ഏഴുവയസ്സുകാരനെ പീഡിപ്പിച്ചശേഷം തീകൊളുത്തി

ഭിവാന്ദി: ഏഴുവയസ്സുകാരന്‍ ബാലനെ ലൈംഗീകമായി പീഡിപ്പിച്ച ശേഷം ജീവനോടെ തീകൊളുത്തി. മഹാരാഷ്ട്രയിലെ ഭിവാന്ദിയില്‍ പൊതുചടങ്ങിനെത്തിയ ഏഴുവയസ്സുകാരനെയാണ് തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു തീകൊളുത്തിയത്. കുട്ടി എതിര്‍പ്പു പ്രകടിപ്പിച്ചതില്‍ പ്രകോപിതരായവര്‍ തീകൊളുത്തുകയായിരുന്നു. സംഭവത്തില്‍ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. മുപ്പതു ശതമാനം പൊള്ളലേറ്റ കുട്ടി ആസ്പത്രിയില്‍ ചികിത്സയിലാണ്.

ഭിവാന്ദിയിലെ പത്മനാഗഡില്‍ പൊതുഭക്ഷണ ചടങ്ങിനെത്തിയ കുട്ടിയെ രണ്ടുപേര്‍ ചേര്‍ന്ന് ആളൊഴിഞ്ഞ സ്ഥലത്തേക്ക് തട്ടിക്കൊണ്ടുപോകുകയായിരുന്നു. എതിര്‍പ്പ് പ്രകടിപ്പിച്ച കുട്ടിയെ ഇരുവരും ചേര്‍ന്ന് തീകൊളുത്തിയെങ്കിലും കുട്ടി ഓടിരക്ഷപ്പെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തട്ടിക്കൊണ്ടുപോകല്‍, പ്രകൃതിവിരുദ്ധ ലൈംഗികബന്ധത്തിനു പ്രേരിപ്പിക്കല്‍, അനധികൃതമായി തടവിലാക്കല്‍ തുടങ്ങിയ നിയമങ്ങള്‍ പ്രകാരം പ്രതികള്‍ക്കെതിരെ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.

Loading...