“അപമാനിച്ച് പുറത്തുവിടാമെന്ന് ആരും കരുതേണ്ട. ഈ സർക്കാർ 5വർഷം പൂർത്തിയാക്കും” കേരള മുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടി ആവർത്തിച്ച് പറയുന്ന വാക്കാണിത്. വളരെയധികം അപമാനിതനായ അദ്ദേഹം ഇപ്പോൾ ഇടറുക കൂടി ചെയ്യുന്നു. ശക്തിയെല്ലാം ചോർന്നുപോയി… നേരിൽ കാണുമ്പോൾ പ്രായവും അവശതയും പെട്ടെന്ന് വർദ്ധിച്ചതുപോലെ. ഉമ്മൻ ചാണ്ടി വൃദ്ധനും എ.കെ ആന്റണിയേക്കാൾ പ്രായാധിക്യവും ഇപ്പോൾ പ്രകടിപ്പിക്കുകയാണ്‌. കരുത്തുറ്റ വാക്കുകൾക്ക് പകരം ഇടറൽ മുന്നിട്ട് നില്ക്കുന്നു. ഒരു മുഖ്യമന്ത്രിയും അനുഭവിക്കാത്ത ആരോപണങ്ങളിലൂടെ അദ്ദേഹം കടന്നുപോയി. പ്രായത്തേ പോലും ബഹുമാനിക്കാതെ അദ്ദേഹത്തിന്റെ വാർദ്ധക്യത്തോട് പോലും ബഹുമാനവും, നീതിയും കാണിക്കാതെ ഉമ്മൻ ചാണ്ടിയെ അപമാനിച്ചു. ഈ വ്യക്തിഹത്യക്കും അപമാനിക്കലിന്‌ ചരിത്രം പോലും മാപ്പ് തരില്ല. ഒടുവിൽ അദ്ദേഹം തന്നെ പറയുന്നു..അപമാനിച്ച് ഇറക്കിവിടരുത്… അതായത് നല്ല രീതിയിൽ ഈ നിയമ സഭ തീരും വരെ അനുവദിക്കണം- അത്രമാത്രം.

കേരളത്തിൽ കോൺഗ്രസ്സിന്റെ അമരത്ത് ഉമ്മൻചാണ്ടി യുഗത്തിന് അവസാനമാകുന്നു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും തുടർന്നും കോൺഗ്രസ്സിനെ എ കെ ആൻറണിയും വി എം സുധീരനും നയിക്കും. ഉമ്മൻ ചാണ്ടിയുടെ രാജി ഒഴിവാക്കിക്കൊണ്ടുള്ള നേതൃത്വമാറ്റ ചർച്ചകളാണ് നിലവിൽ പുരോഗമിക്കുന്നത്. ഇതു സംബന്ധിച്ച് രാഹുൽഗാന്ധിയുടെ നേതൃത്വത്തിൽ വി എം സുധീരൻറെ ജനരക്ഷാ യാത്രയ്ക്ക് ശേഷം 09 02 16 ചൊവ്വാ!ഴ്ച രാത്രി വൈകിയും 10 02 16 ൽ ബുധനാ!ഴ്ചയും നടക്കുന്ന മാരത്തൺ ചർച്ചകളിൽ അന്തിമ തീരുമാനമുണ്ടാകും. എന്തായാലും വരുന്ന നയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സിനെ നയിക്കുക ഉമ്മൻചാണ്ടിയല്ലെന്ന് പാർട്ടിയിലെ മുതിർന്ന നേതാക്കൾക്കിടയിൽ തത്വത്തിൽ ധാരണയായിക്കഴിഞ്ഞു.

Loading...

