സ്വപ്ന സുരേഷിന്റെ ആരോപണങ്ങൾ ആർഎസ്എസ് തിരക്കഥ; എഎ റഹീം

മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ സ്വപ്‌ന സുരേഷ് നടത്തിയ ആരോപണങ്ങൾ ആർഎസ്എസ് തിരക്കഥയാണെന്ന് എ.എ.റഹീം എംപി. കേട്ടുകേൾവിയില്ലാത്ത തരത്തിലുള്ള സംഭവത്തിൽ ഗൂഢാലോചന നടത്തിയെന്നും. ഇതിന് പിന്നിൽ ആർഎസ്എസ് ആണെന്നും റഹീം. ഗൂഢാലോചനയിൽ സംസ്ഥാന സർക്കാർ അന്വേഷണം പ്രഖ്യാപിക്കണമെന്നാണ് ഡിവൈഎഫ്‌ഐ ആവശ്യപ്പെടുന്നു .

മുഖ്യമന്ത്രിയുടെ പേര് പറയാൻ സമ്മർദ്ദം ഉണ്ടായി എന്ന് സ്വപ്ന തന്നെ പറഞ്ഞിരുന്നു. ഇന്നലെ കേട്ട സ്‌ക്രിപ്റ്റ് ആണ് നേരത്തെ കസ്റ്റംസ് പറയിപ്പിക്കാൻ ശ്രമിച്ചത്. താൻ ശമ്പളം പറ്റുന്ന തൊഴിലിന്റെ കൂറ് ആണ് സ്വർണക്കടത്തുകാരി കാട്ടിയതെന്നും സ്വപ്ന പറയുന്നത് പി.സി.ജോർജിനെ അറിയില്ലെന്നാണെന്നും എന്നാൽ അറിയാത്ത ആളുകൾ തമ്മിൽ എങ്ങനെയാണ് നിരവധി വട്ടം ഫോണിൽ ബന്ധപ്പെടുക എന്നും അദ്ദേഹം ചോദിച്ചു.

Loading...