ഖേദം പ്രകടിപ്പിച്ചെന്ന വാദത്തിന് നിയമപരിരക്ഷയില്ല: അജുവിനും അറസ്റ്റ്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിന്റെ ഭാഗമായി പേരു വെളിപ്പെടുത്തിയ ആരോപണത്തിന് അജുവര്‍ഗീസും അറസ്റ്റിലേക്ക് നീങ്ങുന്നു. മണിക്കൂറുകള്‍ നീണ്ട മൊഴിയെടുപ്പിനു ശേഷം അജുവിന്റെ ഫോണും പൊലീസ് പിടിച്ചെടുത്തിരുന്നു. സിനിമാലോകത്തു നിന്നും അല്ലാതെയുമായി നിരവധി ആളുകള്‍ നടിയുടെ പേരു വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ ഭാഗമായി കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. പേരു വെളിപ്പെടുത്താന്‍ പാടില്ലെന്ന കാര്യം അറിയില്ലായിരുന്നുവെന്നും ഇതില്‍ ഖേദ പ്രകടിപ്പിക്കുന്നതായും കാണിച്ച് അജു ഫേസ്ബുക്കില്‍ പോസ്റ്റും കുറിച്ചിരുന്നു. എന്നാല്‍ ഇതിന് നിയമസാധുതയില്ലെന്നും അറസ്റ്റ് ചെയ്യണമെന്നുമാണ് പൊലീസ് പറയുന്നത്. ഐ പിസി 228 എ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നടന്‍ സലിംകുമാര്‍, സജി നന്ത്യാട്ട് തുടങ്ങി നിരവധി പ്രശസ്തര്‍ക്കെതിരേ കേസുണ്ടെങ്കിലും അറസ്റ്റ് ആദ്യമാകുമെന്നാണ് സൂചന.