ഉമ്മൻചാണ്ടിയെമുറിവേൽപ്പിക്കാത്ത തരത്തിൽ നേതൃമാറ്റമുണ്ടാകണം എന്നാണ് എ കെ ആൻറണിയുടെ ശക്കതമായ നിലപാട്. കോൺഗ്രസ്സ് ഐ ഗ്രൂപ്പ്, നേതൃമാറ്റം ശക്തമായി ആവശ്യപ്പെടുന്നുണ്ടെങ്കിലും ആൻറണിയുടെ മനസ്സാകും നടപ്പാക്കുക. ഐ ഗ്രൂപ്പിൻറെ പ്രതിച്ഛായ നഷ്ടം ചൂണ്ടിക്കാട്ടിയുള്ള നേതൃമാറ്റ ആവശ്യത്തിൽ കേരളത്തിൻറെ ചുമതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറി എല്ലാ മുതിർന്ന നേതാക്കളുമായി ആശയവിനിമയം നടത്തിക്ക!ഴിഞ്ഞു. ഐ ഗ്രൂപ്പിൻറെ ഇളക്കിപ്രതിഷ്ഠ എന്ന ആവശ്യത്തോട് എ കെ ആൻറണിക്ക് യോജിപ്പില്ല. ആൻറണിയുടെ തീരുമാനം എന്തായാലും അത് അതേപടി അംഗീകരിക്കും എന്ന നിലാപടാണ് കേരളത്തിലെ മുതിർന്ന നേതാക്കൾ ഹൈക്കമാൻറ് നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. ഉമ്മൻചാണ്ടിയെ നീക്കാനുള്ള വിരുദ്ധ ഗ്രുപ്പ് നേതാക്കളുടെ തീരുമാനത്തിന് എ കെ ആൻറണിയെ സ്വാധീനിക്കാൻ ആയത് ഉമ്മൻചാണ്ടിയുടെ എല്ലാമെല്ലാമായ മന്ത്രി കെ സി ജോസഫിൻറെ അവസരോചിതമായ നിലപാടും ഇടപെടലുകളുമാണ്. കൂടെ മന്ത്രി ആര്യാടൻ മുഹമദ്ദിന്റെ നിലപാടും.

കെ കരുണാകരൻ ഒരവസരത്തിൽ ഉയർത്തിയ സംഘനാ പ്രതിസന്ധിയെ അതിജീവിക്കാൻ അഹോരാത്രം പ്രവർത്തിച്ച ഉമമൻചാണ്ടിയെ അപഹസിച്ച് നീക്കിയാൽ അത് ഒരുതരത്തിലും അംഗീകരിക്കില്ലെന്ന് കെ സി ജോസഫും ആര്യാടനും നിലപാടെടുത്തു. ഈ നിലപാട് ഊട്ടി ഉറപ്പിക്കാൻ നിരവധി തവണ ഇരുവരും എ കെ ആൻറണിയുമായി ആശയവിനിമയം നടത്തി. ഇതാണ് നിലവിൽ അധികാരത്തിൽ തുടരാൻ ഉമ്മൻചാണ്ടിക്ക് അനുകൂലമായ ഘടകമായി മാറിയിരിക്കുന്നത്

ഉമ്മൻചാണ്ടിയുടെ രാഷ്ട്രീയ രക്തത്തിനായുള്ള ഉമ്മൻചാണ്ടി വിരുദ്ധരുടെ സ്വപ്നങ്ങൾക്ക് ആൻറണി തടയിട്ടുക!ഴിഞ്ഞു. എന്നാൽ വരുന്ന നിയമസഭാതിരഞ്ഞെടുപ്പിലും ശേഷവും കോൺഗ്രസ്സിനെ നയിക്കുക ആൻറണിയും വി എം സുധീരനും ആകും. തൽക്കാലും ആൻറണി മത്സരരംഗത്ത് ഉണ്ടാകില്ല. വി എം സുധീരനെ മുൻനിറുത്തിയാകും എ കെ ആൻറണി കോൺഗ്രസ് സംഘടനയെ നയിക്കുക, ഉമ്മൻചാണ്ടിയുടെ പാർലമെൻററിസ്ഥാനം പുതുപ്പള്ളിയിൽ ഒതുങ്ങും. ഒപ്പം യു ഡി എഫ് കോഡിനേഷൻ എന്ന തന്ത്രപ്രധാന ചുമതലയും നൽകി ഉമ്മൻചാണ്ടിയുടെ അഭിമാനം സംരംക്ഷിക്കും. ഇത്തരത്തിലെ രാഷ്ട്രീയ മാറ്റത്തിന് ഉമ്മൻചാണ്ടിയുടം മാനസികമായി തയ്യാറെടുത്തുക!ഴിഞ്ഞു എന്നാണ് അദ്ദഹത്തിൻറെ അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന.

Pradeep-profile
തിരുവനന്തപുരത്തെ ചര്‍ച്ചകളില്‍ യു ഡി എഫ് ഘടകകക്ഷിനേതാക്കളുടെ അഭിപ്രായം രാഹുല്‍ ഗാന്ധി ആരായും.  ഉമ്മന്‍ചാണ്ടി യുഗാവസാനത്തിന് ശേഷം ആരാവും കോണ്‍ഗ്രസ്സിനെ നയിക്കുക?. കരുണാകര യുഗം പോലെ ഉമ്മന്‍ചാണ്ടി യുഗവും തീരുന്നു… ഇനി അങ്ങനെ ആര് കോണ്‍ഗ്രസ്സില്‍?????