പാലക്കാട്: പുതുപ്പരിയാരം ലക്ഷം വീട് കോളനിയിലെ ‘താഹിര്‍ മന്‍സി’ലില്‍ ഉമ്മയും സഹോദരിമാരും അബൂത്വാഹിറിനെയോര്‍ത്ത് കരഞ്ഞു തളര്‍ന്നിരിപ്പാണ്.  നിങ്ങള്‍ക്ക് എല്ലാമറിയാം. എന്റെ മകനെക്കുറിച്ച് എനിക്ക് മാത്രമേ ഒന്നും അറിയാത്തതായി ഉള്ളൂ. മകനെ കാണാത്തതിലുള്ള ഉമ്മയുടെ വേദന നിങ്ങള്‍ക്കൊന്നും മനസ്സിലാവില്ല’ ആയിശുമ്മാള്‍ പറഞ്ഞു. അവന്‍ തിരിച്ചു വരുമെന്നും എവിടെയും പോകില്ലെന്നും അവര്‍ ആവര്‍ത്തിച്ചു. വിങ്ങിപ്പൊട്ടുന്ന ഉമ്മ ആയിശുമ്മാളിനെ സമാധാനിപ്പിക്കാനാകാതെ രണ്ട് പെണ്‍മക്കള്‍ വിഷമിക്കുകയാണ് നാല് സെന്റിലൊതുങ്ങുന്ന ഈ പണി തീരാത്ത കൊച്ചു വീട്ടില്‍. അബൂത്വാഹിര്‍ ഐ.എസില്‍ ചേര്‍ന്നെന്നും സിറിയയില്‍ പോയെന്നുമുള്ള വാര്‍ത്തകളെത്തുടര്‍ന്നുള്ള അന്വേഷണങ്ങളാണ് മൂന്ന് സ്ത്രീകള്‍ മാത്രമുള്ള ഈ വീട്ടില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളായി.

അബു താഹിർ അൽ ക്വയ്ദയിൽ ചേർന്നു എന്നും അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റുകളും ചിത്രവും ഒക്കെ പരസ്യമാവുകയും ചെയ്തതോടെ ഈ കുടുംബത്തേ എല്ലവരും ഭീതിയോടെ കാണുന്നു. സഹായിക്കാൻ ആരുമില്ല. സഹായങ്ങൾക്കായി ഈ കുടുംബം എല്ലാവരോടും കേഴുകയാണ്‌. അപ്പത്ത് മണത്തപ്പോൾ സഹായത്തിനു വരേണ്ടവർ പോലും ഇവരെ വിട്ടകന്നു. ഈ കുടുംബത്തേ ആശ്വസിപ്പിക്കുന്നത് പോലും മനപൂർവ്വം പലരും ഒഴിവാക്കുകയാണ്‌.

Loading...

കുടുംബത്തിന്റെ സ്ഥിതിയറിയുന്ന അയല്‍വാസികള്‍ അബൂത്വാഹിറിന്റെ വീടന്വേഷിച്ചത്തെിയ ദൃശ്യമാധ്യമപ്രവര്‍ത്തകരെ നിര്‍ബന്ധിച്ച് തിരിച്ചയക്കുകയായിരുന്നു. രണ്ട് ദിവസമായി വീട്ടില്‍ നിന്ന് ആരും പുറത്തിറങ്ങുന്നില്ല. മാധ്യമപ്രവര്‍ത്തകനെന്ന് പറഞ്ഞപ്പോള്‍തന്നെ ഒന്നും പറയാനില്ലെന്നായിരുന്നു വിവാഹിതയായ മൂത്ത സഹോദരിയുടെ ആദ്യ പ്രതികരണം. മാതാവ് സംസാരിച്ച് തുടങ്ങിയപ്പോള്‍തന്നെ വിങ്ങിപ്പൊട്ടി. ആയിശുമ്മാളിന്റെ ഭര്‍ത്താവ് അബ്ദുറഹ്മാന്‍ കടബാധ്യതയത്തെുടര്‍ന്ന് എട്ടു വര്‍ഷം മുമ്പാണ് സൗദിയിലേക്ക് പോയത്. ശമ്പളം കുറവായതിനാല്‍ ഇപ്പോഴും കുടുംബത്തെ കരകയറ്റാന്‍ കഴിഞ്ഞിട്ടില്ല.

