സോളാർ കേസിൽ ബലാൽസംഗ് കേസ് നില്ക്കില്ല,റേപ്പ് ക്രൈമിന്റെ പൂർത്തീകരണം നിയമ പ്രകാരം ഇല്ല

സോളാർ കേസിലേ പരാതിക്കാരി ഉമ്മൻ ചാണ്ടിക്കും ആര്യാടൻ മുഹമദിനും ഒക്കെ എതിരേ ആരോപണം ഉന്നയിക്കുമ്പോൾ അതിന്റെ സ്വീകാര്യതകൂടി നീതി പീഠം പരിശോധിക്കും. നന്നായി നിവർന്ന് നില്ക്കാൻ ശാരീരികമായി അവശതകളും പ്രായാധിക്യവും ഉള്ളവർ കരുത്തുറ്റ ഒരു സ്ത്രീയേ കീഴ്പെടുത്തുക, ബലമായി അവളുടെ സമ്മതമില്ലാതെ അക്രമിച്ച് കീഴ്പെടുത്തി തളർത്തിയ ശേഷം ബലാൽസംഗം ചെയ്യുക എന്നത് ഈ കേസിൽ ആർക്കും വിശ്വസിക്കാനാകില്ല. 2 ആളുകളുടെ കരുത്തും തടിമിടുക്കും ഉള്ള ഒരു സത്രീയേ ഒരു തള്ളു കൊടുത്താൽ വീണു പോലും മരിച്ചു പോകുന്ന വൃദ്ധന്മാർ ബലാൽസഗം ചെയ്യുക എന്നത് അവിശ്വസനീയമായി കാണണം. അല്ലെങ്കിൽ അത്തരം നീക്കം നടന്നാൽ കരുത്തുറ്റ സോളാർ നായികയ്ക്ക് അവരേ തടയാമായിരുന്നു. ചെറുത്ത് തോല്പ്പിക്കാം. കീഴ്പ്പെടുത്താം, രക്ഷപെട്ട് ഇറങ്ങി ഓടാം..നിലവിളിക്കാം. ഇവിടെ അതൊന്നും ഉണ്ടായില്ല.

സോളാർ നായികയേ ബലാൽസംഗം ചെയ്ത കേസിൽ കുറ്റകൃത്യത്തിന്റെ ഈ പ്രത്യേകതകൾ വരുന്നില്ല. അതിനാൽ തന്നെ ഈ കേസ് ബലാൽസംഗത്തിന്റെ പരിധിയിൽ വരില്ല.

Loading...

ലൈംഗിക പീഢനകേസുകളില്‍ പരാതിക്കാരിയുടെ മൊഴി പോലെ തന്നെ അത്യന്തം പ്രധാന്യമര്‍ഹിക്കുന്നതാണ് ആക്രമിക്കപ്പെട്ട ഇരയുടെ മെഡിക്കൽ റിപോർട്ടും, ആക്രമണത്തിനിരയായ വ്ക്തിയുടെ സ്വകാര്യ ലൈംഗിക ഭാഗങ്ങളിലെ മുറിവുകള്‍ ആക്രമണം ബലാത്കാരമായി നടന്നതാണോയെന്നു വെളിപ്പെടുത്തുന്നു. Forcible rape   Symptomsഒക്കെ പീഢനകേസുകളില്‍ പ്രാധാന്യമര്‍ഹിക്കുന്നതാണ്. ആക്രമണം നടന്നതിനുശേഷം പരാതിപ്പെടുന്നത് വൈകിയാണെങ്കില്‍ കൂടി നടത്തിയ Medical consultation ന്റെയോ മറ്റോ തെളിവുകള്‍ ആവശ്യമായതുതന്നെയാണ്.ഇതൊന്നും ഈ കേസിൽ ഇല്ല.ഒരു സ്ത്രി അവളുടെ താത്പര്യപ്രകാരമല്ലാതെയും അവളുടെ മനസമ്മതമില്ലാതെയുമാണ് പീഢനത്തിനിരയാവുന്നതെങ്കില്‍ പരാതിക്കാരിയുടെ മൊഴിയോടൊപ്പം തന്നെ പരാതിക്കാരിയുടെ മൊഴിയെ സാധൂകരിക്കുന്നു .

മെഡിക്കൽ എവിഡൻസ്ഉം കേസില്‍ അനിവാര്യഘടകമാണ്.

ബയോളജിക്കൽ എവിഡൻസ് അതായത് ഇരയുടെ ശരീരത്തിൽ നിന്നും ശേഖരിക്കുന്നവ   semen, blood, vaginal secretions, saliva, vaginal torn, vaginal epithelial cells മുതലായവ പൊതുവെ ബലാല്‍സംഗകേസുകളിലെ ശക്തമായ തെളിവുകളാണ്. ഇതുപോലെയുള്ള തെളിവുകള്‍ ഒരു Forensic expert   കുറ്റകൃത്യം നടന്ന സ്ഥലത്തു നിന്നും ശേഖരിച്ചു പ്രതികളുടെ ശരീരത്തില്‍ നിന്നും ശേഖരിക്കുന്ന സാമ്പിളുമായി ഒത്തുനോക്കിയാണ് കോടതി വിചാരണ വേളയില്‍ തെളിവുകൾ ചെയ്യുക.ഇതൊന്നും ഈ കേസിൽ ഇല്ല. കോടതിയില്‍ 376 IPC പ്രകാരമുള്ള കേസുകള്‍ ഇൻ കാമറ പ്രൊസീഡിങ്ങ്സ്  ആയാണ് നടക്കുക. പീഢനം നടന്നതായുള്ള മൊഴി പോലീസിനു ലഭിക്കുമ്പോള്‍ തന്നെ സുപ്രിം കോടതിയുടെ Directions പ്രകാരം പോലീസ് ഉദ്ദ്യോഗസ്ഥന്‍ താമസമില്ലാതെ കേസു രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. മാത്രമല്ല നിര്‍ബന്ധമായും ഇരയുടെ മൊഴി 164 cr.pc  പ്രകാരം മജിസ്‌ട്രേറ്റുമുമ്പാകെ രേഖപ്പടുത്തുവാനും അന്വേഷണ ഉദ്ദ്യോഗസ്ഥന്‍ ബാധ്യസ്ഥനാണ്.

ഈ വാദങ്ങൾക്ക് ഒരു മറുവാദം ഉന്നയിക്കാം..അതിങ്ങനെ

വർഷങ്ങൾ ഇരയേ ഭീഷണിപ്പെടുത്തിയും കൊന്നു കളയും എന്നു പറഞ്ഞും പ്രതികൾ പരാതി കൊടുക്കുന്നതിൽ നിന്നും തടഞ്ഞു. പരാതി നല്കിയാൽ ഇരയുടെ ജീവൻ അപകടത്തിലാകുമായിരുന്നു. പരാതി നല്കാൻ ഇരയ്ക്ക് പുറം ലോക ബന്ധം ഇല്ലായിരുന്നു.പരാതി നല്കാൻ കഴിയാതെ ഇര അന്യായമായ തടങ്കലിലോ ഒളി സങ്കേതത്തിലോ ആയിരുന്നു..ഇതായിരിക്കും ആ വാദ മുഖങ്ങൾ. എന്നാൽ ഈ വാദമുഖം സോളാർ കേസിൽ നിലനില്ക്കില്ല. ജയിലിൽ ആയിരുന്നപ്പോൾ പോലും ഇരയ്ക്ക് ധാരാളം അവസരവും സ്വാതന്ത്ര്യവും കിട്ടിയിരുന്നു. പുറത്തുവന്നിട്ടും ഇര സർവ്വ സ്വതന്ത്രയായിരുന്നു. വർഷങ്ങൾ കഴിഞ്ഞുള്ള ഇരയുടെ വെളിപ്പെടുത്തലിൽ ചിലപ്പോൾ മെഡിക്കൽ എവിഡൻസ് എടുക്കാൻ പറ്റില്ല. ഇത്തരം സാഹചര്യത്തിൽ സാഹചര്യ തെളിവും മൊഴികളും പരിശോധിക്കും. എനാൽ മൊഴികൾ പലവട്ടം മാറ്റി പറഞ്ഞതും ഈ കേസിൽ ഇരയുടെ കൂർമ്മ ബുദ്ധിയും, നിയമത്തേ ദുരുപയോഗം ചെയ്യുന്നതും ആർക്കും മനസിലാക്കാം.ഇതും കോടതിക്ക് ബോധ്യമാകും.

