നടി മൈഥിലി വിവാഹിതയായി,വരൻ സമ്പത്ത്

നടി മൈഥിലി വിവാഹിതയായി.ആർക്കിടെക്റ്റായ സമ്പത്താണ് വരൻ.ഇന്ന് രാവിലെ ഗുരുവായൂരിൽ വെച്ചാണ് ഇരുവരുെ വിവാഹിതരായത്. പത്തനംതിട്ട കോന്നി സ്വദേശിയാണ് ബ്രെറ്റി ബാലചന്ദ്രൻ എന്ന മൈഥിലി. പാലേരി മാണിക്യം എന്ന ചിത്രത്തിലൂടെയായിരുന്നു മൈഥിലി വെള്ളിത്തിരയിലെത്തിയത്. ഗായികയുമാണ് മൈഥിലി. ലോഹം എന്ന ചിത്രത്തിന് വേണ്ടിയാണ് മൈഥിലി ഗായികയായത്.വൈകിട്ട് കൊച്ചിയിൽ സിനിമ സുഹൃത്തുക്കൾക്കായി വിവാഹ വിരുന്ന് നടത്തുമെന്നും റിപ്പോർട്ടുണ്ട് .