തന്നെ വിമർശിച്ച മുസ്ലീം ലീഗ് നേതാവ് കെ.എം ഷാജിക്കെതിരെയും, മാധ്യമ പ്രവർത്തകനും കോളമിസ്റ്റുമായ ഒ.അബ്ദുല്ലക്കും എതിരേ അൽ ക്വയദ ഭീകരൻ താഹിർ പ്രതികരിക്കുന്നു. കെ.എം ഷാജി ഹിന്ദു ഫാസിസ്റ്റ് ചാരനാണ്‌. ഷാജി അണ്ണന് ജിഹാദിന്റെ പവിത്രതയോ, അല്ലാഹുവിന്റെ മാര്‍ഗത്തില്‍ കൊല്ലപ്പെടുന്ന ശഹീദിന് കിട്ടുന്ന പ്രതിഫലമോ അറിയുമോ ആവോ? എന്നാണ്‌ ഷാജിയോട് ചോദിക്കുന്നത്.

അബു താഹിറിനെ തീവൃവാദത്തിലേക്ക് നയിച്ച സ്കൂൾ ഓഫ് തോട്ട് കണ്ടെത്തി നശിപ്പിച്ച് കളയണമെന്ന് ഒ അബ്ദുല്ല കഴിഞ്ഞ ദിവസം എഴുതിയിരുന്നു. തന്റെ സ്കൂൾ ഓഫ് തോട്ട് ഖുർ ആനും, പ്രവാചക വചനവും ആണ്‌. ഒ.അബ്ദുല്ലക്ക് അത് നശിപ്പിക്കാൻ ധൈര്യമുണ്ടോ എന്നാണ്‌ അബു താഹിറിന്റെ ചോദ്യം. (രണ്ടാളും) ഒ.അബ്ദുല്ലയും, കെ.എം ഷാജിയും കാലാകാലം ജീവിക്കുമല്ലോ…അല്ലേ..? എന്നും അബു താഹിർ ഒരു ചോദ്യവും എറിഞ്ഞിട്ടുണ്ട്. ഈ ചോദ്യത്തിൽ ഭീഷണിയുടേതായ രീതിയും കാണുന്നുണ്ട്. ആര്‍ക്കെങ്കിലും വേണ്ടി സ്വന്തം ഹൃദയത്തില്‍ കാപട്യം നിറയ്ക്കരുത് ആദമിന്റെ മക്കളേ എന്ന ഉപദേശവും അബ്ദുല്ലയ്ക്കും ഷാജിക്കും നല്കാനും താഹിർ മറനില്ല.

Loading...

കേരളത്തിൽ നടക്കുന്ന ഓരോ സഭവങ്ങളേയും തീവ്രവാദ കേന്ദ്രത്തിൽ ഇരുന്ന് താഹിർ വിലയിരുത്തുകയും ഇടപെടുകയും ചെയ്യുന്നു എന്നതാണ്‌ ഇവിടുത്തേ പ്രത്യേകത. താഹിർ ഇപ്പോൾ സിറിയയിൽ മുജാഹിദ്ദ് വിഭാഗക്കാർക്കായുള്ള പോരാട്ടത്തിലാണ്‌. ശിയാ മുസ്ലീങ്ങളുടെ ആധിപത്യം അവസാനിപ്പിക്കാനും യഥാർഥ മുസ്ലീം ഭരണത്തിലേക്ക് സിറിയയെ കൊണ്ടുവരാനുമായുള്ള ജിഹാദാണ്‌ നടത്തുന്നതെന്നും പറയുന്നു.

ഈ പ്രവർത്തനത്തിനു ഇടയിലാണ്‌ താഹിർ ഇന്റർ നെറ്റിൽ ബിൻലാദന്റെ മുഖ ചിത്രവുമായി ആശയ വിനിമയം നടത്തുന്നത്. ഭീകര താവളത്തിലിരുന്ന് ഇന്ത്യയിലെ സംവിധാനങ്ങളെ വിലയിരുത്തുകയും അതിനോടെല്ലാം പ്രതികരിക്കുകയും ചെയ്യുന്നത് രഹസ്യാന്വേഷണ ഏജൻസികൾ ഗൗരവമായിട്ടാണ്‌ കാണുന്നത്.

ഇതിനു മുമ്പ് ഇന്ത്യയിലെ മുസ്ലീങ്ങളെ പരിഹസിച്ച് ഇയാൾ ആശയ വിനിമയം ഇന്റർനെറ്റിൽ നടത്തിയിരുന്നു. എല്ലാ ഹിന്ദു ചെക്കന്മാരോടും മുസ്ലീം പെൺകുട്ടികളെ കെട്ടാൻ കേന്ദ്രം ഓർഡർ നല്കിയിരിക്കുന്നു. നാണമില്ലേ പ്രിയ മുസ്ലീങ്ങളെ , ഇതൊക്കെ കേട്ട് ഉളുപ്പില്ലാതെ ജീവിക്കാൻ എന്നായിരുന്നു പരിഹാസം. കേരളത്തിൽ നിന്നും ഗൾഫ് വഴി അൽ ക്വയദ ഭീകരവാദത്തിന്‌ സിറിയയിൽ എത്തിയ ആളാണ്‌ താഹിർ. കേരളത്തിലേ ഒരു പത്രത്തിൽ പാലക്കാട് ലേഖകനായും ഗൾഫിൽ വിദേശ ലേഖകനായും ജോലി ചെയ്തിരുന്നു താഹിർ.

മാത്രമല്ല ഇന്ത്യയിലെ മുസ്ലീങ്ങളോട് ആളെണ്ണം നേക്കേണ്ടന്നും യുദ്ധത്തിൽ എണ്ണം കൊണ്ടല്ല വിജയം തീരുമാനിക്കുകയെന്നും ഇയാൾ പറയുന്നു. 2 ലക്ഷം സൈനീകരെ തോല്പ്പിച്ച് മുഹമ്മദി(സ)ന്റെ ഉമ്മത്തിന്റെ ആളുകളുടെ എണ്ണം വെറും 3000 മാത്രമായിരുന്നു. ആളു കൂടുതൽ ഉണ്ടായിട്ട് ഏത് യുദ്ധമാണ്‌ ജയിച്ചതെന്നും ചോദിക്കുന്നു. ആളെ കൂട്ടി ഡെമോക്രസി സ്ഥാപിക്കാൻ നടക്കുവാണ്‌ ഇന്ത്യയിലെ മുസ്ലീം നേതാക്കൾ എന്നും പരിഹസിക്കുന്നു.

ഇന്ത്യയിലേ മുസ്ലീങ്ങളേ.. നാണമുണ്ടോ ഉളുപ്പില്ലാതെ ജീവിക്കാൻ- അൽ ക്വയദ താഹിർ അബുവിന്റെ പരിഹാസം. 

അബു താഹിറിന്റെ ഉമ്മയും സഹോദരിമാരും കരയുന്നു. ആശ്വസിപ്പിക്കാൻ ആരുമില്ല. 

എണ്ണവില ഇടിച്ചതും ഗൾഫിൽ ദുരന്തം വിതയ്ക്കുന്നവരും ആരാകും? ഇത് ഗൂഢാലോചന തന്നെ 

ഗൾഫ് ഇടറിയാൽ കേരളത്തിന്റെ മുഖം വാടും. അറിയൂ… പ്രവാസികളുടെ ഭയപ്പാടുകൾ