മൂംബൈയില്‍ നിന്നും കര്‍ണാടകയിലേക്ക് മൃതദേഹവുമായി പോയി;മൂന്ന് പേര്‍ക്ക് കൊവിഡ്

ബെംഗളൂരു: മുംബൈയില്‍ വെച്ച് മരണപ്പെട്ടയാളുടെ മൃതദേഹം ജന്മനാടായ കര്‍ണാടയില്‍ എത്തിച്ച സംഘത്തിലെ മൂന്ന് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഹൃദയാഘാതം മൂലം മരിച്ച ഓട്ടോറിക്ഷാ ഡ്രൈവറുമായിട്ടാണ് ആറംഗ സംഘം കര്‍ണാടകയിലേക്ക് തിരിച്ചത്. ഇവരില്‍ മൂന്ന് പേര്‍ക്കാണ് ഇപ്പോള്‍ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. മഹാരാഷ്ട്രയില്‍ വെച്ചാണ് ഓട്ടോഡ്രൈവര്‍ക്ക് ഹൃദയാഘാതം മൂലം മരണം സംഭവിക്കുന്നത്. തുടര്‍ന്ന് മഹാരാഷ്ട്രയില്‍ നിന്ന് പ്രത്യേക അനുമതി നേടിയാണ് ഇവര്‍ കര്‍ണാടകയിലെ ഇയാളുടെ സ്വദേശത്തേക്ക് മൃതദേഹം എത്തിച്ചത്.

മരണപ്പെട്ടയാളുടെ ആറ് ബന്ധുക്കളായിരുന്നു ആംബുലന്‍സില്‍ ഉണ്ടായിരുന്നത്. കര്‍ണാടകയിലെ മാണ്ഡ്യയിലായിരുന്നു ഇയാളെ കൊണ്ടുപോയത്. മാണ്ഡ്യയില്‍ വെച്ച് ഇയാളുടെ സംസ്‌കാരച്ചടങ്ങുകള്‍ എല്ലാം നടത്തിക്കഴിഞ്ഞതിന് ശേഷം ഇവരെ പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു. അപ്പോഴാണ് മൂന്ന് പേരുടെ പരിശോധനാഫലം നെഗറ്റീവായത്. അതേസമയം മരിച്ചയാളുടെ ഭാര്യയുടെ പരിശോധനാഫലം നെഗറ്റീവാണ്.

Loading...

സംഘത്തിലുള്ള മറ്റ് മൂന്ന്‌പേരും അടക്കം ഇപ്പോൾ എല്ലാവരും ക്വാറന്റൈനില്‍ കഴിയുകയാണ്. മാണ്ഡ്യയിലേക്കുള്ള യാത്രാമധ്യേ ആംബുലന്‍സില്‍ സംഘം ഒരു സ്ത്രീയയെും മകനെയും കയറ്റിയിരുന്നു. ഇവരെ പരിശോധിച്ചപ്പോള്‍ ഇരുവരുടെയും ഫലം നെഗറ്റീവായിരുന്നു. വാഹനത്തില്‍ കയറിയ മകന്‍ ഒരു സ്വകാര്യ ബാങ്കില്‍ ജോലി ചെയ്ത് വരികയായിരുന്നു. അതുകൊണ്ട് തന്നെ മറ്റുള്ളവര്‍ക്കും ഇയാളിലൂടെയാണ് രോഗം പകര്‍ന്നത് എന്നാണ് പ്രാഥമിക നിഗമനം.