കോഴയാരോപണം ബിജെപി സ്ഥിരീകരിച്ചു: കുറ്റക്കാര്‍ക്കെതിരേ നടപടിയെന്ന് സംസ്ഥാന നേതൃത്വം

തിരുവനന്തപുരം: മെഡിക്കല്‍ പിജി സീറ്റ് അനുമതിയ്ക്കായി പ്രവര്‍ത്തകര്‍ കോഴ വാങ്ങിയത് സ്ഥിരീകരിച്ച് കുമ്മനം രാജശേഖരന്‍. ആരോപണത്തില്‍ പങ്കുള്ള ബിജെപി നേതാക്കളെ മനസിലായെന്ന് പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ വ്യക്തമാക്കി. കുറ്റക്കാര്‍ക്കെതിരേ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും കുമ്മനം പറഞ്ഞു. ഉചിതമായ പാര്‍ട്ടി വേദികളിലെല്ലാം വിഷയം ചര്‍ച്ച ചെയ്യും ഇത്തരക്കാരെ പാര്‍ട്ടി വെച്ചുപൊറുപ്പിക്കില്ല. എന്നാല്‍ ഇതേ ചോദ്യത്തിന് റിപ്പോര്‍ട്ട് ഉണ്ടോയെന്ന് സ്ഥിരീകരിക്കാനാവില്ലെന്ന് മുന്‍ സംസ്ഥാനാധ്യക്ഷന്‍ വി മുരളീധരന്‍ പറഞ്ഞു.
പിജി മെഡിക്കല്‍ സീറ്റുകള്‍ നല്‍കാമെന്ന അടിസ്ഥാനത്തില്‍ കുമ്മനത്തിന്റെ ഓഫീസില്‍ നിന്നുള്ള പ്രമുഖനും എം ടി രമേശുമെല്ലാം ആരോപണത്തില്‍ പേരുകാരായുണ്ട്. കൂടുതല്‍ ചോദ്യങ്ങള്‍ ഉന്നയിച്ചപ്പോള്‍ ആരോഗ്യപ്രശ്‌നം പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു കുമ്മനം.