നടിയെ ആക്രമിച്ച കേസ്; മഞ്ജു വാരിയരെ വീണ്ടും വിസ്തരിക്കും

കൊച്ചി. നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതി ദിലീപിന്റെ മുന്‍ഭാര്യ മഞ്ജു വാരിയരെ വീണ്ടും വിസ്തരിക്കും. കേസിന്റെ രഹസ്യ വിചാരണ ഇന്നലെ ആരംഭിച്ചപ്പോള്‍ ദിലീപും സുഹത്ത് ശരത്തും കോടതിയില്‍ ഹാരായിരുന്നു. സാക്ഷികളെ സ്വാധീനിക്കല്‍ തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിക്കുന്ന അനുബന്ധ കുറ്റപത്രം ഇന്നലെ പ്രതികളെ വായിച്ച് കേള്‍പ്പിച്ചു. കേസില്‍ ഇരുവരും കുറ്റം നിഷേധിച്ചു.

തുടരന്വേഷണവുമായി ബന്ധപ്പെട്ട് തെളിവ് നശിപ്പിക്കല്‍ ദിലീപിനെതിരെ നിലനില്‍ക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി. തെളിവ് മറച്ച് വെച്ചുവെന്നാണ് ശരത്തിനെതിരെയുള്ള കേസ്. കുറ്റപത്രം വായിച്ച് കേള്‍പ്പിച്ച ശേഷം ബന്ധപ്പെട്ട വകുപ്പുകള്‍ പ്രതികള്‍ക്കെതിരെ ചുമത്തും. കേസില്‍ നവംബര്‍ 10 ഓടെ വിചാരണ ആരംഭിക്കും. അഡീഷണല്‍ കുറ്റ പത്രമാണ് അന്വേഷണ സംഘം സമര്‍പ്പിച്ചത്. ഇതിനെ പ്രതികള്‍ ചോദ്യം ചെയ്തുവെങ്കിലും കോടതി തള്ളി.

Loading...

അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കുവാന്‍ ഗൂഢാലോചന നടത്തി എന്ന മറ്റൊരു കേസും നിലവിലുണ്ട്. എന്നാല്‍ ഈ കേസ് തിങ്കളാഴ്ച കോടതി പരിഗണിച്ചില്ല. ബാലചന്ദ്രകുമാറിന്റെ വെളിപ്പടുത്തലിന്റെ പശ്ചാത്തലത്തിലാണ് കേസില്‍ തുടരന്വേഷണം ആരംഭിച്ചത്. ബാലചന്ദ്ര കുമാറിന്റെ മൊഴി പ്രകാരം ശരത്താണ് നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ കൊണ്ടുവരുന്നത്. ദൃശ്യങ്ങള്‍ അവര്‍ കൊണ്ടുവന്ന മൊഴിയും അന്വേഷണ സംഘം സ്ഥിരീകരിക്കുന്നുണ്ട്. കേസിലെ ഏട്ടാം പ്രതിയാണ് ദിലീപ്.