മാരകരോഗങ്ങളും ഇദ്ദേഹത്തെ അലട്ടുന്നുണ്ടെന്ന് അയല്‍വാസികള്‍ പറയുന്നു. ഒരു വര്‍ഷം മുമ്പാണ് അബ്ദുറഹ്മാന്‍ അവധിക്ക് വന്ന് മടങ്ങിയത്. മൂന്ന് മക്കളാണിവര്‍ക്ക്. രണ്ട് പെണ്‍മക്കളില്‍ ഒരാളുടെ വിവാഹം കഴിഞ്ഞു. അബൂത്വാഹിര്‍ ഏക മകനാണ്. കഴിഞ്ഞ ആറു മാസത്തോളമായി മഫ്തിയില്‍ പൊലീസ് ഇടക്കിടെ വീട്ടിലെത്തി അന്വേഷിക്കാറുണ്ടെന്ന് അയല്‍വാസികള്‍ പറഞ്ഞു. 2013ല്‍ ഖത്തറിലേക്കാണ് അബൂത്വാഹിര്‍ പോയത്. ദോഹയില്‍ അക്കൗണ്ടന്റായാണ് ജോലി ചെയ്തിരുന്നത്.

ഖത്തറില്‍ ജോലി ചെയ്യവെ സൗദിയിലേക്ക് ഉംറക്ക് പോയെന്നാണ് വീട്ടുകാര്‍ക്ക് അവസാനമായി ലഭിച്ച വിവരം. പിതാവിന്റെ സുഹൃത്ത് വിമാനത്താവളത്തില്‍ കാത്തുനിന്നെങ്കിലും കണ്ടത്തൊനായില്ലെന്ന് പറയുന്നു. സഹോദരീഭര്‍ത്താവ് എംബസിയില്‍ പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. എട്ട് മാസത്തോളമായി അബൂത്വാഹിറിനെക്കുറിച്ച് കുടുംബത്തിന് വിവരമില്ല. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് ഒടുവില്‍ വീട്ടിലേക്ക് വിളിച്ചത്. ഇതിന് മുമ്പ് കാര്യമായ പണമൊന്നും വീട്ടിലേക്ക് അയച്ചുകൊടുത്തിട്ടില്ല. ബി.എ വരെ പഠിച്ചിട്ടുണ്ട്.

കണ്ടമഹലിലെ അണയാത്ത വിലാപങ്ങൾ…ക്രിസ്ത്യാനികളെ കൂട്ടകൊല ചെയ്തവർ സുരക്ഷിതർ. 

അല്‍ക്വയ്ദ ഭീകരവാദിയേ ലേഖകനാക്കിയ കേരളത്തിലെ പത്രത്തിന്റെ പേര്‍ പുറത്തുവരണം

ഉതുപ്പ് വർഗീസ് ദുബൈയിൽ അറസ്റ്റിൽ; 1800 നേഴ്സുമാരെ പറ്റിച്ച പ്രതി 

കണ്ടെത്തിയത് മലേഷ്യൻ വിമാനത്തിന്റെ അവശിഷ്ടം തന്നെ. വിമാനം തീപിടിക്കാതെ കടലിൽ വീണു എന്ന് നിഗമനം. 

മമ്മുക്ക എന്നെ മുരിങ്ങകോലുകൊണ്ട് തല്ലിയില്ല, പ്രചരിക്കുന്നത് പച്ചക്കള്ളം- നടി ജ്യൂവൽ

ഐഎസ് ബന്ധം 20 മലയാളികളെ നിരീക്ഷിക്കുന്നു

പണത്തിനുവേണ്ടി തുണിയുരിഞ്ഞതല്ല: ആര്യ