വാളയാറിൽ വാഹനാപകടം; രണ്ട് തിരുപ്പൂർ സ്വദേശികൾ മരിച്ചു

പാലക്കാട്: പാലക്കാട് വാളയാറിൽ നിർത്തിയിട്ട ലോറിയിൽ കാറിടിച്ച് രണ്ട് മരണം. തിരുപ്പൂർ സ്വദേശികളായ രണ്ട് പേരാണ് മരിച്ചത്. ബാലാജി, മുരുകേശൻ എന്നിവരാണ് മരിച്ചത്. ഒരാൾ പരിക്കേറ്റ് ചികിത്സയിൽ കഴിയുകയാണ്. പുലർച്ചെ 4.30ഓടെയാണ് അപകടമുണ്ടായത്.

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സുഹൃത്തിനെ യാത്രയാക്കി തിരിച്ചുള്ള യാത്രയിലാണ് വലിയ അപകടമുണ്ടായത്. വാഹനം ഓടിച്ചയാൾ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ പാലക്കാട് ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടം നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് മൃതദേഹം വിട്ടു നൽകും.

Loading...