ബിജെപി അഴിമതിയുടെ മുഖമായി മാറുമ്പോള്‍ നാറുന്നത് നനരേന്ദ്രമോഡിയെന്ന് വെള്ളാപ്പള്ളി നടേശന്‍

ആലപ്പുഴ: മെഡിക്കല്‍ കോളജ് സീറ്റിനുവേണ്ടി ബിജെപി നടത്തുന്ന നാറിയ കോഴക്കളിയില്‍ നാണം കെടുന്നത് നരേന്ദ്രമോഡിയെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മോദിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായും ഇടപെട്ട് കേരളത്തിലെ ബിജെപി ഘടകത്തില്‍ ശുദ്ധീകരണം നടത്തണം. സംസ്ഥാന നേതൃത്വം കളിക്കുന്നത് ഭരണപക്ഷത്തെയും കോണ്‍ഗ്രസിലെയും കോഴയെക്കാള്‍ നാണംകെട്ടതാണന്നെും വെള്ളാപ്പള്ളി ഓര്‍മിപ്പിച്ചു. ഭരണമില്ലാത്ത അവസ്ഥയില്‍ അഞ്ച് കോടിയാണെങ്കില്‍ ഭരണം വന്നാല്‍ എത്ര രൂപയുടെ അഴിമതിയാകും ഇവിടെ നടക്കുകയെന്ന് ചിന്തിച്ചുപാകുകയാണ്.
സംസ്ഥാന നേതൃത്വത്തിലെ നേതാക്കള്‍ തനിപിടിയാണ് നടത്തുന്നത്. ഓരോരുത്തരം പലയിടപാടുകളില്‍ കോഴ വാങ്ങിയിട്ടുണ്ട്. കേന്ദ്ര നേതൃത്വത്തില്‍ ചില ഉപജാപങ്ങള്‍ സൃഷ്ടിച്ചാണ് സംസ്ഥാനത്തെ നേതാക്കള്‍ പാര്‍ട്ടിയെ നയിക്കുന്നത്. പിന്നോക്ക ആഭ്യമുഖ്യമുള്ള ബിജെപിയെ സൃഷ്ടിച്ചില്ലെങ്കില്‍ ഒരിക്കലും കേരളത്തില്‍ പാര്‍ട്ടി വളരില്ലെന്നും അദ്ദേഹം പറഞ്ഞു.
ബിഡിജഐസ് കേരളത്തില്‍ എന്‍ഡിഎയുടെ ഘടകമാണെന്ന് അമിത് ഷാ മാത്രമാണ് പ്രഖ്യാപിച്ചത്. ഇത് അംഗീകരിക്കാന്‍ സംസ്ഥാന നേതാക്കന്മാര്‍ ഇപ്പോഴും തയാറായിട്ടില്ല. ഈ നിലയില്‍ ബിഡിജെഎസ് സഖ്യത്തിന് ഇനി ആരും മുതിരേണ്ടതില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.