അര്‍ണബ് ഗോസ്വാമിക്ക് ജാമ്യം; സുപ്രീംകോടതി നടപടിക്കെതിരെ വിമര്‍ശനം ശക്തം

അർണാബ് ഗോസ്വാമിയുടെ ജാമ്യാപേക്ഷ അടിയന്തരമായി പരിഗണിച്ചു ജാമ്യം അനുവദിച്ച സുപ്രിംകോടതി നടപടിക്കെതിരെ വിമർശനം ശക്തമാകുന്നു. ആയിരക്കണക്കിന് ആളുകളുടെ ഹർജികൾ മാസങ്ങളായി ലിസ്റ്റ് ചെയ്യാത്ത സാഹചര്യത്തിൽ പോലും അർണാബ് ഗോസ്വാമിക്ക് പ്രത്യേക പരിഗണന നൽകുന്നത് എന്തുകൊണ്ടെന്ന് മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെ ചോദ്യം ഉന്നയിച്ചു. പ്രശാന്ത് ഭൂഷൻ അടക്കമുള്ളവരും വിമർശനവുമായി രംഗത്തുണ്ട്. അതേ സമയം ജാമ്യ ലഭിച്ചതോടെ അർണാബ് ഗോസ്വാമി ജയിൽ മോചിതനായി.ബോംബേ ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നായിരുന്നു അർണാബ് ഗോസ്വാമി സുപ്രിംകോടതിയെ സമീപിച്ചതും ജാമ്യം ലഭിച്ചു പുറത്തിറങ്ങിയതും.

എന്നാൽ അടിയന്തര പ്രാധാന്യത്തോടെ ആർണാബിന്റെ ജാമ്യാപേക്ഷ പരിഗണിച്ചു ജാമ്യം ആനുവദിച്ച സുപ്രിംകോടതി നടപടിക്കെതിരെ വിമർശനങ്ങൾ ശക്തമാകുന്നുണ്ട്. സുപ്രിംകോടതി നടപടിക്കെതിരെ കടുത്ത വിമർശനവുമായി മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദേവ് അടക്കമുള്ളവർ രംഗത്തെത്തി. അർണാബ് ഗോസ്വാമിക്ക് എന്തുകൊണ്ടാണ് പ്രത്യേക പരിഗണന ലഭിക്കുന്നതെന്നാണ് ദുഷ്യന്ത് ദേവേയുടെ ചോദ്യം. കോടതികളിൽ നിരവധി ആളുകളുടെ ഹർജികൾ കെട്ടിക്കിടക്കുന്നുണ്ട്. നീതിക്ക് മുന്നിൽ എല്ലാവരും തുല്യരാണെങ്കിൽ എന്തുകൊണ്ട് ചിലർക്ക് മാത്രം ഇത്തരം ആനുകൂല്യം ലഭിക്കുവെന്നാണ് ദുഷ്യന്ത് ദാവേയുടെ ചോദ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി സുപ്രിംകോടതി സെക്രട്ടറിക്ക് ദേഷ്യന്ത് ദേവ് കത്തെഴുത്തുകയും ചെയ്തു. അർണാബ് ജിസ്വാമിയുടെ ഹർജികൾക്ക് പ്രത്യേക പരിഗന്നാണന നൽകണമെന്ന് ചീഫ് ജസ്റ്റിസ് വല്ല നിർദേശവും നൽകിയിട്ടുണ്ടോ എന്നും ദുഷ്യന്ത് ദേവ് ചോദ്യം ഉന്നയിക്കുണ്ട്.

Loading...

അതേ സമയം ആർണാബിന്റെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ വ്യക്തി സ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കാൻ ഹൈക്കോടതികൾ അധികാരപരിധി വിനിയോഗിക്കണമെന്നും സുപ്രിംകോടതി പറഞ്ഞിരുന്നു. ഈ പരാമർശത്തിനെതിരെ പോലും വിമർനം ഉയരുന്നുണ്ട്. മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ ഉൾപ്പെടെ നിരവധി മാധ്യമപ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തപ്പോഴൊന്നും സുപ്രിംകോടതിയുടെ ഭാഗത്തുനിന്നും ഇത്തരം അടിയന്തര ഇടാപെടലുകൾ കണ്ടിട്ടില്ല. പ്രശാന്ത് ഭൂഷൻ ഉൾപ്പെടെയുള്ളവരും വിമർശനവുമായി രംഗത്തുണ്ട്. അതേ സമയം ജയിൽ മോചിതനായ അർണാബ് വിയോജിപ്പുള്ള വിഷയങ്ങളിൽ ഉദ്ധവ് താക്കരെ നേരിട്ട് ചർച്ചക്ക് തയ്യാറാവണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്..