എയര്‍ ബസ്‌ ഇന്ത്യയില്‍ നിര്‍മ്മാണം ആരംഭിക്കുന്നു

പാരീസ്‌: പ്രമുഖ വിമാന നിര്‍മ്മാണ കമ്പനിയായ എയര്‍ ബസ്‌ അവരുടെ ഫാക്‌റ്റൊറി ഇന്ത്യയില്‍ ആരംഭിക്കുന്നു. ഇതിന്റെ ഭാഗമായി അഞ്ചുവര്‍ഷം കൊണ്ടു 200 കോടി ഡോളര്‍ ഇന്ത്യയില്‍ നിക്ഷേപിക്കാന്‍ ആണ്‌ കമ്പനി ഉദ്ദേശിക്കുന്നത്‌. എയര്‍ബസ്‌ അധികൃതരും പ്രധാനമന്ത്രി നരേന്ദ്രമോദിയും നടത്തിയ കൂടിക്കാഴ്‌ചയില്‍ അണ്‌ ഈ തീരുമാനം ഉണ്ടായത്‌.

സര്‍ക്കാരിന്റെ ഇന്ത്യയില്‍ നിര്‍മ്മിക്കല്‍ പദ്ധതിയുടെ ഭാഗമായാണ്‌ എയര്‍ബസ്‌ ഇന്ത്യയിലെക്ക്‌ കടന്നുവരുന്നത്‌. വിമാനങ്ങളുടെ രൂപകല്‍പന മുതല്‍ നിര്‍മ്മാനം വരെ ഇന്ത്യയില്‍ നടത്താനാണു കമ്പനി ഉദ്ദേശിക്കുന്നത്‌. നിലവില്‍ ബാംഗളൂര്‍ ആസ്‌ഥാനമായി കമ്പനിക്ക്‌ രണ്ടു പ്ലാന്റുകള്‍ ഉണ്ട്‌. അവ വിപുലപ്പെടുത്തിയായിരിക്കും പുതിയ പ്ലാന്റ്‌ തുടങ്ങുക.

Loading...