കുറ്റ്യാടി ചുരത്തിൽ മിനിലോറി മറിഞ്ഞു; മൂന്ന് പേർക്ക് പരിക്ക്

കു​റ്റ്യാ​ടി: കുറ്റ്യാടി ചുരത്തിൽ മി​നി​ലോ​റി മ​റി​ഞ്ഞ് അപകടം. മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്കേറ്റു. കു​റ്റ്യാ​ടി-​പ​ക്ര​ന്ത​ളം ചു​രം റോ​ഡി​ൽ ചാ​ത്ത​ങ്കോ​ട്ട് ന​ട​ക്ക് സ​മീ​പം ആണ് അപകടം നടന്നത്.ഇന്നലെ വൈ​കീ​ട്ടോടെയാണ് അപകടമുണ്ടായത്. വ​യ​നാ​ട്ടി​ൽ ​നി​ന്ന് വ​രു​ക​യാ​യി​രു​ന്ന ലോ​റി നി​യ​ന്ത്ര​ണം വി​ട്ട് റോ​ഡി​ൽ മ​റി​യു​ക​യാ​യി​രു​ന്നു. ലോ​റി​ക്ക് പി​ന്നി​ൽ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന ഉ​ള്ള്യേ​രി സ്വ​ദേ​ശി​ക​ളാ​യ അ​നി​ൽ​കു​മാ​ർ (50), ശി​വ​കു​മാ​ർ (50), സു​നി​ൽ​കു​മാ​ർ (46) എ​ന്നി​വ​ർ​ക്കാ​ണ്​ പ​രി​ക്കേ​റ്റ​ത്.

അ​നി​ൽ​കു​മാ​റി​നെ​യും ശി​വ​കു​മാ​റി​നെ​യും ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ശി​വ​കു​മാ​റി‍ൻറെ ഇ​ട​ത്തെ തു​ട​യെ​ല്ല് പൊട്ടിയി​ട്ടു​ണ്ട്.സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ചു​രം റൂ​ട്ടി​ൽ വാ​ഹ​ന ഗ​താ​ഗ​തം സ്തംഭിച്ചു. തുടർന്ന് ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ വ​ടം​കെ​ട്ടി, മ​റി​ഞ്ഞ ലോ​റി ഉ​യ​ർ​ത്തി​യാ​ണ് ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച​ത്.

Loading...