ഒരേസമയം രണ്ട് പേരായിരുന്നു അമ്പിളി ദേവിക്ക്; തെളിവുമായി ആദിത്യന്‍

അമ്പിളി ദേവിയുടെയും ആദിത്യന്റെയും കുടുംബപ്രശ്‌നമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്. ആദിത്യന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നായിരുന്നു അമ്പിളി ദേവിയുടെ വെളിപ്പെടുത്തല്‍ അത് പിന്ീട് സോഷ്യല്‍ മീഡിയ അടക്കം വലിയ രീതിയില്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു. തനിക്ക് ആദിത്യനില്‍ നിന്ന് ജീവനില്‍ ഭീഷണി ഉണ്ടെന്നു വരെ അമ്പിളി ദേവി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ അമ്പിളി ദേവിക്കെതിരെ കൂടുതല്‍ ആരോപണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ആദിത്യന്‍. അമ്പിളി ദേവിക്ക് മറ്റൊരു പുരുഷനുമായി ബന്ധമുണ്ടായിരുന്നുവെന്നും ആദിത്യന്‍ പറയുന്നു. തെളിവുകള്‍ അടക്കം ഹാജരാക്കിക്കൊണ്ടാണ് ആദിത്യന്‍ ഇക്കാര്യം വ്യക്തമാക്കുന്നത്. അമ്പിളിയുടെ അമ്മയ്ക്കും ഇക്കാര്യം അറിയാമായിരുന്നുവെന്നും ആദിത്യന്‍ സൂചിപ്പിക്കുന്നുണ്ട്. രണ്ട് ബന്ധങ്ങള്‍ മുന്നോട്ട് കൊണ്ടുപോയത് അമ്പിളി ആണെന്ന് പറയുകയാണ് ആദിത്യന്‍.

കല്യാണദിവസം തന്നെ അമ്പിളിക്ക് വന്ന ഫോണ്‍ കോള്‍ ആണ് എല്ലാത്തിന്റെയും തുടക്കമെന്ന് ആദിത്യന്‍ പറയുന്നു.’കല്യാണം കഴിഞ്ഞ് ഫസ്റ്റ് ദിവസം തന്നെ അമ്പിളിയ്ക്ക് ഫോണ്‍ വരുന്നു. ആരാണെന്ന് ഞാന്‍ ചോദിച്ചില്ല. ഒരു നെറ്റ് നമ്പര്‍ ആണ്. ഈ ഫോണുമായി അമ്പിളിയുടെ അമ്മയങ്ങ് പോകും. നമ്മള്‍ നോക്കാറില്ല. ഇടയ്ക്കിടയ്ക്ക് ഫോണ്‍ വരുമായിരുന്നു. നമ്പര്‍ കാണുമ്പോള്‍ തന്നെ അവരെല്ലാം ടെന്‍ഷനിലാകും. മൊബൈല്‍ ഫോണില്‍ വിളിച്ചിട്ട് എടുത്തില്ലെങ്കില്‍ ലാന്‍ഡ് ഫോണിലേക്ക് വിളിക്കും. ചോദിച്ചാല്‍ ആരാധകനാണെന്നാണ് ഏവരും പറയുക’.ഒരുദിവസം ഒരുമിച്ച് കാറില്‍ പോകുമ്പോഴും കോള്‍ വന്നു. എടുത്തത് ഞാനാണ്. ചോദിച്ചപ്പോള്‍ ഷിജു ആണെന്നും അമ്പിളിയോട് സംസാരിക്കണമെന്നും പറഞ്ഞു. തിരക്കാണെന്ന് അമ്പിളി ആംഗ്യഭാഷയില്‍ പറഞ്ഞു. ഞാനത് അയാളോട് പറയുകയും ചെയ്തു.

Loading...

ആരാധകന്‍ ആണെന്നായിരുന്നു അമ്പിളിയുടെ വിശദീകരണം. പിറ്റേന്ന് അയാള്‍ എന്റെ മെസെഞ്ചറിലേക്ക് മെസേജ് അയച്ചു. അവര്‍ തമ്മില്‍ ബന്ധമുണ്ടായിരുന്നുവെന്നതിന്റെ തെളിവുകള്‍ വരെ അയച്ച് തന്നു. ഇതിനെ കുറിച്ച് ആദ്യം അമ്പിളിയോട് ചോദിച്ചപ്പോള്‍ വിവാഹം ആലോചിച്ചിരുന്ന ആളായിരുന്നുവെന്നും സ്വഭാവം ശരിയല്ലെന്ന് മനസിലായതോടെ വേണ്ടെന്ന് വെച്ചതാണെന്നുമായിരുന്നു മറുപടി.’അയാള്‍ കൂടുതല്‍ തെളിവുകള്‍ അയച്ചു തന്നെ. എന്റെ ഭാര്യ ഈ പറയുന്ന വ്യക്തിയുമായി ചാറ്റ് ചെയ്തിട്ടുണ്ട്. എല്ലാം ഉണ്ട്. ഈ ഫോട്ടോസൊക്കെ എനിക്കും അയച്ചിട്ടുണ്ട്. ഒരേസമയത്ത് രണ്ട് പേരെ ഈ സ്ത്രീ ഒരുമിച്ച് കൊണ്ടുപോയിക്കൊണ്ടിരിക്കുകയായിരുന്നു. ഇതിന്റെ പേരില്‍ വീട്ടില്‍ ഉണ്ടായ ബഹളം ചെറുതൊന്നുമല്ല. കല്യാണം കഴിഞ്ഞ് ഗര്‍ഭിണിയായതിന് ശേഷമുണ്ടായ സംഭവമാണിത്. ഇവളയെനിക്ക് അന്ന് തകര്‍ത്ത് കളയായിരുന്നു ഞാന്‍ ചെയ്തില്ല. അവരുടെ അമ്മ പറഞ്ഞു പറ്റിപ്പോയതാ മോനെ എന്ന്.’- അദ്ദേഹം പറഞ്ഞു. മെസേജുകളുടെ സ്‌ക്രീ
ന്‍ ഷോട്ടും ആദിത്യന്‍ അഭിമുഖത്തില്‍ പ്രദര്‍ശിപ്പിച്ചു.