്ന പേരിലെത്തിയ പ്രതി പീഡിപ്പിക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡു ചെയ്‌തു.