ഡബ്ലിന്‍: അയര്‍ലണ്ടിലെ  ബൂമോണ്ട് ആശുപത്രിയിലെ ഇന്നത്തെ മിക്ക സർജറികളും മാറ്റി വയ്ക്കും. കഴിഞ്ഞ ദിവസങ്ങളിലൊക്കെയായി ആക്സിഡന്റ് ആന്റ് എമർജൻസി വിഭാഗത്തിലെ വർദ്ധിച്ചു വരുന്ന രോഗികളുടെ എണ്ണം കണക്കിലെടുത്താണ് ഈ തീരുമാനമെന്ന് അധികാരികൾ. മുൻകൂട്ടി നടത്താൻ നിശ്ചയിച്ചിരുന്ന അത്ര ഗൗരവമില്ലാത്ത സർജറികളായിരിക്കും ഇന്ന്‌ മാറ്റി വയ്ക്കുക.

21/1/16ന് ഇതേ സ്ഥിതിവിശേഷമായിരുന്നു സെ. ജെയിംസ്, മാറ്റർ, കോർക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലുകളിൽ ഉണ്ടായിരുന്നത്. അത്രകണ്ട് സീരിയസ് അല്ലാത്ത കാര്യങ്ങൾക്ക് ജി.പി.യുടെ യോ സ്മിത്ഫീൽഡിലെ റാപിഡ് ഇൻജുറി ക്ലിനിക് ന്റെയോ സഹായം തേടണമെന്ന് മാറ്റർ ആശുപത്രി അധികാരികൾ അറിയിച്ചിട്ടുണ്ട്. രൂക്ഷമായ ശൈത്യകാലത്തിന്റെ സ്വാധീനം – പലതരം ആക്സിഡന്റുകൾക്ക് കാരണമാകുന്നതാണ് എമർജൻസി വിഭാഗത്തിലെ തിരക്ക് കൂടാൻ വഴിയൊരുക്കുന്നത്. തന്മൂലം സ്വാഭാവികമായും എല്ലാ വിഭാഗങ്ങളിലും ആ സമ്മർദ്ദം ഉണ്ടാകുകയും പല കാര്യങ്ങളിലും ക്രമതീതമായ താമസം നേരിടേണ്ടി വരുകയും ചെയ്യുന്ന സന്ദർഭത്തിലാണ് മിക്ക ആശുപത്രികളും സർജറികൾ മാറ്റി വയ്ക്കാൻ തീരുമാനമെടുക്കേണ്ടി വരുന്നത്.

Loading...