വാ​ഗമണ്ണിലെ ഓഫ് റോഡ് റേസിം​ഗ്; നടൻ ജോജു ജോ‌ർജ് പിഴയടച്ചു

ഇടുക്കി:വാഗമണിൽ ഓഫ് റോഡ് റേസിംഗ് നടത്തിയ ജോജു ജോർജ് പിഴ അടച്ചു. 5000 രൂപയാണ് തേയിലത്തോട്ടത്തിൽ ഓഫ് റോഡ് നടത്തിയതിന് മോട്ടോർ വാഹന വകുപ്പ് പിഴയിട്ടത്.അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിനും അനുമതി ഇല്ലാതെ നടത്തിയ റയ്‌സിൽ പങ്കെടുത്തതിനും ആണ് ജോജു ജോർ‌ജ് പിഴ അടക്കേണ്ടി വന്നത്. അപകടകരമായ രീതിയിൽ വാഹനം ഓടിച്ചത് ലൈസൻസ് റദ്ദാക്കാവുന്ന കുറ്റമാണെങ്കിൽ ഇനി ആവർത്തിക്കില്ലെന്നും നടൻ രേഖാമൂലം ഉറപ്പ് നൽകിയിരിക്കുന്നത്.

ഓഫ് റോഡ് റെയ്സ് കേസിൽ നടൻ ജോജു ജോർജ്ജ് ഇടുക്കി ആർടിഒയ്ക്കു മുന്നിൽ നേരത്തെ നേരിട്ട് ഹാജരായിരുന്നു. ചൊവ്വാഴ്ചയാണ് രഹസ്യമായി ജോജു ആർടിഒ ഓഫീസിലെത്തിയത്. അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിന് ലൈസൻസ് റദ്ദാക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇടുക്കി ആർടിഒ ജോജു ജോർജ്ജിന് നോട്ടീസ് അയച്ചിരുന്നു.

Loading...