പതിമൂന്നു കുട്ടികളും അനേകം പേരക്കുട്ടികളുമുള്ള അറുപത്തിയഞ്ചുകാരി വീണ്ടും ഗര്‍ഭിണി

ബെര്‍ലിന്‍: ഗര്‍ഭിണിയാകാനും മക്കളെ പ്രസവിക്കാനുമുള്ള പ്രായത്തിന്റെ സകല നിബന്ധനകളെയും നിഷ്‌പ്രഭമാക്കി 65 കാരി ഗര്‍ഭിണിയായി. 13 കുട്ടികളുടെ അമ്മയായ 65 കാരി വീണ്ടും ഗർഭിണിയായി. ഇത്തണ നാലു കുട്ടികളെയാണ് ഗർഭം ധരിച്ചിരിക്കുന്നത്. ജർമനിയിലാണ് സംഭവം. റഷ്യൻ ഭാഷ പഠിപ്പിക്കുന്ന അധ്യാപിക ആനിഗ്രെറ്റ് റൗനികാണ് ഗർഭിണിയായ സ്ത്രീ. തന്റെ ഇളയ കുട്ടി ഒറ്റയ്ക്കാവുമെന്ന കാരണത്തിലാണ് ആനിഗ്രേറ്റ് വീണ്ടും ഗർഭം ധരിച്ചത്. കൃതൃമ ബീജ സങ്കലനത്തിലൂടെ ഗർഭം ധരിച്ച ഇവർക്ക് ഒറ്റപ്രസവത്തിൽ നാലു കുട്ടികളെയാണ് ലഭിക്കുക. ആറാം മാസത്തിൽ നടത്തിയ സ്‌കാനിങിലാണ് ആനിഗ്രെറ്റിന്റെ ഉദരത്തിൽ നാല് കുട്ടികളുണ്ടെന്ന് കണ്ടെത്തിയത്.

Annegret Family

Loading...

ജെർമൻ പ്രാദേശിക ടിവി ചാനലായ ആർ.ടി.എൽ ആണ് വാർത്ത പുറത്തുവിട്ടത്. പ്രസവം മറ്റു കുഴപ്പങ്ങളൊന്നുമില്ലാതെ നടന്നാൽ ആനിഗ്രേറ്റ് ആകും ഒറ്റ പ്രസവത്തിൽ നാലുകുട്ടികളുടെ അമ്മയാകുന്ന ഏറ്റവും പ്രായം കൂടിയ സ്ത്രീ. 55-മത്തെ വയസ്സിലാണ് ആനിഗ്രെറ്റ് തന്റെ 13മത്തെ കുട്ടിയെ പ്രസവിച്ചത്. അഞ്ച് പേരിൽ നിന്നുമാണ് തനിക്ക് പതിമൂന്ന് മക്കളുണ്ടായതെന്നും ആനിഗ്രെറ്റ് പറയുന്നു. തനിക്ക് നല്ല ധൈര്യമുണ്ട്. നാലു കുഞ്ഞുങ്ങളെ പ്രസവിക്കാനുള്ള ആരോഗ്യവുമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. എന്നാൽ ഇവർ മാസം തികയാതെ പ്രസവിക്കുമൊയെന്നാണ് ചികിത്സിക്കുന്ന ഡോക്ടർമാർ ഭയക്കുന്നത്.

ആനിഗ്രെറ്റിന്റെ മൂത്ത മകൾക്ക് 44 ആണ് പ്രായം. തനിക്ക് 7 പേരക്കുട്ടികളുണ്ടെന്നും ആനിഗ്രേറ്റ് അഭിമുഖത്തിൽ പറയുന്നു.