ബംഗാളില്‍ വ്യാപക അക്രമങ്ങള്‍ക്കിടയിലും മികച്ച പോളിംഗ്, വെടിവെപ്പില്‍ നാല് മരണം

ബംഗാളില്‍ വ്യാപക അക്രമങ്ങള്‍ അരങ്ങേറിയെങ്കിലും ആദ്യ മൂന്ന് ഘട്ടങ്ങളിലെ പോലെ തന്നെ മികച്ച പൊളിങ്ങാണ് നാലാംഘട്ടത്തിലും രേഖപ്പെടുത്തിയത്. സിംഗൂര്‍ ,ദക്ഷിണ സോനപൂര്‍, ഉത്തര സോനപൂര്‍, ഉത്തര ബഹ്ല , ദക്ഷിണ ബഹ്ല , ജാദവ്പൂര്‍ ഉള്‍പ്പെടെയുള്ള മേഖലകളിലെ 44 മണ്ഡലങ്ങളാണ് വിധിയെഴുതിയത്.പോളിംഗിന്റെ ആദ്യഘട്ടത്തില്‍ ഹൂഗ്ലി മേഖലയിലാണ് സംഘര്‍ഷം ഉണ്ടായത്. മാധ്യമപ്രവര്‍ത്തകരുടെ ഉള്‍പ്പെടെ വാഹനങ്ങള്‍ തകര്‍ക്കുകയും ബിജെപി സ്ഥാനാര്‍ഥി ലോകറ്റ് ചട്ടര്‍ജിക്ക് നേരെ അതിക്രമം ഉണ്ടാവുകയും ചെയ്തു. ഇതിന് പിന്നാലെ കൂച് ബിഹാര്‍ മേഖലയിലേക്ക് സംഘര്‍ഷം വ്യാപിച്ചു. സുരക്ഷാ സേനയുടെ വെടിവെപ്പില്‍ നാലുപര്‍ക്ക് ജീവന്‍ നഷ്ടമായതോടെ മമത നരേന്ദ്രമോദി വാക്‌പോരാണ് നടക്കുന്നത്.

ബിജെപിയാണ് അക്രമങ്ങള്‍ക്ക് പിന്നിലെന്നും, സുരക്ഷാ സേന ബിജെപിക്ക് അനുകൂല നിലപാട് സ്വീകരിക്കുന്നുവെന്നും മമത ആരോപിച്ചു. തൃണമൂല്‍ കോണ്ഗ്രസും, ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. സംഘര്‍ഷത്തെ തുടര്‍ന്ന് സീതാല്‍കുല്‍ച്ചിലെ 126ആം നംബര്‍ ബൂത്തിലെ വോട്ടെടുപ്പ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ത്തിവെച്ചിരുന്നു. പത്താന്‍തുലി മണ്ഡലത്തില്‍ സംഘര്‍ഷതിനിടെ വോട്ട് ചെയ്യാന്‍ ക്യു നിന്ന 18 കാരനും കൊല്ലപ്പെട്ടു. 17ആം തീയതിയാണ് അഞ്ചാംഘട്ട വോട്ടെടുപ്പ്.

Loading...