ഗര്‍ഭച്ഛിദ്രം നടത്താനുള്ള കാലയളവ് കേന്ദ്രസര്‍ക്കാര്‍ 24 ആഴ്ചയായി ഉയര്‍ത്തി

ഗര്‍ഭ ച്ഛിദ്രം അനുവദിക്കുന്നതിനുള്ള ഉയര്‍ന്ന സമയ പരിധി നിലവിലെ 20 ആഴ്ചയില്‍ നിന്ന് 24 ആഴ്ചയായി ഉയര്‍ത്തി കേന്ദ്രമന്ത്രിസഭ. ഇന്ന് നടന്ന കേന്ദ്രമന്ത്രിസഭായോഗം ഇത് സംബന്ധിച്ചുള്ള ബില്ലിന് അംഗീകാരം നല്‍കി. നേരത്തേ ഇത് 20 ആഴ്ചയായിരുന്നു (അഞ്ച് മാസം). ഇന്ന് ഡല്‍ഹിയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗം ഇത് സംബന്ധിച്ചുള്ള ബില്ലിന് അംഗീകാരം നല്‍കി. ഇതിനായി അനുമതി നല്‍കുന്ന മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രെഗ്‌നന്‍സി ഭേദഗതി ബില്ലിനാണ് (2020) കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. ബില്ല് ഫെബ്രുവരി 1-ന് തുടങ്ങുന്ന ബജറ്റ് സമ്മേളനത്തില്‍ അവതരിപ്പിക്കും. പുരോഗ മനപരമായ ഈ തീരുമാനം മാതൃമരണനിരക്ക് ഗണ്യമായി കുറയ്ക്കാന്‍ സഹായിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി പ്രകാശ് ജാവദേക്കര്‍ വ്യക്തമാക്കി.

1971-ലാണ് ഗര്‍ഭച്ഛിദ്രം നടത്തുന്നതുമായി ബന്ധപ്പെട്ട് ഒരു നിയമം കേന്ദ്ര സര്‍ക്കാര്‍ ആദ്യമായി പാസ്സാക്കുന്നത്. അഞ്ച് മാസം വരെ (20 ആഴ്ച) ഗര്‍ഭച്ഛിദ്രം നടത്താന്‍ അനുമതി നല്‍കുന്നതായിരുന്നു ഈ ബില്ല്. ആരോഗ്യപരമായ കാരണങ്ങളാലടക്കം കുട്ടിയുടെ വളര്‍ച്ചയില്‍ എന്തെങ്കിലും പാകപ്പിഴ കണ്ടെത്തിയാല്‍, അഞ്ച് മാസം കഴിഞ്ഞിട്ടാണ് അത് കണ്ടെത്തുന്നതെങ്കില്‍ ഗര്‍ഭച്ഛിദ്രം നടത്താന്‍ അനുമതി നല്‍കാറില്ല. ഈ പ്രശ്നം പരിഹരിക്കു ന്നതിനൊപ്പം, പുരോഗമനപരമായ നിലപാടിന്‍റെ കൂടി പുറത്താണ് ബില്ല് കൊണ്ടുവ രുന്നതെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ വ്യക്തമാക്കി.

Loading...

സ്വന്തം തീരുമാനപ്രകാരം ഗര്‍ഭാവസ്ഥ തുടരണോ വേണ്ടയോ എന്ന് സ്ത്രീകള്‍ക്ക് തീരുമാനിക്കാന്‍ അവകാശമുണ്ടെന്നും, അത്തരം സാഹചര്യത്തില്‍ സ്വതന്ത്രമായും സുരക്ഷിതമായും ഗര്‍ഭം അവസാനിപ്പിക്കാന്‍ സ്ത്രീകള്‍ക്ക് അനുമതി നല്‍കുന്നതാണ് ഈ ബില്ലെന്നും പ്രകാശ് ജാവദേക്കര്‍ ക്യാബിനറ്റ് യോഗതീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് പറഞ്ഞു. ബലാത്സംഗത്തിനിരയായ കുട്ടികള്‍ക്കോ, പ്രായപൂര്‍ത്തിയാവാത്തവര്‍ക്കോ, ഭിന്നശേഷിക്കാരായ പെണ്‍കുട്ടികള്‍ക്കോ ഗര്‍ഭാവസ്ഥയെക്കുറിച്ച്‌ ഉടനെത്തന്നെ അറിയാന്‍ സാധ്യതയില്ല. അങ്ങനെയുള്ളവര്‍ക്ക് ആറ് മാസത്തിനകം സ്വതന്ത്രമായി ഗര്‍ഭച്ഛിദ്രം നടത്താനും ഇത് വഴി കഴിയുമെന്നും പ്രകാശ് ജാവദേക്കര്‍ വ്യക്തമാക്കി.

”ഇത് പുരോഗമനപരമായ ഒരു പരിഷ്കാരം തന്നെയാണ്. സ്വന്തം ഗര്‍ഭത്തെക്കുറിച്ച്‌ തീരുമാനമെടുക്കേണ്ടത് സ്ത്രീകളാണ്. അതിനാലാണ് ഗര്‍ഭ ച്ഛിദ്രം നടത്താനുള്ള കാലയളവ് ഉയര്‍ത്തുന്നത്. ആദ്യത്തെ ആറ് മാസം പെണ്‍കുട്ടിയ്ക്ക് ഗര്‍ഭാവസ്ഥയെക്കുറിച്ച്‌ അറിവില്ലായിരുന്നു എന്ന തരത്തിലുള്ള സാഹചര്യവും കേസുകളും നിരവധി വരാറുണ്ട്. അവിടെയെല്ലാം പെണ്‍ കുട്ടികള്‍ക്ക് ഗര്‍ഭം അവസാനിപ്പിക്കാന്‍ അനുമതി തേടി കോടതി കയറേണ്ട സ്ഥിതിയാണ്. നിരവധി ആരോഗ്യ പ്രവര്‍ത്തകരുമായും വിദഗ്‍ധഡോക്ടര്‍മാരുമായും ചര്‍ച്ച നടത്തി വിശദമായ പരിശോധന നടത്തിയ ശേഷമാണ് കേന്ദ്രസര്‍ക്കാര്‍ ഈ തീരുമാനത്തിലെത്തിയത്”, കേന്ദ്ര മന്ത്രി വ്യക്തമാക്കി. നിയമം മാതൃ മരണ നിരക്ക് കുറക്കാന്‍ ഉപകരിക്കുമെന്നും ആദ്യത്തെ അഞ്ച് മാസക്കാലയളവില്‍ ഗര്‍ഭിണികളാണെന്ന് തിരിച്ചറിയാന്‍ കഴിയാത്തവര്‍ക്ക് ഉപകാരപ്പെടുന്നതാണെന്നും പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.

ഗര്‍ഭച്ഛിദ്രം നടത്താന്‍ കാലയളവ് നിശ്ചയിച്ചതിനെ ചോദ്യംചെയ്ത് നേരത്തെ സുപ്രീംകോടതിയില്‍ ഹര്‍ജി ഉന്നയിച്ചവരും സമയപരിധി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ടിരുന്നന്നു. 26 ആഴ്ചയാക്കി ഉയര്‍ത്തണമെന്നായിരുന്നു ഇവര്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നത്.