അമ്മ എക്‌സിക്യുട്ടീവ് മീറ്റിനു ശേഷം പ്രിഥ്വിരാജിനെയും രമ്യ നമ്പീശനെയും ഒഴിവാക്കിയ രഹസ്യയോഗം ദിലീപിനെ സഹായിക്കുന്നതിനെന്ന് അഭ്യൂഹം

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ ദിലീപിനെ അമ്മ സംഘടനയില്‍ നിന്നും പുറത്താക്കിയ ശേഷം നടന്ന എക്‌സിക്യുട്ടിവ് മീറ്റ് കഴിഞ്ഞ്‌ മമ്മൂട്ടിയുടെ വീട്ടില്‍ രഹസ്യയോഗം നടന്നതായി സൂചന. രമ്യ നമ്പീശനും പ്രിഥ്വിരാജും യോഗം തീര്‍ന്ന് പോയതിനുശേഷമാണ് ഇങ്ങനെ ഒരു രഹസ്യയോഗം കൂടിയത്.
മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരടക്കം നിരവധി പ്രമുഖര്‍ മാത്രമുണ്ടായിരുന്ന യോഗത്തില്‍ ദിലീപിന്റെ ഒടുവിലെ ചിത്രമായ രാംലീലയുടെ സംവിധായകന്‍ അരുണ്‍ ഗോപിയും ഉണ്ടായിരുന്നു. ദിലീപിന്റെ പേരില്‍ രാംലീലയുടെ ചിത്രങ്ങള്‍ റിലീസ് ചെയ്താല്‍ പ്രശ്‌നങ്ങളുണ്ടാകുമെന്ന നിലയ്ക്ക് ഈ ചിത്രങ്ങള്‍ക്ക് ആവശ്യമായ പ്രമോഷന്‍ നല്‍കാനായിരുന്നു ഈ യോഗമെന്നാണ് അറിയാന്‍ സാധിക്കുന്നത്.
അമ്മയില്‍ നിന്നും ദിലീപിനെ പുറത്താക്കിയെങ്കിലും ദിലീപിനെ സംരക്ഷിക്കാനാവശ്യമായ എല്ലാം ഇപ്പോഴും നടത്തുന്നുണ്ട് അമ്മയുടെ ഭാരവാഹികള്‍. യുവതാരങ്ങളായ പ്രിഥ്വിയും രമ്യയും ദിലീപിന് പൂര്‍ണമായി എതിര്‍പ്പ് പ്രകടിപ്പിച്ചതിനാലാണ് ഇവരെ ഒഴിവാക്കി യോഗം ചേര്‍ന്നതെന്ന് കരുതപ്പെടുന്നു.
എക്‌സിക്യുട്ടിവ് യോഗത്തില്‍ പങ്കെടുത്ത യുവതാരം ആസിഫ് തന്റെ വാക്കുകള്‍ മാറ്റിയത് സോഷ്യല്‍ മീഡിയയില്‍ വലിയ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു.