അമിതാഭ് ബച്ചനും മകന്‍ അഭിഷേക് ബച്ചനും കോവിഡ് 19 സ്ഥിരീകരിച്ചു

മുംബൈ: ബോളിവുഡ് മെഗാസ്റ്റാര്‍ അമിതാഭ് ബച്ചനും മകനും നടനുമായ അഭിഷേക് ബച്ചനും കോവിഡ് 19 സ്ഥിരീകരിച്ചു. ആദ്യം അമിതാഭ് ബച്ചനാണ് രോഗം സ്ഥിരീകരിച്ചത്. ഇക്കാര്യം അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു. ഇതിന് പിന്നാലെയാണ് തനിക്കും രോഗം സ്ഥിരീകരിച്ചുവെന്ന് വെളിപ്പെടുത്തി അഭിഷേക് ബച്ചനും ട്വീറ്റ് ചെയ്തത്.

മുംബൈ നാനവതി ആശുപത്രിയിലാണ് അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും ചികിത്സയില്‍ ഉള്ളത്. കുടുംബാഗങ്ങളേയും ജോലിക്കാരേയും പരിശോധനയ്ക്ക് വിധേയരാക്കിയിട്ടുണ്ടെന്ന് അമിതാഭ് ബച്ചന്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തനിക്കും കോവിഡ് സ്ഥിരീകരിച്ച കാര്യം അഭിഷേക് ബച്ചന്‍ അറിയിച്ചത്. ഐശ്വര്യ റായ്, ആരാധ്യ, ജയാ ബച്ചന്‍ എന്നിവരുടെ ഫലം നെഗറ്റീവാണ്.

Loading...