പ്രതികളെ കുടുക്കിയത് സിസിടിവി; അറസ്റ്റ് രണ്ട് ദിവസത്തെ പോലീസ് നിരീക്ഷണത്തിന് ഒടുവില്‍

പത്തനംതിട്ട. നരബലി നടന്ന ഇലന്തൂരിലെ വീടും പരിസരവും പോലീസിന്റെ ശക്തമായ നിരീക്ഷണത്തിലായിരുന്നു രണ്ട് ദിവസം. കഴിഞ്ഞ 26ന് പത്മത്തെ കാണാതായത് മുതല്‍ മകനും സഹോദരിയും പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഒരു സ്‌കോര്‍പിയോ കാറില്‍ ഇവര്‍ കയറിപ്പോകുന്ന സിസിടിവി ദശ്യം ലഭിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് ഭഗവല്‍ സിങ്ങിന്റെ വീട്ടിലെത്തിയത്.

ഭഗവല്‍ സിങ്ങിന്റെ അയല്‍വാസികളുടെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പോലീസ് ശേഖരിച്ചു. ഒമ്പതിന് രാത്രി ഭഗവല്‍ സിങ്ങിന്റെ അയല്‍വാസിയായ ജോസ് തോമസിനെ പോലീസ് ബന്ധപ്പെട്ടു.പിന്നീട് പോലീസ് സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കുകയായിരുന്നു.പിന്നീട് സ്‌കോര്‍പ്പിയോ കാര്‍ ഭഗവല്‍ സിങ്ങിന്റെ വീട്ടില്‍ എത്തിയതായി പോലീസിന് മനസ്സിലായി. തുടര്‍ന്ന് ആറന്മുള സ്‌റ്റേഷനില്‍ നിന്നുള്ള രണ്ട് പോലീസുകാരെത്തി അന്വേഷണം നടത്തി.

Loading...

തുടര്‍ന്ന് പോലീസ് നിരീക്ഷണം ശക്തമാക്കി. തിങ്കള്‍ രാവിലെ ഏഴരയോടെ കൊച്ചിയില്‍ നിന്നുള്ള പോലീസ് സംഘം വീട്ടിലെത്തി. ഈ സമയം പുറത്ത് പോകുവാനുള്ള തയ്യാറെടുപ്പിലായിരുന്നു ഇവര്‍. തുടര്‍ന്ന് പോലീസ് ഇവരെ വീട്ടില്‍ തന്നെ നാല് മണിക്കൂര്‍ ചോദ്യം ചെയ്തു. തുടര്‍ന്ന് ഇവര്‍ മൃതദേഹം കുഴിച്ചിട്ട സ്ഥലം കാണിച്ച് കൊടുക്കുകയായിരുന്നു. 12 മണിയോട് പോലീസ് ഇവരെ കൂട്ടി കൊച്ചിയിലേക്ക് പോയി. ചൊവ്വാഴ്ച മാധ്യമപ്രവര്‍ത്തകര്‍ എത്തിയപ്പോഴാണ് നരബലി നടന്ന കാര്യം നാട്ടുകാര്‍ അറിയുന്നത്.