ഐശ്വര്യ റായിക്കും മകൾ ആരാധ്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചു

മുംബൈ: അമിതാഭ് ബച്ചനും മകൻ അഭിഷേക് ബച്ചനും കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ ബച്ചൻ കുടുംബത്തിൽ കൂടുതൽ പേർക്ക് രോഗ സ്ഥിരീകരണം. നടിയും അഭിഷേക് ബച്ചന്റെ ഭാര്യയുമായ ഐശ്വര്യ റായ്, മകൾ ആരാധ്യ എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരുവരെയും മുംബൈ നാനാവതി ആശുപത്രിയിലേക്കു മാറ്റി.

ഇരുവരുടേയും ആന്റിജൻ പരിശോധനയിൽ ഫലം നെ​ഗറ്റീവായിരുന്നു. എന്നാൽ സ്രവ പരിശോധന ഫലത്തിൽ കോവിഡ് ബാധിതരാണെന്ന് സ്ഥീരീകരിച്ചു. എന്നാൽ സ്രവ പരിശോധനയിൽ അമിതാഭ് ബച്ചന്റെ ഭാര്യ ജയ, മകൾ ശ്വേത, മക്കളായ നവ്യ, അഗസ്ത്യ എന്നിവരുടെ ഫലം നെഗറ്റിവാണ്. താര കുടുംബത്തിൽ ആദ്യം കോവിഡ് സ്ഥിരീകരിച്ചത് അമിതാഭ് ബച്ചനാണ്. തനിക്ക് കോവിഡ് സ്ഥിരീകരിച്ച കാര്യം ബച്ചന്‍ തന്നെയാണ് ട്വീറ്ററിലൂടെ പങ്കുവെച്ചത്. ഐസലേഷൻ വാർഡിൽ പ്രവേശിപ്പിക്കപ്പെട്ട അമിതാഭ് ബച്ചന്റെ ആരോഗ്യനില തൃപ്തികരമായി തുടരുന്നതായി അധികൃതർ അറിയിച്ചു.

Loading...

ചെറിയതോതിലുള്ള രോഗലക്ഷണങ്ങളെയുള്ളൂവെന്ന് ആശുപത്രി അറിയിച്ചു. അഭിഷേകിന്റെയും ആരോഗ്യനില തൃപ്തികരമായി തുടരുന്നതായി നാനാവതി ആശുപത്രി ക്രിട്ടിക്കൽ കെയർ മേധാവി ഡോ. അബ്ദുൽ സമദ് അൻസാരി അറിയിച്ചു. ബച്ചന് പ്രാര്‍ഥനയും ആശംസകളുമായി കേന്ദ്രമന്ത്രിമാരും ചലച്ചിത്ര താരങ്ങളും രാഷ്ട്രീയ നേതാക്കളും ക്രിക്കറ്റ് താരങ്ങളും ആരാധകരും ഉള്‍പ്പടെ സമൂഹത്തിന്റെ വിവിധ മേഖകളില്‍ നിന്നുള്ളവർ രം​ഗത്തെത്തി.