അഞ്ച് വയസ്സുകാരനെ പിതാവ് മണ്ണെണ്ണയൊഴിച്ച് കത്തിച്ച് കൊലപ്പെടുത്തി;കാരണം ജോത്സ്യന്റെ പ്രവചനം

ചെന്നൈ : അഞ്ചു വയസ്സുകാരനായ മകനെ പിതാവ് മണ്ണെണ്ണയൊഴിച്ച് തീക്കൊളുത്തി കൊലപ്പെടുത്തി. ചെന്നൈ തഞ്ചാവൂര്‍ ജില്ലയിലാണ് സംഭവം നടന്നത്.തഞ്ചാവൂര്‍ ജില്ലയിലെ തിരുവാരൂര്‍ നന്നിലം സ്വദേശി രാംകിയാണ് അഞ്ചു വയസ്സുകാരനായ സായ് ശരണെ കൊലപ്പെടുത്തിയത്. സംഭവത്തില്‍ ഓട്ടോ ഡ്രൈവറായ രാംകിയെ പോലീസ് അറസ്റ്റു ചെയ്തിരിക്കുകയാണ്.

മകന്‍ കാരണം ദോഷമുണ്ടാകുമെന്ന ജോത്സ്യന്റെ പ്രവചനത്തെ തുടര്‍ന്നയിരുന്നു ഇയാള്‍ സ്വന്തം മകനെ തീ കൊളുത്തി കൊലപ്പെടുത്തിയത്. ആറു വര്‍ഷം മുമ്പ് വിവാഹിതനായ ഇയാള്‍ക്ക് രണ്ട് ആണ്‍മക്കളാണ്. ജ്യോതിഷത്തില്‍ വിശ്വസിച്ചിരുന്ന രാംകി പതിവായി ജോത്സ്യരെ കണ്ടിരുന്നു. മൂത്ത മകനായ സായ് ശരണിനാല്‍ രാംകിക്ക് ദോഷമുണ്ടായേക്കുമെന്ന് ഒരു ജോത്സ്യന്‍ പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് പലപ്പോഴായി രാംകി മകനെ ഉപദ്രവിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

Loading...