യഥാര്‍ത്ഥത്തില്‍ ബലാല്‍സംഗം ചെയ്യപ്പെട്ട അക്രമണത്തിനിരയായ, ശരീരം നുറുങ്ങിയ, പിച്ചിച്ചീന്തപ്പെട്ട ധാരാളം സ്ത്രീകളെ എന്റെ Professional life ല്‍ കാണേണ്ടിവന്നിട്ടുണ്ട്. ഒരു ബലാല്‍സംഗം ബലാല്‍ക്കരമായ ആക്രമണമാവുന്നത് ഒറ്റപ്പെട്ട സാഹചര്യത്തില്‍ പ്രതികരിക്കുവാന്‍ പോലുമാവാതെ ആക്രമിയ്ക്കപ്പെടുമ്പോഴാണ്. എന്നാല്‍ സോളാര്‍ കേസില്‍, ഇരകൃത്യമായ പ്ലാനിംങ്ങോടുകൂടിഓഡിയോയും വീഡിയോയും റെക്കോഡ് ചെയ്യുന്നതിനുള്ള മുന്നോരുക്കങ്ങള്‍ നടത്തി കൃത്യനിര്‍വ്വഹണത്തിനായി പ്രതികളെ സഹായിക്കുകയും പ്രേരിപ്പിക്കുകയും ചെയ്തു എന്നതാണ് പീഢനത്തെ കുറിച്ചുള്ള ഇരയുടെ മൊഴിവ്യക്തമാക്കുന്നത്. സ്വയം ലൈംഗീക ചൂഷണത്തിമിരയാവുന്നതിന്റെ ദൃശ്യങ്ങള്‍ റെക്കോഡ് ചെയ്തുവെന്നത് അതില്‍ തന്നെയുള്ള പ്ലാനിംങ് കുറ്റകൃത്യ മനോഭാവം വ്യക്തമാക്കുന്നു. പീഢനത്തിനും ലൈംഗിക അതിക്രമങ്ങള്‍ക്കും ഇരയാവുന്ന ധാരാളം പാവം പെണ്‍കുട്ടികള്‍ ഈ നാട്ടിലുണ്ട്. ഇത്തരം കേസുകളിലെ പരാതികള്‍ ഈ കുറ്റകൃത്യത്തിന്റെ ഗൗരവം കുറയ്ക്കാം.

കാരണം ഇന്നു പൊതുജനം പീഢനാരോപണമുള്ള സ്ത്രീയുടെ ചതിയായി കൂടി വിലയിരുത്തി തുടങ്ങി. യഥാര്‍ത്ഥ പീഢനം നടന്നിട്ടുണ്ടെങ്കില്‍ കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണം. അത് ഏതുപ്രമുഖനായാലും പക്ഷേ സ്ത്രീ പീഢനം എന്നത് ഏതൊരുവനെയും ആക്രമിയ്ക്കുവാനും, ഒതുക്കുവാനുമുള്ള ഉപകരണം ആവരുത്.
ഇത് ഒരു കട്ട മാനഭംഗ കേസോ, ബലമായി പീഢിപ്പിച്ച സംഭവമോ അല്ല. കാര്യ സാധ്യത്തിനായി ഒരു സ്ത്രി പല സന്ദര്‍ഭങ്ങളില്‍ പല ആളുകളുമായി ബന്ധപ്പെടുകയും, അവിടെ പീഢനം നടന്നതായി തിരിച്ചും മറിച്ചും മാറ്റിയും പറയുന്നതാണ്.

പരാതിക്കാരി എ.ബി.അബ്ദുള്ളക്കുട്ടിക്കെതിരെ പരാതി ഉന്നയിച്ചപ്പോള്‍ മജസ്‌ട്രേറ്റു മുമ്പാകെ മൊഴികള്‍ രേഖപ്പെടുത്തിയതാണ്. അപ്പോള്‍ ഈ പരാതികള്‍ ഉന്നയിച്ചിരുന്നില്ല എന്നതും ഇപ്പോള്‍ വിവരിക്കുന്ന പീഢനങ്ങളെല്ലാം നടന്ന അതിനും മുന്‍കൂര്‍ നടന്നതായിരുന്നുവെന്നതും കോടതിയില്‍ ഈ കേസിന്റെ അസ്തിത്വത്തെ നിരാകരിയ്ക്കും.