ഏഷ്യനെറ്റ് കൊട്ടിഘോഷിച്ച് തുടങ്ങിയ രശ്മി നായരുടെ കോളം, തുടങ്ങി മിനിറ്റുകള്‍ക്കകം പിന്‍വലിച്ചു

ഏഷ്യാനെറ്റ് വന്‍ പ്രഖ്യാപനത്തോടെ ഇന്ന് ആരംഭിച്ച ചുംബനസമരസംഘാടക രശ്മി ആര്‍ നായരുടെ കോളം തുടങ്ങി മിനുട്ടുകള്‍ക്കുള്ളില്‍ പിന്‍വലിച്ചു. ‘ഈ തിരക്കഥ കേരളത്തിലോടുമോ’ എന്ന പേരിലാണ് രശ്മി ആര്‍ നായരുടെ ലേഖന പരമ്പര ഏഷ്യാനെറ്റില്‍ ആരംഭിച്ചത്. ഏഷ്യാനെറ്റ് കൊട്ടിഘോഷിച്ചാണ് ലേഖനം പ്രസിദ്ധീകരിച്ചത്. എന്നാല്‍ മിനുട്ടുകള്‍ക്കകം ഇത് പിന്‍വലിക്കപ്പെടുകയായിരുന്നു. സംഘപരിവാര്‍ തീരുമാനമാണ് ഏഷ്യാനെറ്റ് നടപ്പിലാക്കിയതെന്ന് രശ്മി ആര്‍ നായര്‍.

കേരളത്തില്‍ ആര്‍എസ്എസ് നടപ്പാക്കുന്ന നയങ്ങള്‍, വീഡിയോ പ്രചരിപ്പിച്ചതിന് കുമ്മനം രാജശേഖരനെതിരേ കേസെടുത്ത സംഭവം, കേരളത്തില്‍ രാഷ്ട്രീയ കൊലപാതകത്തെ മുതലെടുക്കുന്ന ആര്‍എസ്എസ് നിലപാട് തുടങ്ങിയ വിഷയങ്ങളായിരുന്നു ലേഖനത്തിലുണ്ടായിരുന്നത്.

Loading...

ഏഷ്യാനെറ്റിലെ ജീവനക്കാര്‍ ആവശ്യപ്പെട്ടതു പ്രകാരമാണ് ലേഖനം എഴുതിയതെന്ന് രശ്മി നായര്‍ പറഞ്ഞു. ആഴ്ചയില്‍ ഒരു ദിവസം വീതം കോളത്തിലേക്ക് ലേഖനം വേണമെന്നും പറഞ്ഞിരുന്നു. ഇതനുസരിച്ച് ആദ്യലേഖനം നല്‍കി. തുടര്‍ന്ന് ഇന്നുരാവിലെ പ്രസിദ്ധീകരിച്ചു.  ലേഖനത്തിനെതിരേ തെറിവിളി വ്യാപകമാണെന്നും വലിയ വിവാദത്തിലേക്കു പോവുന്നതിനാല്‍ ലേഖനം പിന്‍വലിക്കുന്നുവെന്നും ഏഷ്യാനെറ്റ് ജീവനക്കാരന്‍ ഫോണില്‍ അറിയിച്ചുവെന്ന് രശ്മി ഒരു ഓണ്‍ലൈന്‍
മാധ്യമത്തിനോട് പറഞ്ഞു.

ഏഷ്യാനെറ്റിന്റെ മാനേജ്മെന്റ് തലത്തില്‍ നിന്ന് ലേഖനം പ്രസിദ്ധീകരിച്ചതിനെ രൂക്ഷമായ വിമര്‍ശനമുയരുന്നുവെന്ന് വിളിച്ചയാള്‍ പറഞ്ഞതായും രശ്മി പറഞ്ഞു. ഏഷ്യാനെറ്റ് രാഷ്ട്രീയം കളിക്കുകയാണെന്നും ആര്‍എസ്എസ് അജണ്ട നടപ്പാക്കുകയാണെന്നും രശ്മി പറഞ്ഞു. വിവാദമായതിനാലാണ് ലേഖനം പിന്‍വലിച്ചതെന്ന് തോന്നുന്നില്ലെന്നും രശ്മി വ്യക്തമാക്കി.