ഗുജറാത്തിൽ ഏഴാം തവണയും അധികാരത്തിൽ എത്താൻ ബിജെപി; ഭൂപേന്ദ്ര പട്ടേല്‍ മുഖ്യമന്ത്രിയാകും

    ഗുജറാത്തിൽ ഏഴാം തവണയും തുടർഭരണം ഉറപ്പിച്ച് ബിജെപി. 158 സീറ്റുകളിൽ ലീഡ് ചെയ്യുന്ന ബിജെപി തുടർഭരണം ഉറപ്പിച്ചു. തുടര്‍ച്ചയായി ഏഴാം തവണയാണ് ഗുജറാത്തിൽ ബിജെപി അധികാരത്തിൽ എത്തുന്നത്. ഭൂപേന്ദ്ര പട്ടേൽ തന്നെ മുഖ്യമന്ത്രിയായി തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത്ഷായും ചടങ്ങിനെത്തും. 16 സീറ്റുകളിൽ മാത്രമാണ് നിലവിൽ കോൺഗ്രസ് ലീഡ് ചെയ്യുന്നത്. എഎപി അഞ്ചും മറ്റുള്ളവർ മൂന്നും സീറ്റുകളിൽ ലീഡ് ചെയ്യുന്നു.

    ബി.ജെ.പിക്ക് സമഗ്രാധിപത്യം പ്രവചിച്ചുള്ള എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ശരിവെക്കും വിധമുള്ള ഫലസൂചനകളാണ് വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ വ്യക്തമായികൊണ്ടിരിക്കുന്നത്. നിലവിലെ സ്ഥിതിയനുസരിച്ച് 158 സീറ്റിനോട് അടുത്ത് ബി.ജെ.പി. ലീഡ് ചെയ്യുന്നുണ്ട്. തുടര്‍ച്ചയായി ഏഴാം തവണയാണ് ബി.ജെ.പി. ഗുജറാത്തില്‍ അധികാരത്തിലേക്ക് നീങ്ങുന്നത്‌. 2002-ലാണ് ബിജെപി ഗുജറാത്തിന്റെ ചരിത്രത്തില്‍ ഏറ്റവും വലിയ വിജയം നേടി അധികാരത്തിലേറിയത്. തിരഞ്ഞടുപ്പില്‍ 127 സീറ്റുകള്‍ നേടിയായിരുന്നു അന്നത്തെ വിജയം.

    Loading...

    നിലവിലെ സ്ഥിതിയനുസരിച്ച് 40 സീറ്റുകളില്‍ താഴെ മാത്രമാണ് കോണ്‍ഗ്രസിന് ലീഡുള്ളത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 78 സീറ്റില്‍ കോണ്‍ഗ്രസിന് ജയിക്കാനായിരുന്നു. അഞ്ചു വര്‍ഷം പിന്നിടുമ്പോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയത്തിലേക്കാണ് കോണ്‍ഗ്രസ് പോയികൊണ്ടിരിക്കുന്നത്.