കാളവണ്ടിയുടെ പിറകിൽ ബൈക്ക് ഇടിച്ചു; യുവാക്കൾക്ക് ദാരുണാന്ത്യം

അടിമാലി: കാളവണ്ടിയുടെ പിറകിൽ ബൈക്ക് ഇടിച്ച്‌ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. രാജകുമാരി കജനാപ്പാറ സ്വദേശി പ്രഭു മനോഹരൻ (28), ബോഡി നായ്ക്കന്നൂർ ന്യൂ കോളനി സ്വദേശി പ്രദീപ് സെൽവം (27) എന്നിവരാണ് മരിച്ചത്. ബോഡി നായ്ക്കന്നൂർ മുന്തലിനു സമീപമാണ് അപകടം നടന്നത്. ഇരുവരും ബോഡിനായ്ക്കന്നൂരിൽ ഇറച്ചി കച്ചവടക്കാരാണ്.

വ്യാഴാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. ബോഡി നായ്ക്കന്നൂർ – മൂന്നാർ റോഡിലൂടെ യാത്ര ചെയ്യുമ്പോൾ വൈക്കോലുമായി പോവുകയായിരുന്ന കാളവണ്ടിയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചു വീണ രണ്ടു പേരും തൽക്ഷണം മരിച്ചു.തലയ്ക്കും ശരീരത്തിനും ഗുരുതരമായി പരിക്കേറ്റ് യുവാക്കൾ വഴിയിൽ മരിച്ച് കിടക്കുന്ന വിവരം അതുവഴി വന്ന മറ്റ് യാത്രക്കാരാണ് പൊലീസിൽ അറിയിച്ചത്. ബോഡി നായ്ക്കന്നൂർ പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു. തുടർന്ന് രണ്ടു പേരുടെയും മൃതദേഹം ബോഡി നായ്ക്കന്നൂരിൽ സംസ്കരിച്ചു.

Loading...